16 പുസ്തകങ്ങള്‍ ചിറകുവിരിച്ചു; പാപ്പാത്തി സാഹിത്യോത്സവത്തിന് തിരശ്ശീല
\തിരുവനന്തപുരം: അക്ഷരപൂമ്പാറ്റകള്‍ ചിറകുവിരിയിച്ച് തലസ്ഥാനത്ത് പാപ്പാത്തി സാഹിത്യോത്സവത്തിന് തിരശ്ശീല. 16 പുതിയ പുസ്തകങ്ങളാണ് കഴിഞ്ഞ രണ്ടുദിനങ്ങളായി നടന്ന പാപ്പാത്തി സാഹിത്യോത്സവത്തില്‍ പ്രകാശനം ചെയ്തത്. പ്രമുഖരായ എഴുത്തുകാര്‍ക്കൊപ്പം പുതിയ എഴുത്തുകാരുടെയും അക്ഷരമോഹങ്ങള്‍ കതിരണിഞ്ഞു.
രണ്ടുദിവസങ്ങളായി സുശീലാ ഗോപാലന്‍ സ്മാരകഹാളില്‍ നടന്ന പുസ്തകോത്സവത്തില്‍ സാഹിത്യസാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു. ഇന്നലെ മാത്രം എട്ടു പുസ്തകങ്ങള്‍ പിറന്നു. പ്രശസ്ത കവി ഗിരീഷ് പുലിയൂരിന്റെ കവിതാലാപനത്തോടെയാണ് ഇന്നലെ സദസുണര്‍ന്നത്. ഷെര്‍ലക് ഹോംസ് ആന്റ് അപ്പാര്‍ട്ട്‌മെന്റ്‌സ് (നജീബ് റസല്‍), തിരസ്‌കൃതരുടെ രചനാ ഭൂപടം (ഡോ. ഒ.കെ സന്തോഷ്), ഇന്‍ ഡീസന്റ് ലൈഫ് ഓഫ് മഹാശൈലന്‍ (ശൈലന്‍), കുടപ്പന്റെ ടാഗുള്ള അരഞ്ഞാണം (കുഴൂര്‍ വിത്സണ്‍), ഏതോ കാലത്തില്‍ നമ്മള്‍ നമ്മളെ കണ്ടുപോകുന്ന പോലെ (സിന്ധു കെ.വി), ബാക്കിയാവുന്ന ചോദ്യങ്ങള്‍ (ദിലീപ് മഠത്തില്‍), ഒന്ന് എന്ന ഇരട്ടസംഖ്യ (ആദര്‍ശ് മാധവന്‍കുട്ടി) സുപ്രഭാതം റിപ്പോര്‍ട്ടര്‍ അജേഷ് ചന്ദ്രന്റെ 'സുരക്ഷിതമായ മൂന്ന് ഇരിട്ടി' എന്നീ പുസ്തകങ്ങള്‍ ഇന്നലെ പ്രകാശിപ്പിച്ചു.
വിവിധ വിഷയങ്ങളില്‍ സംവാദങ്ങളും കവിയരങ്ങും സാഹിത്യോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ചു. രണ്ടുദിവസങ്ങളിലായി നടന്ന സാഹിത്യോത്സവത്തില്‍ പ്രശസ്ത സാംസ്‌കാരിക പ്രവര്‍ത്തകരായ കെ.കെ ബാബുരാജ്, വി.ജെ ജയിംസ്, ഇ. സനീഷ്, ബാബു രാമചന്ദ്രന്‍, ബി. മുരളി, എം.ആര്‍ രേണുകുമാര്‍, ശിവകുമാര്‍ അമ്പലപ്പുഴ, എസ്. ജോസഫ്, രാജേഷ് ചിറപ്പാട്, രാജേഷ് കെ. എരുമേലി, പി. രാമന്‍, പ്രമോദ് പയ്യന്നൂര്‍, ഇഞ്ചക്കാട് ബാലചന്ദ്രന്‍, എസ്. കണ്ണന്‍, എസ്. കലേഷ്, സാജന്‍ കെ. മാത്യു, പി.ടി ബിനു, എം.ജി രവികുമാര്‍, ഒ. അരുണ്‍ കുമാര്‍, സുധീര്‍രാജ്, സജീവന്‍ പ്രദീപ്, വിജില ചിറപ്പാട്, സുനില്‍ സി.ഇ പങ്കെടുത്തു.
ഇന്നലെ വൈകിട്ട് നടന്ന സമാപന സമ്മേളനം ഡോ. അജിത് ഉദ്ഘാടനം ചെയ്തു. ജയചന്ദ്രന്‍ കടമ്പനാട് അധ്യക്ഷനായ ചടങ്ങില്‍ ജഗദീഷ് കോവളം, രാഹുല്‍ എസ്, നദി, സന്ദീപ് കെ. രാജ്, വസുദേവ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."