HOME
DETAILS
MAL
നല്ല ഭരണാധികാരികള്‍ വരാന്‍ പ്രാര്‍ഥിക്കണമെന്ന് ജോര്‍ജ് ആലഞ്ചേരി
backup
April 14 2019 | 22:04 PM
കൊച്ചി: തെരഞ്ഞെടുപ്പില്‍ രാജ്യത്ത് നല്ല ഭരണാധികാരികള്‍ വരാന്‍ എല്ലാവരും പ്രാര്‍ഥിക്കണമെന്ന് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. എറണാകുളം സെന്റ് മേരീസ് ബസലിക്കയില്‍ ഓശാന ഞായര്‍ ആചരണ സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.
സത്യത്തിലും നീതിയിലും ഉറച്ചു നിന്നുകൊണ്ടുള്ള പരിശ്രമങ്ങളും പ്രവര്‍ത്തികളുമാണ് വേണ്ടത്. മറ്റുള്ളവന്റെ നേട്ടത്തില്‍ ആത്മാര്‍ഥമായി സന്തോഷിക്കാനും എപ്പോഴും വിനയാന്വിതരായിരിക്കാനും ശ്രമിക്കണമെന്ന് കര്‍ദിനാള്‍ വിശ്വാസികളെ ഓര്‍മിപ്പിച്ചു.
യേശുകൃസ്തുവിന്റെ ജറുശലേം പ്രവേശനത്തിന്റെ ഓര്‍മ പുതുക്കിയാണ് ക്രൈസ്തവര്‍ ഓശാന പെരുന്നാള്‍ ആഘോഷിക്കുന്നത്. സംസ്ഥാനത്തെമ്പാടുമുള്ള ക്രിസ്തീയ ദേവല ദേവാലയങ്ങളില്‍ കുരുത്തോല പ്രദക്ഷിണവും പ്രത്യേക പ്രാര്‍ഥനകളും നടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."