ബാണാസുരസാഗര്‍ പദ്ധതി; വെള്ളം കാര്‍ഷിക മേഖലയില്‍ ഉപയോഗപ്പെടുത്തണമെന്ന്
കല്‍പ്പറ്റ: സര്‍ക്കാര്‍ രേഖകളില്‍ ജലസേചന പദ്ധതി എന്ന് രേഖപ്പെടുത്തിയിട്ടുള്ള ബാണാസുരസാഗര്‍ അണക്കെട്ടിലെ വെള്ളം വൈദ്യുതി ഉത്പാദനത്തിനു മാത്രം വിനിയോഗിക്കുന്നതിനെതിരേ പ്രതിഷേധവുമായി കര്‍ഷകര്‍.
കടുത്ത വരള്‍ച്ചയില്‍ പടിഞ്ഞാറത്തറ, കോട്ടത്തറ. എടവക, വെള്ളമുണ്ട പഞ്ചായത്തുകളിലെ പാടശേഖരങ്ങളില്‍ വ്യാപക വിളനാശമാണുണ്ടായിരിക്കുന്നത്. ജലസേചന സൗകര്യമില്ലാത്തതിനാല്‍ പ്രദേശങ്ങളില്‍ നെല്‍പാടങ്ങള്‍ തരിശിട്ടിരിക്കുകയാണ്.
കനാലുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കാനും അണയിലെ വെള്ളം ജലസേചനത്തിനു ഉപയോഗപ്പെടുത്താനും സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം. പടിഞ്ഞാറത്തറക്ക് സമീപം ബാണാസുര മലയടിവാരത്ത് കബനിയുടെ കൈവഴിയായ കരമാന്‍തോടിനു കുറുകെയാണ് ബാണാസുരസാഗര്‍ പദ്ധതിയുടെ ഭാഗമായാണ്.
ജലസേചനത്തിനും വൈദ്യുതി ഉല്‍പാദനത്തിനുമായി 1979ല്‍ വിഭാവനം ചെയ്തതാണ് ബാണാസുരസാഗര്‍ പദ്ധതി. എന്നാല്‍ വൈദ്യുതി ഉല്‍പാദനത്തിന് മുന്‍തൂക്കം നല്‍കുന്ന അധികൃതര്‍ കാര്‍ഷിക മേഖലയെ അവഗണിക്കുകയാണെന്നാണ് ആരോപണം.
അണക്കെട്ടിലെ ജലം കാര്‍ഷിക മേഖലയില്‍ ഉപയോഗപ്പെടുത്താന്‍ അടിയന്തര നടപടിയുണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."