റെയില്‍വേ സ്റ്റേഷനിലെ ബാറ്ററി കാര്‍ പ്രവര്‍ത്തന രഹിതമായിട്ട് മാസങ്ങള്‍
കോഴിക്കോട്: കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലെ ബാറ്ററി കാര്‍ പ്രവര്‍ത്തന രഹിതമായിട്ട് മാസങ്ങള്‍.
ഒന്നാം പ്ലാറ്റ് ഫോമില്‍ വന്നിറങ്ങുന്ന പ്രായമായവര്‍ക്കും രോഗികള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും ഏറെ സഹായകമായിരുന്ന ബാറ്ററിയില്‍ പ്രവര്‍ത്തിച്ചിരുന്ന കാറാണ് ഇപ്പോള്‍ നിശ്ചലമായത്. സ്പോണ്‍സര്‍മാര്‍ ഇല്ലാത്തതിനാലാണ് കഴിഞ്ഞ മൂന്നു മാസമായി കാര്‍ പ്രവര്‍ത്തിക്കാത്തതെന്നാണ് റെയില്‍വെ അധികൃതര്‍ പറയുന്നുത്. നടക്കാന്‍ പ്രയാസമുള്ള യാത്രക്കാരെ ട്രെയിന്‍ കമ്പാര്‍ട്ടുമെന്റില്‍ എത്തിക്കാനും ട്രെയിനിലെത്തുന്നവരെ സ്റ്റേഷന് പുറത്തേക്ക് എത്തിക്കാനും ഏറെ സഹായകമായിരുന്നു ഈ വാഹനം.
സ്വകാര്യവക്തികളും സംരംഭകരുമാണ് നേരത്തെ ഇത് നടത്തിയിരുന്നത്. ഡ്രൈവറുടെ ശമ്പളമടക്കമുള്ളവ സ്പോണ്സര് ചെയ്ത് റെയില്‍വെയ്ക്ക് ബാധ്യതകളില്ലാതെയായിരുന്നു ഈ സേവനം. ഭിന്ന ശേഷിക്കാരുടെ കമ്പാര്‍ട്ടുമെന്റുകള്‍ ട്രെയിനിന്റെ ഏറ്റവും മുന്നിലായതിനാല്‍ അവിടെ നിന്നും സ്റ്റേഷന് കവാടത്തിലെത്താന്‍ പലര്‍ക്കും ഏറെ പ്രയാസപ്പെടേണ്ടിവരും.
ഇവര്‍ക്കെല്ലാം സഹായകമായ ബാറ്ററി കാറിന്റെ സേവനം ഉടന്‍ പുനരാരംഭിക്കാനുള്ള സംവിധാനം റെയില്‍വേയുടെ ഭാഗത്തു നിന്നുണ്ടാവണമെന്നാണ് ജനങ്ങളുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."