വില്‍പ്പനാന്തര സേവനങ്ങളുടെ മറവില്‍ ഷോറൂമുകളില്‍ കൂടുതല്‍ തുക
കാക്കനാട്: വില്‍പ്പനാന്തര സേവനങ്ങളുടെ മറവില്‍ കൂടുതല്‍ തുക ഈടാക്കുന്നതായി അറിഞ്ഞതിനെ തുടര്‍ന്ന് കാറുകളുടെ ഷോറൂമുകളില്‍ ലീഗല്‍ മെട്രോളജി നടത്തിയ പരിശോധയില്‍ സ്പെയര്‍ പാര്‍ട്സുകളുടെ വില തിരുത്തി അമിത വില ഈടാക്കുന്നതായി കണ്ടെത്തി.
ഹോണ്ട, മെഴ്സിഡ് ബെന്‍സ് കാറുകളുടെ ഷോറൂമുകളിലായിരുന്നു പരിശോധന.പ്രീമിയം, സെമിപ്രീമിയം കാറുകളുടെ പാര്ട്സുകളിലാണ് കൂടിയ വില ഈടാക്കിയിരുന്നതെന്ന് ലീഗല്‍ മെട്രോളജി മധ്യമേഖല ഡെപ്യൂട്ടി കണ്ട്രോളര് ആര്.റാംമോഹന് പറഞ്ഞു.എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, ഇടുക്കി ഉള്‍പ്പെടുന്ന മധ്യമേഖലയിലെ അഞ്ച് ഷോറൂമുകളിലായിരുന്നു പരിശോധന.
പരിശോധിച്ചതില്‍ എറണാകുളത്താണ് കൂടുതല്‍ പ്രീമിയം കാറുകളുടെ ഷോറൂമുകള്‍. ഇടുക്കി, പാലക്കാട് ജില്ലകളില്‍ ബെന്‍സ് കാറുകളുടെ ഷോറൂമുകളായിരുന്നു കൂടുതലും.പഴയ സ്റ്റേക്കുള്ക്ക് കൂടി വില രേഖപ്പെടുത്തിയാണ് വില്‍പ്പന നടത്തിയിരുന്നത്. എ.സി, ഫുവല്‍ ഫിള്റ്റര്, ബ്രേക്പാഡ്, ഹെഡ്ലാംബ്് അസംബ്ലി എന്നിവയ്ക്കെല്ലാം പരമാവധി വിലയേക്കാല്‍ കൂടിയ വിലയാണ് ഷോറുമുകളില്‍ വില്‍പ്പനന്തര സേവനങ്ങളുടെ മറവില്‍ വാങ്ങിയിരുന്നത്. പ്രാഥമിക പരിശോധ മാത്രമാണ് വെള്ളിയാഴ്ച നടത്തിയതെന്നും വിശദമായ പരിശോധന വരും ദിവസങ്ങളില്‍ നടത്താന്‍ ലക്ഷ്യമിടുന്നതെന്ന് ലീഗല്‍ മെട്രോളജി അധികൃതര്‍ അറിയിച്ചു. അമിത വില ഈടാക്കിയതിന് പിടിയിലായ അഞ്ച് ഷോറൂം ഉടമകള്‍ക്കെതിരെ കേസെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."