വിദ്യാര്‍ഥിയെ ഒഴുക്കില്‍പെട്ട് കാണാതായി
തേഞ്ഞിപ്പലം: കടലുണ്ടിപ്പുഴയില്‍ തേഞ്ഞിപ്പലം മാതാപ്പുഴ കടവിനടുത്തു വിദ്യാര്‍ഥിയെ ഒഴുക്കില്‍പെട്ടു കാണാതായി. ചെനക്കലങ്ങാടി മാതാപ്പുഴയില്‍ താമസിക്കുന്ന ചേലേമ്പ്ര സ്വദേശി മജീദിന്റെ മകള്‍ കറുത്താമക്കത്ത് ശാക്കിറയുടെ മകന് മുഹമ്മദ് റബീഹി (ഏഴ്) നെയാണ് കാണാതായത്.
വീട്ടുമുറ്റത്തു മൊബൈല്‍ ഫോണില്‍ കളിച്ചിരിക്കുകയായിരുന്ന കുട്ടിയെ ഇന്നലെ വൈകിട്ട് നാലോടെയാണ് കാണാതായത്. വീട്ടിനടുത്തുള്ള പുഴവക്കില്‍നിന്ന് ചെരിപ്പും മൊബൈല്‍ ഫോണും കണ്ടെത്തിയതിനെ തുടര്‍ന്നാണ് പുഴയില്‍ വീണത് അറിഞ്ഞത്. അഗ്നിശമനസേനയും നാട്ടുകാരും ചേര്‍ന്നു പുഴയില്‍ തെരച്ചില്‍ നടത്തിയിട്ടും കണ്ടെത്താനായിട്ടില്ല.
രാത്രി ഒന്‍പതോടെ അവസാനിപ്പിച്ച തെരച്ചില്‍ ഇന്നു രാവിലെ തുടരും.
വെളിമുക്ക് ക്രസന്റ് ഇംഗ്ലീഷ് മീഡിയം സ്കൂള്‍ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയാണ്. പുഴയിലെ ശക്തമായ ഒഴുക്കും വെള്ളപ്പൊക്കവും രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."