തുര്‍ക്കിയില്‍ വധശിക്ഷ പുനസ്ഥാപിക്കാന്‍ നീക്കം
ഇസ്താംബൂള്‍: തുര്‍ക്കിയില്‍ വധശിക്ഷ പുനസ്ഥാപിക്കണമെന്ന ആവശ്യം പരിഗിക്കുമെന്ന് പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഖാന്‍. ഉന്നത സൈനിക ഉദ്യോഗസ്ഥരടക്കം ആറായിരത്തോളം പേരാണ് ഭരണ അട്ടിമറി ശ്രമവുമായി ബന്ധപ്പെട്ട് അറസ്റ്റിലായിരിക്കുന്നത്. ഇവരെ രാജ്യദ്രോഹക്കുറ്റം ചുമത്തി വിചാരണ ചെയ്യാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.
'ഭരണം അട്ടിമറിക്കാന്‍ ശ്രമിച്ചവര്‍ അതിന്റെ വില നല്‍കണം. കാര്യങ്ങള്‍ അധികം വൈകിപ്പിക്കാന്‍ സാധിക്കില്ല. ജനാധിപത്യത്തില്‍ ജനങ്ങളുടെ അഭിപ്രായമനുസരിച്ചാണ് തീരുമാനമെടുക്കുക. വധശിക്ഷ പുനസ്ഥാപിക്കുന്ന കാര്യം പ്രതിപക്ഷവുമായി ചര്‍ച്ച നടത്തിയ ശേഷം തീരുമാനമെടുക്കും' ഉര്‍ദുഖാന്‍ പറഞ്ഞു.
2004 ല്‍ യുറോപ്യന്‍ യൂണിയനില്‍ അംഗത്വം നേടാന്‍ വേണ്ടിയാണ് തുര്‍ക്കിയില്‍ വധശിക്ഷ നിരോധിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച്ച അര്‍ധരാത്രിയിലാണ് തുര്‍ക്കിയില്‍ സൈനിക അട്ടിമറിക്ക് ശ്രമം നടന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."