നാടിനെ രക്ഷിക്കാന്‍ ജനാധിപത്യശക്തികള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണം: മുല്ലപ്പള്ളി
തലശ്ശേരി: നാടിന്റെ രക്ഷയ്ക്കായി മതേരത്വ ജനാധിപത്യ ശക്തികള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്നു കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. അല്ലാതെ പോയാല്‍ രാജ്യത്തിന് ഏറ്റവുംവലിയ ദുരന്തമാണു വരാന്‍ പോകുന്നത്. രാജ്യത്തെ ഏറ്റവും വലിയ ഫാസിസ്റ്റാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്നും അദ്ദേഹം പറഞ്ഞു.
യു.ഡി.എഫ് വടകര ലോക്‌സഭാ മണ്ഡലം സ്ഥാനാര്‍ഥി കെ. മുരളീധരന്റെ തലശ്ശേരി മണ്ഡലം രണ്ടാംഘട്ട തെരഞ്ഞെടുപ്പ് പ്രചാരണം നിട്ടൂര്‍ ഗുംട്ടിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുല്ലപ്പള്ളി.
നാടിന്റെ ചരിത്രത്തിലെ അത്യന്തം നിര്‍ണായകമായ തെരഞ്ഞെടുപ്പാണു 2019ലെ ലോക്‌സഭയിലേക്കുള്ള തെരഞ്ഞെടുപ്പ്. രാഹുല്‍ഗാന്ധി ഇന്ത്യയുടെ പ്രധാനമന്ത്രിയാകണം. നഷ്ടപ്പെട്ട അഞ്ചുവര്‍ഷക്കാലത്തെ ഭരണത്തെ വിലയിരുത്തിക്കൊണ്ടയായിരിക്കണം ഓരോപൗരനും അവന്റെ വോട്ട് രേഖപ്പെടുത്തേണ്ടത്. സമസ്ത മേഖലകളിലും പരാജയപ്പെട്ട മോദിസര്‍ക്കാര്‍ രാജ്യത്തെ 130 കോടി ജനങ്ങളെയും വഞ്ചിക്കുകയാണു ചെയ്തത്.
സുപ്രിംകോടതിയെ ഉള്ളം കൈയിലിട്ട് അമ്മാനമാടാന്‍ മോദി പരിശ്രമിച്ചു. തന്റെ പ്രസംഗത്തിലൂടെ ഒരുജനതയെ മുഴുവന്‍ മയക്കിക്കിടത്തി ഉള്ളംകയിലിട്ട് അമ്മാനമാടിയ ഏകാധിപതിയാണു മോദിയെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തി. എം.പി അസൈനാര്‍ അധ്യക്ഷനായി. കെ. മുരളീധരന്‍, ലതികാ സുഭാഷ്, വി.എ നാരായണന്‍ സംസാരിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."