സര്‍ക്കാര്‍ അധ്യാപകരുടെ സ്വകാര്യ ട്യൂഷന് പരിശീലനം; പരിശോധിക്കണമെന്ന് കെ.എസ്.യു
കല്‍പ്പറ്റ: സര്‍ക്കാര്‍ ശമ്പളം പറ്റുന്ന അധ്യാപകര്‍ സ്വകാര്യ ട്യൂഷനുകള്‍ നടത്തരുതെന്ന ഉത്തരവ് നിലനില്‍ക്കെ അധ്യാപകര്‍ നടത്തുന്ന സ്വകാര്യ പ്രവേശന പരീക്ഷാ പരിശീലനങ്ങള്‍ പരിശോധിക്കപ്പെടണമെന്നു കെ.എസ്.യു വയനാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
സ്കൂളുകളില്‍ അധ്യാപകര്‍ സൗജന്യമായി പരിശീലനം നല്‍കുന്നതിനോട് എതിര്‍പ്പില്ല.
എന്നാല്‍ വിദ്യാര്‍ഥികളില്‍ നിന്ന് ഫീസ് ഇടാക്കിക്കൊണ്ടുള്ള പരിശീലനങ്ങള്അംഗീകരിക്കാന് കഴിയില്ല.
അത്തരം പരിശീലനങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ സ്കൂളുകള്‍ക്കും അധ്യാപകര്‍ക്കുമെതിരേ ശക്തമായ സമര പരിപാടികളുമായി മുന്നോട്ടു പോകാനും യോഗം തീരുമാനിച്ചു. ജില്ലാ പ്രസിഡന്റ് അമല്‍ ജോയ് അധ്യക്ഷനായി.
അജില്‍ ജെയിംസ്, ആഗിന് ടോം , നിഖില്‍ തോമസ്, അമല്‍ പങ്കജാക്ഷന്, സി.കെ അരുണ്‍, സി.എം ഷൈജിത്, എം അജിത്, കെ.ആര് ഗായോസ്, ഒ.എസ് സൂരജ്, സി.ബി സുശോബ്, ജസ്റ്റിന് പോള്‍, ബിനു മാത്യു, യൂനുസ് അലി, ശ്രീഹരി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."