വീട്ടമ്മയെ പൊലിസും മകന്റെ ഭാര്യയും മര്‍ദിച്ചതായി പരാതി
തലശ്ശേരി: വീട്ടമ്മയെ പൊലിസും മകന്റെ ഭാര്യയും ചേര്‍ന്ന് മര്‍ദിച്ചതായി പരാതി. മര്‍ദനത്തില്‍ പരുക്കേറ്റ കോടിയേരി ഇടയില്‍പിടികയില്‍ കൂത്താളിമുക്കിലെ മങ്ങോടന്‍കണ്ടി ഗോകുലത്തില്‍ കെ. ചന്ദ്രിക (60)യെ തലശ്ശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ന്യൂ മാഹി പൊലിസ് സ്റ്റേഷനിലെ പൊലിസും മകന്റെ ഭാര്യ ധന്യയും ചേര്‍ന്ന് മര്‍ദിച്ചെന്നാണ് പരാതി. മകന്റെ ഭാര്യയുടെ പീഡനം കാരണം നേരത്തെ ചന്ദ്രിക തലശ്ശേരി സബ് കലക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മകനോടും ഭാര്യയോടും വീട് മാറിതാമസിക്കാന്‍ ചന്ദ്രിക നിര്‍ദേശവും നല്‍കിയിരുന്നു. തുടര്‍ന്ന് തന്റെ സാധനങ്ങള്‍ എടുക്കാന്‍ ധന്യ വീട്ടിലെത്തിയതായിരുന്നു. എന്നാല്‍ വാതില്‍ തുറക്കാത്തതിനാല്‍ ധന്യ പൊലിസില്‍ പരാതി നല്‍കി. രാത്രിയോടെ ധന്യയ്‌ക്കൊപ്പം സ്ഥലത്തെത്തിയ പൊലിസ് വീടിന്റെ വാതില്‍ ചവിട്ടിപ്പൊളിച്ചെന്നും ചന്ദ്രികയെ ധന്യ പിടിച്ചുവക്കുകയും കൂട്ടത്തില്‍ ഉണ്ടായിരുന്ന പൊലിസുകാരന്‍ ലാത്തി കൊണ്ട് മര്‍ദിച്ചെന്നും ചന്ദ്രിക പറഞ്ഞു.
എന്നാല്‍ ധന്യയുടെ പരാതി പ്രകാരം വീട്ടിലെത്തിയ പൊലിസ് നാട്ടുകാരോട് സംസാരിക്കുന്ന സമയത്ത് ധന്യ തന്നെയാണ് വാതിലുകള്‍ പൊളിച്ചതെന്നും അകത്ത് ബഹളം കേട്ട് എത്തിയപ്പോള്‍ ചന്ദ്രിക നിലത്തു വീണു കരയുന്നതാണ് കാണുന്നതെന്നും പൊലിസ് ഉപദ്രവിച്ചിട്ടില്ലെന്നും ന്യൂ മാഹി എസ്.ഐ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."