സെന്‍കുമാറിന്റെ നിയമനം: ചെന്നിത്തല മുഖ്യമന്തിയ്ക്ക് കത്തു നല്കി
തിരുവനന്തപുരം: സുപ്രിംകോടതി വിധി വന്നിട്ടും സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് ടി.പി.സെന്‍കുമാറിന് ഡി.ജി.പി സ്ഥാനം നല്‍കാതെ നീട്ടിക്കൊണ്ടു പോകുന്നത് നിയമവ്യവസ്ഥിതിയോടുള്ള വെല്ലുവിളിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി പിണറായി വിജയന് നല്കിയ കത്തിലാണ് ചെന്നിത്തല ഇക്കാര്യം ചൂണ്ടിക്കാണിച്ചത്.
സെന്‍കുമാറിനെ സുപ്രിംകോടതി വിധി മാനിച്ചുകൊണ്ട് അടിയന്തിരമായി ഡി.ജി.പി സ്ഥാനത്ത് വീണ്ടും നിയമിക്കണമെന്ന് രമേശ് ചെന്നിത്തല കത്തില്‍ ആവശ്യപ്പെട്ടു.
ഏപ്രില്‍ 24നാണ് രാജ്യത്തെ പരമോന്നത നീതി പീഠത്തില്‍ നിന്ന് സെന്കുമാറിനനുകൂലമായ വിധിയുണ്ടായത്. എന്നിട്ടും ഇത്രയും ദിവസം കഴിഞ്ഞിട്ടും സെന്‍കുമാറിന് നിയമനം നല്കാന് സര്‍ക്കാര്‍ നടപടി സ്വീകരിച്ചിട്ടില്ല. തനിക്ക് പൊലിസ് മേധാവി സ്ഥാനം നല്‍കണമെന്ന് ആവശ്യപ്പെട്ട് സെന്‍കുമാര്‍ ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കിയിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭായോഗം വിഷയം ചര്‍ച്ച ചെയ്യാതെ മാറ്റിവയ്ക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."