ഹൈബിയുടെ തെരുവുനാടകങ്ങളും തെരഞ്ഞെടുപ്പ് ഗാനങ്ങളും സൂപ്പര്‍ ഹിറ്റ്
കൊച്ചി: യു.ഡി.എഫ് സ്ഥാനാര്‍ഥി ഹൈബി ഈഡന്റെ പ്രചാരണങ്ങളുടെ ഭാഗമായി ഇപ്പോള്‍ ട്രെന്‍ഡായി മാറിയിരിക്കുന്നത് എറണാകുളത്ത് വിവിധ ഭാഗങ്ങളില്‍ അവതരിപ്പിച്ചു വരുന്ന തെരുവ് നാടകങ്ങളും മധു ബാലകൃഷ്ണന്‍ പാടിയ 'തോളോട് തോള്‍ ചേര്‍ന്ന തോഴന്‍' എന്ന ഗാനവുമാണ്. വികസനനായകനുള്ള സമര്‍പ്പണമായിട്ടാണ് മുളവുകാട് നിന്നുള്ള സലിം ഹസ്സനും സംഘവും 40 മിനിട്ട് ദൈര്‍ഘ്യമുള്ള തെരുവുനാടകം ഒരുക്കിയിരിക്കുന്നത്.
ഹൈബി ഈഡന്റെ വികസനപ്രവര്‍ത്തനങ്ങള്‍ വിളിച്ചോതുന്ന നാടകം കേന്ദ്രസര്‍ക്കാരിന്റെ അഴിമതിക്കെതിരെയും ഇടതുപക്ഷത്തിന്റെ ആക്രമരാഷ്ട്രീയത്തിനെതിരെയുമുള്ള ഒളിയമ്പ് കൂടിയാണ്. എറണാകുളം പാര്‍ലമെന്റ് മണ്ഡലത്തിലെ ഏഴ് നിയോജകമണ്ഡലങ്ങളില്‍ 40ഓളം സ്ഥലങ്ങളില്‍ കളിക്കുന്ന നാടകത്തില്‍ സിനിമസീരിയല്‍ മേഖലയില്‍ നിന്നുള്ള 30 ഓളം കലാകാരന്‍മാര്‍ അണിനിരക്കുന്നു. ഇക്കഴിഞ്ഞ കാലഘട്ടത്തില്‍ കേരളം അഭിമുഖീകരിച്ച പ്രളയം, ഇന്ത്യന്‍ സമ്പത്ത് വ്യവസ്ഥയെ താറുമാറാക്കിയ ജി.എസ്.ടി, നോട്ടുനിരോധനം തുടങ്ങിയ പ്രമേയങ്ങളെ അവതരിപ്പിക്കുന്ന നാടകം സാധാരണക്കാരിലും വിദ്യാര്‍ത്ഥികളിലും ഒരു രാഷ്ട്രീയാവബോധം സൃഷ്ടിക്കുന്നു. നവമാധ്യമങ്ങള്‍ അടക്കി വാഴുന്ന ഈ കാലത്തു സലീമിന്റെയും സംഘത്തിന്റെയും തെരുവുനാടകം പ്രായമുള്ളവരെയും ചെറുപ്പക്കാരെയും ഒരേപോലെ സ്വാധീനിക്കുന്നു.
പഴയ പ്രചാരണ പരിപാടികള്‍ അന്യം നിന്ന് പോകാതിരിക്കാന്‍ ഉള്ള ഒരു ശ്രമമാണ് ഈ തെരുവുനാടകങ്ങള്‍, ചുരുക്കിപ്പറഞ്ഞാല്‍ നൂതന വിദ്യകള്‍ ഉപയോഗിച്ച് പണ്ട് വളരെ സജ്ജീവമായിരുന്ന പ്രചാരണരീതിയായ തെരുവുനാടകങ്ങളെ പുനരുജ്ജീവിപ്പിക്കുകയാണ്'എന്ന് നാടകത്തിന്റെ തിരക്കഥാകൃത്തും ഡയറക്ടറും ആയ സലിം ഹസ്സന്‍ പറയുന്നു. ഏപ്രില്‍ 10 മുതല്‍ കളിച്ചു വരുന്ന നാടകം 21 വരെ എറണാകുളത്തു വിവിധ ഭാഗങ്ങളില്‍ അവതരിപ്പിക്കും. സാമൂഹിക മാധ്യമങ്ങളില്‍ ഇതിനോടകം തന്നെ തരംഗമായി മാറിയിരിക്കുന്ന 'തോളോട് തോള്‍ ചേര്‍ന്ന തോഴന്‍' എന്ന ഗാനം സന്തോഷ് വര്‍മ്മയുടെ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് സംഗീത സംവിധായകന്‍ നന്ദു കര്‍ത്തയാണ്. ഹൈബിയുമായുള്ള സൗഹൃദത്തിന്റെ പേരില്‍ മധു ബാലകൃഷ്ണന്‍ പാടിയിരിക്കുന്ന ഈ ഗാനം ഹൈബിയുടെ വികസനപ്രവര്‍ത്തനങ്ങളെയും അദ്ദേഹത്തിന്റെ സാമൂഹിക ഇടപെടലുകളെയും ചൂണ്ടിക്കാട്ടുന്നു.
ഹൈബി ഈഡന്റെ നേതൃത്വത്തില്‍ ആയിരക്കണക്കിന് സാധാരണ രോഗികള്‍ക്ക് അനുഗ്രഹമായി മാറിയ 'സൗഖ്യം' സൂപ്പര്‍ സ്‌പെഷ്യലിറ്റി മെഡിക്കല്‍ ക്യാമ്പ്, ഗതാഗതകുരുക്ക് കുറയ്ക്കുന്നതില്‍ മുഖ്യ പങ്കു വഹിച്ച പച്ചാളം മേല്‍പ്പാലം, സര്‍ക്കാര്‍ സ്‌കൂളുകളിലെ സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍, ഹൈബി ഈഡന്റെ ഭവന പദ്ധതിയായ 'തണല്‍', തുടങ്ങിയ വികസനപ്രവര്‍ത്തങ്ങള്‍ വരികളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."