യൂത്ത് ലീഗ് പ്രവര്‍ത്തകനെയും മാതാവിനെയും ആക്രമിച്ചു
ചക്കരക്കല്‍: മുസ്‌ലിം യൂത്ത് ലീഗ് പ്രവര്‍ത്തകനെയും മാതാവിനെയും വീട്ടില്‍കയറി ആക്രമിച്ചു. കോയ്യോട് ഐ.സി.എസ് കോര്‍ണറില്‍ താമസക്കാരനായ മുസവിര്‍ (20), മാതാവ് അസ്മ (44) എന്നിവര്‍ക്കാണു പരുക്കേറ്റത്.
ഇവരെ തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയ്ക്ക് 1.30ഓടെ വീട്ടിലെത്തിയ അഞ്ചംഗ സംഘം അക്രമം അഴിച്ചുവിടുകയായിരുന്നു.
അക്രമത്തില്‍ വീടിന്റെ ജനല്‍ചില്ലുകളും കസേരകളും അക്രമത്തില്‍ തകര്‍ന്നു. മുസവിറിനെ ആക്രമിക്കുന്നതു തടയാന്‍ ചെന്നപ്പോഴായിരുന്നു അസ്മയെ മര്‍ദിച്ചത്.
സംഭവത്തില്‍ സി.പി.എം പ്രവര്‍ത്തകരായ ഷെറിന്‍, പ്രശോഭ്, ജിജിന്‍ രാജ്, ശരത്ത്, റിജില്‍, ശ്രീരാഗ് എന്നിവര്‍ക്കെതിരെ ചക്കരക്കല്‍ പൊലിസ് കേസെടുത്തു.
യു.ഡി.എഫ് സ്ഥാനാര്‍ഥിയുടെ പ്രചാരണ ബോര്‍ഡ് നശിപ്പിക്കുകയും തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് തകര്‍ക്കുകയും ചെയ്തതിനെ തുടര്‍ന്നു കോയ്യോട് സംഘര്‍ഷാവസ്ഥയുണ്ടായിരുന്നു.
ചക്കരക്കല്‍ പൊലിസില്‍ യു.ഡി.എഫ് പരാതി നല്‍കിയെങ്കിലും പ്രതികളെ അറസ്റ്റുചെയ്തിരുന്നില്ല. ഇതിനെതിരെ സമൂഹ മാധ്യമത്തില്‍ സന്ദേശമിട്ടതാണ് അക്രമത്തിനു കാരണം. കോയ്യോട് മദ്‌റസത്തുല്‍ ബദ്‌രിയ്യ മദ്‌റസാധ്യാപകനാണു പരുക്കേറ്റ മുസവിര്‍.
അക്രമത്തില്‍ പ്രതിഷേധിച്ച് യു.ഡി.എഫ് ചെമ്പിലോട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ പ്രകടനം നടത്തി.
മുസ്‌ലിംലീഗ് ജില്ലാ ജനറല്‍സെക്രട്ടറി അബ്ദുല്‍കരീം ചേലേരി, സി. രഘുനാഥ്, എന്‍.പി താഹിര്‍, എം.കെ മോഹനന്‍, അഡ്വ. ഇ.ആര്‍ വിനോദ്, കെ.സി മുഹമ്മദ് ഫൈസല്‍, എന്‍.കെ റഫീഖ്, റിയാസ്, ബഷീര്‍, മനോഹരന്‍ ചാല, ഷക്കീര്‍ മൗവഞ്ചേരി, ഫത്താഹ്, കെ. സുധാകരന്‍, എം.എം സഹദേവന്‍ എന്നിവര്‍ നേതൃത്വം നല്‍കി. എന്നാല്‍ അക്രമവുമായി പാര്‍ട്ടിക്കു യാതൊരു ബന്ധവുമില്ലെന്നു സി.പി.എം ചെമ്പിലോട് ലോക്കല്‍കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു.
പരാജയം മണത്ത സി.പി.എം നിരന്തരം അക്രമം അഴിച്ചുവിട്ട് സമാധാനാന്തരീക്ഷം തകര്‍ക്കുകയാണെന്നു യൂത്ത് ലീഗ് ധര്‍മടം നിയോജക മണ്ഡലം കമ്മിറ്റി പ്രസ്താവിച്ചു. സലാം പൊയനാട് അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."