യു.ഡി.എഫിന്റെ കരുത്ത് തെളിയിച്ച് തെരഞ്ഞെടുപ്പ് റാലി
കുന്നുംകൈ: ചിഹ്നം നിലനിര്‍ത്താനാണ് സി.പി.എം ഈ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതെന്ന് വി.ടി ബലറാം എം.എല്‍.എ. രാജ്യത്ത് ഒന്നാംഘട്ടം തെരഞ്ഞെടുപ്പു നടന്നത് സി.പി.എം അറിഞ്ഞില്ല. 50 സീറ്റില്‍ മാത്രം മത്സരിക്കുന്ന സി.പി.എം കേരളത്തിനു പുറത്ത് ഒന്നോ രണ്ടോ സീറ്റില്‍ മാത്രമേ വിജയം പ്രതീക്ഷിക്കുന്നുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. ഈസ്റ്റ് എളേരി പഞ്ചായത്ത് യു.ഡി.എഫ് കമ്മിറ്റി ചിറ്റാരിക്കലില്‍ നടത്തിയ തെരഞ്ഞെടുപ്പു യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ചെറിയാന് മടുക്കാങ്കല്‍ അധ്യക്ഷനായി. സി.പി.എമ്മില്‍ നിന്നും ഡി.ഡി.എഫില്‍നിന്ന് രാജിവച്ചവര്‍ക്ക് ഡി.സി.സി പ്രസിഡന്റ് ഹക്കിം കുന്നില്‍ കോണ്‍ഗ്രസ് അംഗത്വം നല്കി സ്വീകരിച്ചു. എം.സി ജോസ്, ടോമി പ്ലാചേരി, സെബാസ്റ്റ്യന്‍ പതാലില്‍, എ.സി ജോസ്, ശാന്തമ്മാ ഫിലിപ്പ് , മാത്യു പടിഞ്ഞാറെല്, ജോര്‍ജ് കരിമടം, കെ.കെ സുരേഷ് കുമാര്‍, താജുദ്ദീന് പുളിക്കല്‍ സംസാരിച്ചു. ഈസ്റ്റ് എളേരിയില്‍ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് റാലി യു.ഡി.എഫിന്റെ കരുത്ത് തെളിയിക്കുന്നതായി.
ചിറ്റാരിക്കല്‍ വ്യാപാരഭവനു മുന്നില്‍നിന്ന് തുടങ്ങിയ റാലി ബസ് സ്റ്റാന്‍ഡ് ചുറ്റി സമ്മേളനം നടക്കുന്ന ടൗണില്‍ സമാപിച്ചു.
വാദ്യമേളങ്ങളുടെ അകമ്പടിയോടെ സ്ത്രീകള്‍ ഉള്‍പ്പെടെ നൂറുക്കണക്കിനു പ്രവര്‍ത്തകര്‍ റാലിയില്‍ അണി നിരന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."