HOME
DETAILS
MAL
രണ്ടില ചിഹ്നത്തിനായി കൈക്കൂലി: ഹവാല വിദഗ്ധന്‍ നരേഷ് ജയിന്‍ അറസ്റ്റില്‍
backup
April 28 2017 | 06:04 AM
ചെന്നൈ: രണ്ടില ചിഹ്നം ലഭിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്ക് കോഴ നല്‍കാന്‍ ശ്രമിച്ച കേസില്‍ ഹവാല വിദഗ്ദന്‍ നരേഷ് ജയിന്‍ അറസ്റ്റില്‍. പണം കൈമാറുന്നതില്‍ മധ്യസ്ഥനായ സുകേഷ് ചന്ദ്ര ശേഖറിനെ സഹായിച്ചെന്നാണ് ഇയാള്‍ക്കെതിരായ കേസ്.
കേസില്‍ ഒരാള്‍ കൂടി പിടിയിലായതായി റിപ്പോര്‍ട്ടുണ്ട്.
കേസില്‍ നേരത്തെ പിടിയിലായ എ.ഐ.എ.ഡി.എം.കെ നേതാവ് ടി.ടി.വി ദിനകരനെയും കൂട്ടുപ്രതിയെയും ചെന്നൈയിലെത്തിച്ച് ഡല്‍ഹി പൊലിസ് തെളിവെടുത്തിരുന്നു. ഡല്‍ഹി ക്രൈംബ്രാഞ്ച് സംഘം വ്യാഴാഴ്ചയാണ് ദിനകരനെയും സഹായി മല്ലികാര്‍ജുനയെയും ചെന്നൈയില്‍ എത്തിച്ചത്. ഇവരുടെ വീടുകളിലും ഓഫീസുകളിലും പൊലിസ് തെരച്ചില്‍ നടത്തി.
ചൊവ്വാഴ്ച രാത്രിയാണ് ദിനകരനെയും കൂട്ടുപ്രതിയെയും ഡല്‍ഹി പൊലിസ് അറസ്റ്റ് ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."