ചൊക്ലി പഞ്ചായത്ത് വികസന സെമിനാര്‍ നട
ത്തി
ചൊക്ലി: ചൊക്ലി ഗ്രാമപഞ്ചായത്ത് 2017-18 വാര്‍ഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി വികസന സെമിനാര്‍ നടത്തി. രാമവിലാസം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഹാളില്‍ നടന്ന സെമിനാര്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ് വി.കെ രാഗേഷ് അധ്യക്ഷനായി. വികസനപദ്ധതി രേഖ വി പത്മനാഭന്‍ അവതരിപ്പിച്ചു.
പഞ്ചായത്തു സെക്രട്ടറി എം ശശി, ജില്ലാ പഞ്ചായത്തംഗം ടി.ആര്‍ സുശീല, ബ്ലോക്ക് പഞ്ചായത്തംഗം കെ.എം സപ്‌ന സംസാരിച്ചു. പി.കെ മോഹനന്‍ നവകേരള മിഷന്‍ പദ്ധതികള്‍ വിശദീകരിച്ചു. 13ാം പഞ്ചവല്‍സര പദ്ധതികളുടെയും വാര്‍ഷിക പദ്ധതി രൂപീകരണത്തിന്റെയും ഭാഗമായി പഞ്ചായത്തിലെ 17 വാര്‍ഡുകളില്‍ നടന്ന വിവിധ ഗ്രാമസഭകളില്‍ നിന്നു വന്നിരിക്കുന്ന വ്യത്യസ്ത നിര്‍ദേശങ്ങളും അഭിപ്രായങ്ങളും ക്രോഡീകരിച്ചു 12 വിഷയങ്ങളില്‍ ഗ്രൂപ്പ് ചര്‍ച്ചകള്‍ നടന്നു. വിവിധ മേഖലകളിലെ ഉദ്യോഗസ്ഥന്‍മാരും തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളും സെമിനാറില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."