HOME
DETAILS

വിധി നടപ്പാക്കാത്തതിനെതിരെ കോടതീയലക്ഷ്യം; സെന്‍കുമാര്‍ വീണ്ടും സുപ്രിം കോടതിയിലേക്ക്

  
backup
April 28 2017 | 16:04 PM

tp-senkumar-to-sc

തിരുവന്തപുരം: ഡി.ജി.പിയായി നിയമിക്കണമെന്ന വിധി നടപ്പാക്കാത്ത സംസ്ഥാന സര്‍ക്കാര്‍ നടപടിക്കെതിരെ ടി.പി സെന്‍കുമാര്‍ വീണ്ടും സുപ്രിംകോടതിയിലേക്ക്. സര്‍ക്കാരിനെതിരെ കോടതിയലക്ഷ്യ ഹരജി നല്‍കാനാണ് തീരുമാനം. തിങ്കളാഴ്ച ഹരജി സമര്‍പ്പിക്കും.

പിണറായി സര്‍ക്കാര്‍ അധികാരത്തിലേറിയ ഉടനെ ഡി.ജി.പി സ്ഥാനത്തു നിന്നു മാറ്റിയതിനെത്തുടര്‍ന്നാണ് സെന്‍കുമാര്‍ കോടതിയെ സമീപിച്ചത്. കേസില്‍ കഴിഞ്ഞ 24ന് സുപ്രിം കോടതിയില്‍ നിന്ന് സെന്‍കുമാറിന് അനുകൂലമായ വിധിയുണ്ടായി. സെന്‍കുമാറിനെ ഡി.ജി.പി സ്ഥാനത്തേക്ക് തിരിച്ചെടുക്കണമെന്നായിരുന്നു കോടതി വിധി.

വിധിപ്പകര്‍പ്പ് സര്‍ക്കാരിനു കിട്ടിയ ഉടനെ വിധി നടപ്പിലാക്കുമെന്ന് അന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചിരുന്നെങ്കിലും സെന്‍കുമാറിനെ വീണ്ടും ഡി.ജി.പിയായി നിയമിക്കുന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമൊന്നും എടുത്തിട്ടില്ല. കൃത്യമായ പ്രതികരണമൊന്നും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ലഭിക്കാത്തതിനെത്തുടര്‍ന്നാണ് കോടതീയലക്ഷ്യ ഹരജിയുമായി സെന്‍കുമാര്‍ വീണ്ടും കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചത്.

സെന്‍കുമാറിനു വേണ്ടി കേസ് വാദിച്ച അഡ്വ. ഹാരിസ് ബീരാന്‍ വഴിയായിരിക്കും ഹരജിയും നല്‍കുക.


 

 

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അയേണ്‍ഡോമുകളെ പരാജയപ്പെടുത്തി ഹിസ്ബുല്ലയുടെ റോക്കറ്റ് കുതിപ്പ്, ആക്രമണം ഹൈഫയില്‍ പത്തിലേറെ പേര്‍ക്ക് പരുക്ക്; ഞെട്ടിത്തരിച്ച് ഇസ്‌റാഈല്‍  

International
  •  2 months ago
No Image

കറാച്ചി വിമാനത്താവളത്തിന് സമീപം സ്‌ഫോടനം; മൂന്ന് പേര്‍ കൊല്ലപ്പെട്ടു, 17 പേര്‍ക്ക് പരിക്ക് 

International
  •  2 months ago
No Image

സര്‍ക്കാര്‍ വാക്കു പാലിച്ചു, എഡിജിപിക്കെതിരെ നടപടി എടുത്തു; എംവി ഗോവിന്ദന്‍

Kerala
  •  2 months ago
No Image

മലമ്പുഴ ഡാമിന്റെ ഷട്ടറുകള്‍ ഇന്ന് തുറക്കും; സമീപവാസികള്‍ക്ക് ജാഗ്രതാ നിര്‍ദേശം

Kerala
  •  2 months ago
No Image

ആധാറിലെയും റേഷന്‍കാര്‍ഡിലെയും പേരില്‍ പൊരുത്തക്കേട്; ലക്ഷക്കണക്കിനാളുകളുടെ റേഷന്‍കാര്‍ഡ് മസ്റ്ററിങ് അസാധുവാക്കി

Kerala
  •  2 months ago
No Image

സംസ്ഥാനത്ത് മഴ കനക്കുന്നു; 6 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

ബലാത്സംഗ കേസ്; നടന്‍ സിദ്ദിഖ് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകും

Kerala
  •  2 months ago
No Image

അന്‍വറിന് മറുപടി കൊടുക്കാന്‍ ചന്തക്കുന്നില്‍ ഇന്ന് സിപിഎം വിശദീകരണ യോഗം

Kerala
  •  2 months ago
No Image

സഊദി അറേബ്യ: ബിൽബോർഡ് നിയമങ്ങൾ കൂടുതൽ കർശനമാക്കാൻ ഒരുങ്ങുന്നു

Saudi-arabia
  •  2 months ago
No Image

ഗള്‍ഫ് സുപ്രഭാതം റെസിഡണ്ട് എഡിറ്റര്‍ ജലീല്‍ പട്ടാമ്പിക്ക്  ആദരം 

uae
  •  2 months ago