പാപ്പിനിശ്ശേരി റെയില്‍വേ മേല്‍പ്പാലം: ടാറിങ് പൂര്‍ത്തിയായി
പാപ്പിനിശ്ശേരി: പാപ്പിനിശ്ശേരി-പിലാത്തറ കെ.എസ്.ടി.പി റോഡ് പ്രവൃത്തിയില്‍പെട്ട പാപ്പിനിശ്ശേരി റെയില്‍വേ മേല്‍പ്പാലത്തിന്റെ ടാറിങ് ജോലികള്‍ പൂര്‍ത്തിയായി. 620 മീറ്റര്‍ നീളമുള്ള മേല്‍പ്പാല ജോലികള്‍ക്കായി 40 കോടി രൂപയാണ് മാറ്റിവച്ചത്. 2013 ഏപ്രില്‍ 22നാണ് പ്രവൃത്തി തുടങ്ങിയത്. പാലത്തിന്റെ ടാറിങ് ജോലികള്‍ കഴിഞ്ഞതോടെ ചെറുവാഹനങ്ങളും ഇരുചക്രവാഹനങ്ങളും പാലം വഴി കടന്നുപോകുന്നുണ്ട്. പാലത്തിനു മുകളില്‍ ഇരുവശത്തുമായി 44 കൈവരികളും 22 സോളാര്‍ തെരുവുവിളക്കുകളും സ്ഥാപിച്ചിട്ടുണ്ട്. 21 കിലോമീറ്റര്‍ ദൂരം വരുന്ന പിലാത്തറ-പാപ്പിനിശ്ശേരി പാതയിലൂടെ ബസ് അടക്കമുള്ള വാഹനഹങ്ങള്‍ കടന്ന് പോകുന്നതിന് ഇനിയും റോഡിന്റെ ജോലികള്‍ പൂര്‍ത്തിയാകാനുണ്ട്.
പാപ്പിനിശ്ശേരി ഹാജി റോഡ് മുതല്‍ പഴയങ്ങാടി ജങ്ഷന്‍ വരെയുളള പ്രവൃത്തികളാണ് ഇപ്പോള്‍ നടന്നുവരുന്നത്. ഇതു പൂര്‍ത്തിയാകുന്നതോടെ റോഡ് ഗതഗാതത്തിനായി പൂര്‍ണമായും തുറന്നുകൊടുക്കാനാകും.
ഡല്‍ഹി ആസ്ഥാനമായുള്ള കരാറുകാരായ ആര്‍.ഡി.എസ് കമ്പനിയുടെ അനാസ്ഥമൂലമാണ് പ്രവൃത്തികള്‍ ഇനിയും നീണ്ട് പോകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."