നിലയ്ക്കാത്ത മഴയിലും കാറ്റിലും വിറങ്ങലിച്ച് ഇടുക്കി
തൊടുപുഴ- അടിമാലി : നിലയ്്ക്കാതെ പെയ്യുന്ന മഴയിലും ശക്തമായ കാറ്റിലും ഇടുക്കി വിറയ്ക്കുന്നു. ലോറേഞ്ചിലും ഹൈറേഞ്ചിലും വ്യാപകമായ കെടുതികളാണ് ഉണ്ടാവുന്നത്.
ഇന്നലെ ഉച്ചയോടെ ലോറേഞ്ചില്‍ കുറച്ചു മണിക്കൂറുകള്‍ മഴ മാറി നിന്നെങ്കിലും വൈകിട്ടോടെ മഴ തുടങ്ങി. തൊടുപുഴ ടൗണിലെ സെന്‍ട്രല്‍ ജുമാ മസ്ജിദിന്റെ ഒന്നാംനില വെള്ളത്തിനടിയിലായി. വെള്ളിയാമറ്റം പഞ്ചായത്തിലെ മേത്തൊട്ടിയില്‍ ഉരുള്‍പൊട്ടി ഈട്ടിക്കുന്നേല്‍ രാജന്റെ വീട് പൂര്‍ണമായും ഒലിച്ചുപോയി. പുലര്‍ച്ചെ ആറ് മണിയോടെയാണ് ഉരുള്‍പൊട്ടല്‍ ഉണ്ടായത്. തലേദിവസം രാജനും കുടുംബാഗങ്ങളും തറവാട്ട് വീട്ടിലോട്ട് മാറി താമസിച്ചതിനാല്‍ ആളപായം ഉണ്ടായില്ല. ഈട്ടിതോപ്പിന് സമീപം ഉരുള്‍പൊട്ടി കൃഷിയിടം ഒലിച്ചു പോയി. മ്ലാമല പള്ളിക്ക് സമീപം മണ്ണിടിച്ചിലുണ്ടായി പള്ളിയുടെ ഒരു ഭാഗം തകര്‍ന്നു.
കാളിയാര്‍ പുഴയോരം തെന്നത്തൂര്‍ ഭാഗത്ത് 40 തോളം വീടുകള്‍ വെള്ളത്തിലായി. ഇതോടെ, കുടുംബങ്ങള്‍ കിട്ടിയ സാധനങ്ങളും എടുത്ത് മറ്റിടങ്ങളില്‍ അഭയം തേടി. രാജാക്കാട് വെള്ളത്തൂവല്‍ റോഡില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടു. തോപ്രാംകുടി കട്ടപ്പന റോഡില്‍ കരടി വളവിനു സമീപം മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടു. മുരിക്കാശേരി തേക്കിന്‍ തണ്ടില്‍ മണ്ണിടിച്ചില്‍ വ്യാപകമായി കൃഷിനാശമുണ്ടായി.
ചെറുതോണി വാഴത്തോപ്പ് മണിയാറന്‍കുടി റോഡില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഗതാഗതം നിരോധിച്ചിരുന്നു. കരിമ്പന്‍ ടൗണില്‍ പിണക്കാട് ജേക്കബിന്റെ മൂന്നുനില കെട്ടിടത്തിന്റെ കല്‍കെട്ടില്‍ നിന്ന് മണ്ണിടിഞ്ഞുപോയി. കോഴിപ്പള്ളിയില്‍ മണ്ണിടിച്ചില്‍ പലയിടത്തും തുടരുകയാണ്. തൂക്കുപാലം തേര്‍ഡ് ക്യാംപ് പാലത്തില്‍ വെള്ളം കയറി. രാജാക്കാട് വെള്ളത്തൂവല്‍, ചെറുതോണി വാഴത്തോപ്പ് റോഡുകളില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഗതാഗത തടസ്സമുണ്ടായി. കല്ലാര്‍ പുഴ കരകവിഞ്ഞൊഴുകി, കല്ലാര്‍ ഡാം രണ്ടു തവണ തുറന്നുവിട്ടു.
തൂക്കുപാലം മേഖലയിലെ വിവിധ വ്യാപര സ്ഥാപനങ്ങളിലും, കടകളിലും വെള്ളം കയറി. ഉടുമ്പന്‍ചോല താലൂക്കില്‍ എട്ടു വീടുകള്‍ പൂര്‍ണമായി തകര്‍ന്നു. പാറത്തോട് ഗവ ഹൈസ്‌കൂളില്‍ ദുരിതാശ്വാസ ക്യാംപ് തുറന്നു. മൂന്ന് കുടുംബങ്ങളെ ദുരിത്വാസ ക്യാംപിലേക്ക് മാറ്റി പാര്‍പ്പിച്ചു. കുമളി മൂന്നാര്‍-സംസ്ഥാന പാതയില്‍ നാല് സ്ഥലങ്ങളില്‍ ഗതാഗതം തടസപ്പെട്ടു. ഉടുമ്പന്‍ചോല താലൂക്കിലെ 18 വില്ലേജുകളിലും തഹസില്‍ദാര്‍ ജാഗ്രത നിര്‍ദേശം നല്‍കി.
നെടുങ്കണ്ടം ഇല്ലിക്കാനത്ത് ഗായത്രിനിവാസില്‍ ഉദയകുമാറിന്റെ വീടിന്റെ പിന്‍ഭാഗത്തെ മണ്ണിടിഞ്ഞ് വീട് അപകടവസ്ഥയിലായി. ഇന്നലെ രാവിലെ 6.30നാണ് സംഭവം. ചക്കക്കാനം നെടുംപറമ്പില്‍ ജോണ്‍സന്റെ വീടിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞ് വീട് അപകടവസ്ഥയിലായി. കുമളി-മൂന്നാര്‍ സംസ്ഥാന പാതയില്‍ കാന്തിപ്പാറ-മങ്ങാതൊട്ടി, ചേമ്പളം, കവുന്തി,കടശിക്കടവ് എന്നിവിടങ്ങളില്‍ റോഡിലേക്ക് മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടു. മണക്കാട് അരിക്കുഴ ചെറുകുടത്തില്‍ ജോയി സി വീട്ടുമുറ്റത്ത് കിണര്‍ ഇടഞ്ഞ് വിണത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."