കെ.സി.എ മാഗ്‌നം ഇമ്പ്രിന്റ് സര്‍ഗോത്സവത്തിനു വര്‍ണ്ണാഭമായ തുടക്കം
കെ. സി. എ മാഗ്‌നം ഇമ്പ്രിന്റ് സര്‍ഗോത്സവ് 2019 ന്റെ പ്രൗഢ ഗംഭീരമായ ഉദ്ഘാടനം 2019 ഏപ്രില്‍ 11 ന് കെ. സി. എ അങ്കണത്തില്‍ വെച്ച് നടന്നു. 350 ല്‍ പരം ആളുകള്‍ പങ്കെടുത്ത ഘോഷയാത്രക്ക് ചെണ്ടമേളം, കാവടിയാട്ടം തുടങ്ങിയവ മാറ്റുകൂട്ടി. തുടര്‍ന്ന് സര്‍ഗോത്സവ് ഹൗസുകള്‍ അവതരിപ്പിച്ച വിവിധ കലാപരിപാടികള്‍ അരങ്ങേറി.
കെ. സി. എ അംഗങ്ങള്‍ക്ക് വേണ്ടി മാത്രമായുള്ള സര്‍ഗോത്സവ് മാമാങ്കത്തിലെ സാഹിത്യം, കലാ കായിക മത്സരങ്ങള്‍ ഏപ്രില്‍ 28 ന് ആരംഭിക്കും.
കെ. സി. എ മാഗ്‌നം ഇമ്പ്രിന്റ് സര്‍ഗോത്സവ് 2019 ന്റെ ഉദ്ഘാടനം മുഖ്യാതിഥിയായ ഇന്ത്യന്‍ സ്‌കൂള്‍ ചെയര്‍മാന്‍ ശ്രീ പ്രിന്‍സ് നടരാജന്‍ നിര്‍വഹിച്ച ചടങ്ങില്‍, ടൈറ്റില്‍ സ്‌പോണ്‍സര്‍ മാഗ്‌നം ഇമ്പ്രിന്റ് ഡയറക്ടര്‍ ശ്രീ ജഗതീഷ് ശിവന്‍, കെ. സി. എ പ്രസിഡന്റ് സേവി മാത്തുണ്ണി, ജനറല്‍ സെക്രട്ടറി വര്‍ഗ്ഗീസ് ജോസഫ്, കോര്‍ വര്‍ക്കിങ് ഗ്രൂപ്പ് ചെയര്‍മാന്‍ വര്‍ഗ്ഗീസ് കാരക്കല്‍, സുവര്‍ണ്ണ ജൂബിലി കമ്മിറ്റി ചെയര്‍മാന്‍ ഏബ്രഹാം ജോണ്‍, സര്‍ഗോത്സവ് കണ്‍വീനര്‍ ഷിജു ജോണ്‍, വൈസ് പ്രസിഡന്റ് നിത്യന്‍ തോമസ് എന്നിവര്‍ അഭിസംബോധന ചെയ്തു.
നേരത്തെ മുഖ്യാതിഥി, കെ.സി.എ ഭാരവാഹികള്‍ എന്നിവരുടെ സാന്നിധ്യത്തില്‍ കെ. സി. എ പ്രസിഡന്റ് സാര്‍ഗോത്സവ് പതാക ഉയര്‍ത്തുകയും തുടര്‍ന്ന് സര്‍ഗോത്സവ് ഗ്രൂപ്പ് ക്യാപ്റ്റന്മാരായ റെന്‍ജി മാത്യു (റെഡ് ബുള്‍സ്സ്), കെ.ആര്‍ റിച്ചാര്‍ഡ് (ഓറഞ്ച് ഹീറോസ്), തോമസ് ജോണ്‍ (ബ്ലൂ ബോക്‌സേഴ്‌സ്), അനില്‍ ഐസക്ക് (ഗ്രീന്‍ ആര്‍മി) എന്നിവര്‍ ചീഫ് ഗസ്റ്റിനെ സല്യൂട്ട് ചെയ്തു ബഹുമാനിക്കുകയും, ഹൗസ് പതാകകള്‍ ഉയര്‍ത്തുകയും ചെയ്തു. അതിനുശേഷം പ്രസിഡന്റ് സര്‍ഗോത്സവ് പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും അംഗങ്ങള്‍ ഏറ്റുചൊല്ലുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."