സമസ്ത: 23 മദ്റസകള്‍ക്കു കൂടി അംഗീകാരം
കോഴിക്കോട്: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വ്വാഹക സമിതി യോഗം പുതുതായി 23 മദ്റസകള്‍ക്ക് കൂടി അംഗീകാരം നല്കി. ഇതോടെ സമസ്തയുടെ കീഴിലുള്ള അംഗീകൃത മദ്റസകളുടെ എണ്ണം 9626 ആയി ഉയര്‍ന്നു.
മദ്റസത്തുരിഫാഇയ്യ -സസിഹിത്ലു (മാംഗ്ലൂര്‍), ദാറുല്‍ ഉലൂം മദ്റസ - ദുര്‍ഗിപ്പള്ള, നൂറുല്‍ഹുദാ മദ്റസ - കൊരിക്കര്മൂല, മുഇസ്സുല്‍ ഇസ്ലാം മദ്റസ - ബംബ്രാണി നഗര്‍, മദ്റസത്തുല്‍ മദീന - നടുപ്പള്ളം (കാസര്‍ഗോഡ്), സഹറാ പബ്ലിക് സ്കൂള്‍ മദ്റസ - തങ്ങള്‍ പീടിക, തൗഫീഖ് മദ്റസ - പുഷ്പഗിരി (കണ്ണൂര്‍), ഹിദായത്തുസ്വിബ്യാന് മദ്റസ - കണ്ണിപ്പൊയില്‍, മദാറുല് ഇസ്ലാം മദ്റസ - ഇരിങ്ങല്ലൂര്‍ (കോഴിക്കോട്), നൂറുല്‍ ഇസ്ലാം മദ്റസ - ചെറുകോട്, നൂറുല്‍ ഇസ്ലാം ബ്രാഞ്ച് മദ്റസ - ഞാറക്കോട് (പാലക്കാട്), നിബ്റാസുല്‍ ഇസ്ലാം മദ്റസ - കുറത്തിയാര്പൊയില്, നൂറുല്‍ ഹുദാ മദ്റസ - ആലിന്‍ചുവട്, നൂറുര്ഹുദാ മദ്റസ - നടുവപ്പറമ്പ് (മലപ്പുറം), സി.എച്ച്.എം.എം. സ്കൂള്‍ മദ്റസ - വാടാനപ്പള്ളി, അല്‍ഹിദായ മദ്റസ - ബേബി റോഡ് (തൃശൂര്‍), ഹയാത്തുല്‍ ഇസ്ലാം മദ്റസ - മരൂര്‍, ഹയാത്തുല്‍ ഇസ്ലാം മദ്റസ - മഞ്ഞ ബെളിയൂര്‍കട്ടെ (ദക്ഷിണ കന്നഡ), ഇര്‍ഷാദുല്‍ അനാം മദ്റസ - പുത്തന്‍കുന്ന് (വയനാട്), ജന്നത്തുല്‍ ഉലൂം മദ്റസ - കല്ലാര്‍ (ഇടുക്കി), സമര്‍ഖന്ത് ഇസ്ലാമിക് സെന്റര്‍ മദ്റസ - ചിലക്കൂര്‍ (തിരുവനന്തപുരം), ഹിദായത്തുസ്വിബ്യാന് മദ്റസ - എല്‍.ബി.എസ്. നഗര്‍, ഇര്‍ശാദുസ്വിബ്യാന്‍ മദ്റസ - മര്‍കം റോഡ് (ബാംഗ്ലൂര്‍) എന്നീ മദ്റസകള്‍ക്കാണ് പുതുതായി അംഗീകാരം നല്‍കിയത്.
സമസ്ത കോണ്‍ഫറന്‍സ് ഹാളില്‍ചേര്‍ന്ന നിര്‍വാഹക സമിതി യോഗത്തില്‍ പ്രസിഡന്റ് പി.കെ.പി. അബ്ദുസ്സലാം മുസ്ലിയാര് അധ്യക്ഷത വഹിച്ചു. ജനറല്‍സെക്രട്ടറി കോട്ടുമല ടി.എം.ബാപ്പു മുസ്ലിയാര് സ്വാഗതം പറഞ്ഞു.
പ്രൊ. കെ. ആലിക്കുട്ടി മുസ്ലിയാര്, സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങള്‍, സി.കെ.എം.സ്വാദിഖ് മുസ്ലിയാര്, എം.ടി. അബ്ദുല്ല മുസ്ലിയാര്, കെ.ടി. ഹംസ മുസ്ലിയാര്, എ.വി. അബ്ദുറഹിമാന് മുസ്ലിയാര്, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി, കെ. ഉമര്‍ ഫൈസി മുക്കം, ഡോ. എന്‍.എ.എം. അബ്ദുല്‍ഖാദിര്‍, എം.സി. മായിന്‍ ഹാജി, ഹാജി. കെ. മമ്മദ് ഫൈസി, കെ.എം. അബ്ദുല്ല മാസ്റ്റര്‍, ഒ. അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, ഇ. മൊയ്തീന് ഫൈസി പുത്തനഴി, പി.എ. ജബ്ബാര്‍ ഹാജി സംസാരിച്ചു. മാനേജര്‍ കെ. മോയിന്‍കുട്ടി മാസ്റ്റര്‍ നന്ദി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."