HOME
DETAILS
MAL
പത്തനംതിട്ടയില്‍ ആശങ്ക ഒഴിയുന്നില്ല
backup
July 30 2020 | 02:07 AM
തിരുവല്ല: ആരോഗ്യപ്രവര്‍ത്തകര്‍ക്കടക്കം കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പത്തനംതിട്ടയില്‍ ആശങ്ക ഒഴിയുന്നില്ല. ഇന്നലെ രോഗം സ്ഥിരീകരിച്ച 54 പേരില്‍ 38 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
ബാക്കി 16 പേരില്‍ ഏഴുപേര്‍ വിദേശരാജ്യങ്ങളില്‍ നിന്ന് വന്നവരും ഒന്പതുപേര് ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരുമാണ്. രോഗികളില്‍ രണ്ടുപേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. ഇതോടെ രോഗം സ്ഥിരീകരിച്ച ആകെ ആരോഗ്യ പ്രവര്‍ത്തകരുടെ എണ്ണം 22 ആയി. രോഗികളില്‍ ഒരാളുടെ ഉറവിടം വ്യക്തമാകാത്തതും പൊലിസുകാരില്‍ രോഗം പടരുന്നതും ആശങ്കയുയര്‍ത്തുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."