മൂന്നാറിലെ കൈയേറ്റത്തിന് രാഷ്ട്രീയക്കാര്‍ ഒത്താശ ചെയ്യുന്നു: വി.എസ്
തിരുവനന്തപുരം: മൂന്നാറിലെ ഭൂമി കൈയേറ്റത്തിന് രാഷ്ട്രീയക്കാര്‍ ഒത്താശ ചെയ്യുന്നതായി ഭരണപരിഷ്കാര കമ്മിഷന് അധ്യക്ഷന്‍ വി.എസ് അച്യുതാനന്ദന്. ഇതിനാല്‍ കൈയേറ്റക്കാര്‍ തടിച്ചുകൊഴുക്കുകയാണ്. മൂന്നാര്‍ കൈയേറ്റം ഒഴിപ്പിക്കലിന് പിന്തുണയുമായി യുവകലാസാഹിതി സെക്രട്ടേറിയറ്റിനു മുന്നില്‍ സംഘടിപ്പിച്ച സാംസ്കാരിക കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജാതി, മതം, വിശ്വാസം എന്നിവയുടെ പേരില്‍ കൈയേറ്റത്തിന് മറയിടുന്നതിനെ അംഗീകരിക്കാനാവില്ല. പ്രകൃതി വിഭവങ്ങള്‍ ചൂഷണം ചെയ്യുന്നതിനും കൈയേറ്റത്തിനുമെതിരേ കാല്‍നൂറ്റാണ്ടുമുന്‍പ് തന്നെപ്പോലുള്ളവര്‍ രംഗത്തുവന്നിരുന്നു. അന്ന് വെട്ടിനിരത്തലുകാര്‍ എന്നുപറഞ്ഞ് അധിക്ഷേപിക്കാനാണ് പലരും ശ്രമിച്ചത്. അതിന്റെ ദുരന്തമാണ് പടിവാതില്ക്കല് എത്തിനില്‍ക്കുന്നതെന്നും വി.എസ് പറഞ്ഞു. എഴുത്തുകാരായ സക്കറിയയുടെയും സച്ചിദാനന്ദന്റെയും സന്ദേശങ്ങള്‍ സാംസ്കാരിക കൂട്ടായ്മയില്‍ വായിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."