ADVERTISEMENT
HOME
DETAILS

കിഴക്കന്‍ മേഖലയില്‍ വിഷുവിപണി സജീവമായി

ADVERTISEMENT
  
backup
April 14 2019 | 07:04 AM

%e0%b4%95%e0%b4%bf%e0%b4%b4%e0%b4%95%e0%b5%8d%e0%b4%95%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%ae%e0%b5%87%e0%b4%96%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%bf%e0%b4%b7

മൂവാറ്റുപുഴ: കിഴക്കന്‍ മേഖലയില്‍ വിഷു വിപണി സജീവമായി. വേനല്‍ ചൂടിനോടൊപ്പം തെരഞ്ഞെടുപ്പ് ചൂടും കനത്തതോടെ വിഷു ആഘോഷത്തിന് ഇക്കുറി തിളക്കം കുറവാണ്. വിഷുവിന്റെ വരവറിയിച്ച് ഗ്രാമ പ്രദേശങ്ങളില്‍ കണികൊന്നകളെല്ലാം നേരത്ത പൂത്തുലഞ്ഞു. പ്രധാന കവലകളിലെല്ലാം തന്നെ പടക്ക വിപണി സജീവമായിട്ടുണ്ട്.
ഇക്കുറി ചൈനീസ് പടക്കത്തിനാണ് കൂടുതല്‍ ഡിമാന്റ്. പച്ചക്കറി വിപണികള്‍ സജീവമായതോടൊപ്പം പെട്ടന്നാണ് വിലഉയര്‍ന്നത്.വിപണി വില നിയന്ത്രിക്കുന്നതിനായി കൃഷി വകുപ്പിന്റെ നേതൃത്വത്തില്‍ വിവിധ കേന്ദ്രങ്ങളില്‍ പച്ചക്കറി വിപണികളും ആരംഭിച്ചിട്ടുണ്ട്. വിഷുവിന് സദ്യയൊരുക്കി വീട്ടിലെത്തിക്കുന്ന സഞ്ചരിക്കുന്ന സദ്യാലയങ്ങള്‍ നാട്ടിന്‍ പുറങ്ങളിലുള്‍പ്പടെ സജീവമാണ്.
പായസ കച്ചവടക്കാര്‍ക്കാണ് വന്‍ ഡിമാന്റ്. പായസം ഉണ്ടാക്കാനുള്ള ചിലവ് കണക്കാക്കുമ്പോള്‍ പായസം ഓര്‍ഡര്‍ നല്‍കി വാങ്ങുന്ന രീതിയാണ് ഗ്രാമപ്രദേശങ്ങളിലടക്കം നടക്കുന്നത്. വിഷുവിന് കൈനീട്ടമാണ് പ്രധാനമെങ്കിലും ഇപ്പോള്‍ വിഷുകോടി വാങ്ങലും സജീവമായിട്ടുണ്ട് . നഗരങ്ങളിലെ തുണികടകളിലെല്ലാം വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. വിഷുവിന് കണികാണുയെന്നത് മലയാളികളെ സംബന്ധിച്ച് ഒഴിവാക്കാനകാത്തതാണ്.
ഇത് മനസിലാക്കി നാട്ടുമ്പുറത്ത പല ക്ലബ്ബുകളും സമുദായ സംഘടനകളും വിഷുക്കണിയൊരുക്കി പുലര്‍ച്ചേ വീടുകളിലെത്തിചേര്‍ന്ന് വീട്ടുകാരെ വിളിച്ചുണര്‍ത്തി കണികാണിക്കുന്നുണ്ട്.
കണിവെള്ളരിക്കയും കൊന്നപ്പൂവും കണിവക്കുന്നതിന് ഒഴിവാക്കാനാകില്ല. ഇതിനാല്‍ കണിവെള്ളരിക്കക്ക് വന്‍ ഡിമാന്റ് ആണ്. ഗ്രാമപ്രദേശങ്ങളില്‍ പൂത്തുലഞ്ഞ് നില്‍ക്കുന്ന കൊന്നപ്പൂക്കള്‍ പറിച്ചെടുത്ത് ചെറുകെട്ടുകളാക്കി നഗരത്തിലെ പ്രധാന ജങ്ഷനുകളില്‍ വില്‍പനക്കായി എത്തിയിട്ടുണ്ട്. തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിമാരുടെ സ്വീകരണത്തില്‍ ഇക്കുറി എല്ലാ സ്ഥലത്തും തന്നെ കൊന്നപ്പൂക്കള്‍ കൊടുത്താണ് സ്വീകരിച്ചത്. ഇതോടെ കൊന്നപ്പൂവിന് വന്‍ ഡിമാന്റായി.
വിഷുവിനോടനുബന്ധിച്ച ഫുട് ബോള്‍ പ്രേമികള്‍ ഉളള സ്ഥലങ്ങളില്‍വിവധ ക്ലബ്ബുകളുടെ നേതൃത്വത്തില്‍ ടൂര്‍ണ്ണമെന്റ് സംഘടിപ്പിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സ്ഥാനാര്‍ഥിമാരുടെ വിഷു ആശംസ കാര്‍ഡുകള്‍ എല്ലാ വീടുകളിലും എത്തിക്കുന്ന തിരക്കിലാണ് മുന്നണികളുടേയും പ്രവര്‍ത്തകരുടെ ഇപ്പോഴത്തെ പ്രധാന ജോലി.
കൃഷി വകുപ്പിന്റെ
വിഷുവിപണിക്ക് തുടക്കമായി
മൂവാറ്റുപുഴ: ബ്ലോക്ക് കൃഷി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ വിഷു വിപണിയ്ക്ക് തുടക്കമായി. നിയോജക മണ്ഡലത്തിലെ മൂന്ന് കേന്ദ്രങ്ങളിലാണ് കൃഷി വകുപ്പിന്റെ വിഷു വിപണി ആരംഭിച്ചിരിക്കുന്നത്. മൂവാറ്റുപുഴ കൃഷി ഭവന്റെ നേതൃത്വത്തില്‍ മൂവാറ്റുപുഴ ടൗണ്‍ ഹാളിലും, ആയവന, മഞ്ഞള്ളൂര്‍ കൃഷി ഭവന്റെ നേതൃത്വത്തിലുമാണ് വിഷു വിപണികള്‍ ആരംഭിച്ചിരിക്കുന്നത്.
ഹോര്‍ട്ടി കോര്‍പ്പ്, കര്‍ഷക കൂട്ടായ്മ എന്നിവരില്‍ നിന്നും സംഭരിച്ച പച്ചക്കറികളാണ് വിപണനം നടത്തുന്നത്. കര്‍ഷകരില്‍ നിന്നും വിപണി വിലയേക്കാള്‍ 10ശതമാനം വില കൂട്ടി വാങ്ങുന്ന പച്ചക്കറികള്‍ 30ശതമാനം വില കുറച്ചാണ് ഗുണഭോക്താക്കള്‍ക്ക് വിപണനം നടത്തുന്നത്. രാവിലെ എട്ട് മുതല്‍ വൈകിട്ട് ആറ് വരെയാണ് വിപണി പ്രവര്‍ത്തിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




ADVERTISEMENT
No Image

ഗുജറാത്തിലെ അമ്രേലി ജില്ലയിൽ ഭൂചലനം: റിക്‌ടർ സ്‌കെയിലിൽ 3.7 തീവ്രത രേഖപ്പെടുത്തി

National
  •  2 hours ago
No Image

അവിശ്വസനീയമായ വിലക്കിഴിവുകൾ വാഗ്ദാനങ്ങളിൽ വീഴരുത്; മുന്നറിയിപ്പുമായി റാസൽഖൈമ പൊലിസ്

uae
  •  2 hours ago
No Image

കറന്റ് അഫയേഴ്സ്-27-10-2024

PSC/UPSC
  •  2 hours ago
No Image

രണ്ടാം ഏകദിനത്തില്‍ ഇന്ത്യൻ വനിതകളെ വീഴ്ത്തി ന്യൂസിലന്‍ഡ്

Cricket
  •  3 hours ago
No Image

എറണാകുളത്ത് ആറംഗ സംഘം വീട്ടിൽ കയറി വീട്ടമ്മയെ ആക്രമിച്ചു; പിന്നിൽ സാമ്പത്തിക തര്‍ക്കമെന്ന് പൊലിസ്

Kerala
  •  3 hours ago
No Image

വ്ലോ​ഗർ ദമ്പതികളുടെ മരണം: സെൽവരാജ് ജീവനൊടുക്കിയത് പ്രിയയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയശേഷം; പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്

Kerala
  •  4 hours ago
No Image

അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ; കമലയും ട്രംപും ഒപ്പത്തിനൊപ്പം

International
  •  4 hours ago
No Image

ബഹ്റൈനിൽ അനധികൃത മത്സ്യബന്ധനം; നാല് പ്രവാസികൾ പിടിയിൽ

bahrain
  •  4 hours ago
No Image

ദുബൈ വ്യോമയാന മേഖലയിൽ തൊഴിലവസരം

uae
  •  5 hours ago
No Image

കത്തിൽ അസ്വാഭാവികതയില്ലെന്ന് കെ സുധാകരൻ; കത്ത് പുറത്തു പോയത് അന്വേഷിക്കും

Kerala
  •  5 hours ago