ഞെങ്ങി ഞെരുങ്ങി വിമാനത്താവള നഗരം
സ്വന്തം ലേഖകന്‍
മട്ടന്നൂര്‍: വികസന ഭൂപടത്തില്‍ അതിവേഗം മുന്നോട്ടുകുതിക്കുന്ന മട്ടന്നൂരിന് വാഹന പാര്‍ക്കിങ് ദുരിതമാവുന്നു. കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം യാഥാര്‍ഥ്യമാകാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ വെറും നാലു കിലോമീറ്റര്‍ മാത്രം അകലെയുള്ള മട്ടന്നൂര്‍ ടൗണ്‍ ഓരോ ദിവസവും ഗതാഗതക്കുരുക്കില്‍ അമരുകയാണ്. നൂറുകണക്കിന് ബസുകള്‍ കയറിയിറങ്ങുന്ന മട്ടന്നൂര്‍ ബസ് സ്റ്റാന്റില്‍ ഒരു ഭാഗത്ത് ടാക്‌സി സ്റ്റാന്റും മറുഭാഗത്ത് ചെറുവാഹനങ്ങളുടെ പാര്‍ക്കിങ്ങുമാണുള്ളത്.
ബസുകളാണെങ്കില്‍ മിന്നല്‍ വേഗത്തില്‍ സ്റ്റാന്റിലേക്കും പുറത്തേക്കും എടുക്കുമ്പോള്‍ ഇതരവാഹനങ്ങള്‍ നിര്‍ത്തിയിട്ടതു കാരണം ജനങ്ങള്‍ക്ക് ഓടി മാറാന്‍ സാധിക്കാത്ത നിലയാണ്. പല തവണ വാഹനം തട്ടി നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുന്നതും പതിവാണ്. ചെറു പരിപാടികളും യോഗങ്ങളും നടന്നാല്‍ മണിക്കൂറുകളോളം നഗരം നിശ്ചലമാകും. വ്യാപാര സ്ഥാപനങ്ങള്‍ക്കു മുന്നില്‍ പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങളെ ചൊല്ലിയുള്ള തര്‍ക്കങ്ങളും പതിവാണ്. സ്വകാര്യ വാഹന പാര്‍ക്കിങ് എത്രയും വേഗം പരിഹരിക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."