പി.കെ കുഞ്ഞാലിക്കുട്ടി കൊണ്ടോട്ടിയില്‍ പര്യടനം നടത്തി
കൊണ്ടോട്ടി: മലപ്പുറം ലോക്‌സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി പി.കെ കുഞ്ഞാലിക്കുട്ടി മണ്ഡലത്തില്‍ പര്യടനം നടത്തി. രാവിലെ വാഴക്കാട് പഞ്ചായത്തിലെ വെട്ടത്തൂരില്‍ പാണക്കാട് ബഷീറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. മപ്രം,എളമരം, കോലോത്തുംകടവ്, പണിക്കരപ്പുറായ,വട്ടപ്പാറ, ചെറുവായൂര്‍, വാലില്ലാപ്പുഴ, വാഴക്കാട്, നൂഞ്ഞിക്കര, ചെറുവട്ടൂര്‍, അനന്തായൂര്‍, മുണ്ടുമുഴി, ഊര്‍ക്കടവ്, ചൂരപ്പട്ട, കോടിയമ്മല്‍, ആക്കോട്, അരൂര്, പുതിയേടത്ത്പറമ്പ്, പനച്ചികപള്ളിയാളി, പാറപള്ളിയാളി, മങ്ങാട്ടുമുറി, ചെറുമുറ്റം, മായക്കര, ചെവിട്ടാണിക്കുന്ന്, പൗരബസാര്‍, ആന്തിയൂര്‍കുന്ന്, ഇര്‍ഷാദിയ്യ, പള്ളിപീടിക, ആലക്കാപ്പറമ്പ് എന്നിവിടങ്ങളിലില്‍ സ്ഥാനാര്‍ഥിയും സംഘവുമെത്തി.
ഉച്ചക്ക് ശേഷം കണ്ണംവെട്ടിക്കാവ്, കൊടപ്പുറം, പെരിങ്ങാവ്, ഈസ്റ്റ് കാരാട്, കോട്ടുപ്പാടം, കക്കോവ്, വാഴയൂര്‍, പുഞ്ചപ്പാടം, ചണ്ണയില്‍ പളളിയാളി, മൂളപ്പുറം, തിരുത്തിയാട്, പൊന്നേംപാടം, കാരാട്, അഴിഞ്ഞിലം, അണ്ടിക്കാടന്‍കുഴി, അരീക്കുന്ന്, പുതുക്കോട്, പേങ്ങാട്, കൈതക്കുണ്ട, പൂച്ചാല്‍, പുത്തുപ്പാടം, ഓട്ടുപ്പാറ, പറവൂര് എന്നിവിടങ്ങളിലും പര്യടനം നടത്തി.
വൈകിട്ട് ഐക്കരപ്പടിയില്‍ നിന്ന് തുടങ്ങിയ റോഡ്‌ഷോ കൊണ്ടോട്ടി, കുറുപ്പത്ത്, പഴയങ്ങാടി, മുണ്ടപ്പലം, വട്ടപ്പറമ്പ്, നീറാട്, മുതുവല്ലൂര്‍, മുണ്ടക്കുളം, പരതക്കാട്, ഓമാനൂര്‍, എടവണ്ണപ്പാറ, ചീക്കോട്, ചെറിയാപറമ്പ്, വിളയില്‍, എളങ്കാവ്, കുനിത്തലക്കടവ്, മാങ്കടവ്, ചുങ്കം, വാവൂര്‍, എടശ്ശേരിക്കടവ്, വെട്ടുപ്പാറ, ഇരട്ട മുഴി എന്നിവിടങ്ങളിലൂടെ പ്രചാരണം നടത്തി പള്ളിപ്പടിയില്‍ സമാപിച്ചു.
യു.എ ലത്തീഫ്, ടി.വി ഇബ്രാഹീം എം.എല്‍.എ, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍, കെ.കെ ആലിബാപ്പു, പി.എ ജബ്ബാര്‍ഹാജി, അഷ്‌റഫ് മാടാന്‍, പി.കെ.സി അബ്ദുറഹ്മാന്‍, കെ.എം.എ റഹ്മാന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."