HOME
DETAILS

മഴയും കാറ്റും: വീടുകള്‍ തകര്‍ന്നു; വന്‍ കൃഷിനാശം

  
backup
July 15, 2018 | 9:36 PM

%e0%b4%ae%e0%b4%b4%e0%b4%af%e0%b5%81%e0%b4%82-%e0%b4%95%e0%b4%be%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%81%e0%b4%82-%e0%b4%b5%e0%b5%80%e0%b4%9f%e0%b5%81%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%a4

 


ഇരിട്ടി: മഴയും കാറ്റും ഇരിട്ടി മേഖലയില്‍ കനത്ത നാശം വിതച്ചു. മേഖലയില്‍ മൂന്ന് വീടുകള്‍ തകര്‍ന്നു. ഇരിട്ടി നേരംപോക്കിലെ കാലൂന്നത്ത് പുതിയ പുരയില്‍ ഗൗരിയുടെ വീടാണ് മരം വീണ് തകര്‍ന്നത്. ഇന്നലെ ഉച്ചക്ക് ഒരു മണിയോടെ കൂറ്റന്‍ മരം വീടിന് മുകളിലേക്ക് വീഴുകയായിരുന്നു. വീട്ടിലുണ്ടായിരുന്ന ഗൗരിയും മക്കളും പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
ഇരിട്ടിയില്‍നിന്ന് അഗ്‌നിരക്ഷാ സേനയെത്തി മരം മുറിച്ചുമാറ്റി. കോളിക്കടവിലെ പുതുശ്ശേരി സരോജിനിയുടെ വീട് മരം വീണ് തകര്‍ന്നു. ശനിയാഴ്ച്ച രാത്രിയായിരുന്നു അപകടം. വീട്ടുകാര്‍ ഇറങ്ങി ഓടിയതിനാല്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. കുയിലൂരിലെ കണ്ടോത്ത് മാധവിയമ്മയുടെ വീടും മരം വീണ് ഭാഗികമായി തകര്‍ന്നു. കുയിലൂര്‍ പഴശ്ശി പ്രൊജക്ട് റോഡില്‍ മരം വീണ് വാഹന ഗതാഗതം തടസപ്പെട്ടു. കുയിലൂരിലെ ആര്‍. വേണു, എം.വി സുകേഷ് എന്നിവരുടെ 200ഓളം നേന്ത്രവാഴ കാറ്റില്‍ നിലംപൊത്തി.
നിടിയോടില്‍ റോഡില്‍ മരം വീണ് ഗതാഗതം തടസപ്പെട്ടു. ഇരിട്ടി-വീരാജ്‌പേട്ട അന്തര്‍സംസ്ഥാന പാതയില്‍ കല്ലുമുട്ടിയില്‍ റോഡരികിലെ കൂറ്റന്‍ മരം കടപുഴകി വീണ് റോഡില്‍ വലിയ ഗര്‍ത്തം രൂപപ്പെട്ടു. 20 മണിക്കൂറിലധികം വൈദ്യുതി നിലച്ചത് ഇരിട്ടി ടൗണ്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലെ കച്ചവടസ്ഥാപനങ്ങളില്‍ ഏറെ പ്രയാസമുണ്ടാക്കി.
തലശ്ശേരി: ഇന്നലെ രാത്രി തലശ്ശേരിയിലും പരിസര പ്രദേശങ്ങളിലും വീശിയടിച്ച കനത്ത കാറ്റില്‍ സഹകരണ ആശുപത്രിയുടെ ആറാം നിലയിലെ സ്‌പെഷല്‍ വാര്‍ഡിന്റെ മേല്‍ക്കൂരയില്‍ സ്ഥാപിച്ച അലുമിനിയം ഷീറ്റ് പൂര്‍ണമായും പറന്നുപോയി. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് ശക്തമായ കാറ്റടിച്ചത്. ആമുക്ക പള്ളി പരിസരത്തെ കെട്ടിടം തകര്‍ന്നു. വ്യാപകമായി മരങ്ങളും കടപുഴകി വീണിട്ടുണ്ട്. പല സ്ഥലങ്ങളിലും റോഡുകളില്‍ വെള്ളം കയറിയതിനാല്‍ ഗതാഗതവും വൈദ്യുതി വിതരണവും തടസപ്പെട്ടു. താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളം കയറിയ നിലയിലാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇപിഎഫ്ഒ സ്റ്റാഫ് ക്രെഡിറ്റ് സൊസൈറ്റിയിൽ 70 കോടി രൂപയുടെ വൻ തട്ടിപ്പ്; സിഇഒ ഗോപിയും ജീവനക്കാരി ലക്ഷ്മിയും ബെംഗളൂരുവിൽ അറസ്റ്റിൽ

crime
  •  14 days ago
No Image

ഓര്‍ഡര്‍ ചെയ്ത കൊറിയര്‍ തുറന്നു നോക്കിയപ്പോള്‍ ഭയന്നു പോയി യുവതി; ഉള്ളില്‍ മനുഷ്യന്റെ കൈകളും വിരലുകളും

International
  •  14 days ago
No Image

20 ലക്ഷം രൂപ വിലമതിക്കുന്ന എംഡിഎംഎയുമായി കായികാധ്യാപകൻ പിടിയിൽ

crime
  •  14 days ago
No Image

ശ്രീകോവില്‍ വാതില്‍ സ്വര്‍ണം പൂശിയതിലും ക്രമക്കേട്; ദേവസ്വം ബോര്‍ഡിനെതിരെ ഹൈക്കോടതി

Kerala
  •  14 days ago
No Image

യുപിയിൽ പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിൻ തട്ടി ആറുപേർ മരിച്ചു

National
  •  14 days ago
No Image

യുഎസിലെ ബന്ധുവിന്റെ ഫോൺ ഹാക്ക് ചെയ്തു; പക്ഷേ അക്ഷരത്തെറ്റിൽ പൊളിഞ്ഞത് ഒന്നര ലക്ഷത്തിന്റെ തട്ടിപ്പ്

crime
  •  14 days ago
No Image

'ജയിക്കാന്‍ ഉദ്ദേശിക്കുന്ന മണ്ഡലങ്ങളില്‍ ജമ്മു കശ്മീരില്‍ നിന്നും ആളുകളെ കൊണ്ടുവന്ന് വരെ വോട്ട് ചെയ്യിക്കും' വാര്‍ത്താ സമ്മേളനത്തില്‍ ബി.ജെ.പി നേതാവ് ബി.ഗോപാലകൃഷ്ണന്റെ വിഡിയോ പ്രദര്‍ശിപ്പിച്ച് രാഹുല്‍

National
  •  14 days ago
No Image

'പുതിയ യുഗം വരുന്നു...വളരെക്കാലം അടിച്ചമര്‍ത്തപ്പെട്ട ഒരു രാഷ്ട്രത്തിന്റെ ആത്മാവ് ഉച്ചത്തില്‍ സംസാരിക്കുന്നു' വിജയിയായ ശേഷമുള്ള ആദ്യ പ്രസംഗത്തില്‍ നെഹ്‌റുവിനെ ഉദ്ധരിച്ച് മംദാനി

International
  •  14 days ago
No Image

സബ്‌സിഡി നിരക്കില്‍ ഒന്നല്ല, രണ്ട് ലിറ്റര്‍ വെളിച്ചെണ്ണ; വമ്പന്‍ ഓഫറുകളും സഞ്ചരിക്കുന്ന സൂപ്പര്‍മാര്‍ക്കറ്റുകളുമായി സപ്ലൈക്കോ

Kerala
  •  14 days ago
No Image

അബദ്ധത്തില്‍ കിണറ്റില്‍ വീണതല്ല, 2 മാസം പ്രായമായ കുഞ്ഞിന്റെ മരണത്തില്‍ അമ്മ അറസ്റ്റില്‍

Kerala
  •  14 days ago