'കായികരംഗം ജീവിതത്തിലെ മുഴുവന്‍ മേഖലകളിലും മത്സരക്ഷമത നല്‍കുന്നു'
ഫറോക്ക് :കായികരംഗം ശാരീരികവും മാനസികവുമായ കരുത്ത് നല്‍കി ജീവിതത്തിലെ മുഴുവന്‍ മേഖലകളിലും മത്സരക്ഷമത പ്രദാനം ചെയ്യുമെന്ന് ഫിഫ മുന്‍ റഫറിയും അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ മാച്ച് കമീഷനറുമായ ജെ.പി സിങ്.
കടലുണ്ടി ഗ്രാമപഞ്ചായത്ത് ഫുട്‌ബോള്‍ അക്കാദമി, സ്‌കൂള്‍ ഓഫ് അത്‌ലറ്റിക്‌സ് എന്നിവിടങ്ങളില്‍ പരിശീലനം നേടുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള കിറ്റ് വിതരണവും ആദരിക്കല്‍ ചടങ്ങും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ.അജയകുമാര്‍ അധ്യക്ഷനായി. വൈസ് പ്രസിഡന്റ് എം.നിഷ, സ്ഥിരം സമിതി അധ്യക്ഷന്‍ മാരായ പിലാക്കാട്ട് ഷണ്‍മുഖന്‍, സിന്ധു പ്രദീപ്, മുന്‍ പ്രസിഡന്റ് ഒ.ഭക്തവത്സലന്‍,കായിക സമിതി കണ്‍വീനര്‍ പി.കെ കുഞ്ഞിക്കോയ, ദേശീയ റഫറി ഷാജേഷ് കുമാര്‍, സി. സേതുമാധവന്‍ ,സി.അബ്ദുറഹ്മാന്‍ മാസ്റ്റര്‍ ,കോച്ചുമാരായ എം.വി.സാബിത്ത് ,സിനീഷ്, പി.ടി.എ പ്രസിഡന്റ് ബാബു സംസാരിച്ചു.
ബാംഗ്ലൂര്‍ എഫ്.സി ടീമംഗം മുഹമ്മദ് അന്‍സാര്‍, സായ് ഫുട്‌ബോള്‍ അക്കാദമിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട റാസില്‍ ബീരാന്‍, ബ്ലാസ്റ്റേഴ്‌സ് ജൂനിയര്‍ ടീം ഗോള്‍കീപ്പര്‍ വിഷ്ണു, അഖിലേന്ത്യാ ജേതാക്കളായ കാലിക്കറ്റ് സര്‍വകലാശാല ടീമംഗം ഹമീം ജമാല്‍ ചടങ്ങില്‍ ആദരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."