HOME
DETAILS
MAL
എക്സൈസുകാരെ ആക്രമിക്കാന്‍ ശ്രമിച്ച പ്രതികള്‍ അറസ്റ്റില്‍
backup
April 16 2019 | 07:04 AM
അമ്പലപ്പുഴ: കഞ്ചാവ് കേസിലെ പ്രതിയെ അറസ്റ്റ് ചെയ്യാനെത്തിയ എക്സൈസുകാരെ ആക്രമിക്കാന്‍ ശ്രമിച്ച പ്രതികള്‍ അറസ്റ്റുചെയ്തു. വണ്ടാനം വൃക്ഷ വിലാസം തോപ്പില്‍ വീട്ടില്‍ അബ്ദുല്‍ ജബ്ബാര്‍ (47), ചള്ളിതോപ്പ് വീട്ടില്‍ ഷെമീര്‍ (25), കൊല്ലംപറമ്പ് വീട്ടില്‍ ആസിഫ് എന്നിവരാണ് അറസ്റ്റിലായത്. കഞ്ചാവ് കേസുകളിലെ പ്രതിയായ അബൂബക്കര്‍ എന്നയാളെ അറസ്റ്റ് ചെയ്തു ജീപ്പില്‍ കയറ്റിയ നേരം പ്രതികള്‍ ജീപ്പ് വളയുകയായിരുന്നു.
തുടര്‍ന്ന് പുന്നപ്ര എസ്.ഐ ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം സ്ഥലത്തെത്തി പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."