വാരണാസിയില്‍ മോദിക്കെതിരേ പ്രിയങ്കതന്നെ
ന്യൂ ഡല്‍ഹി: വാരണസിയില്‍ നരേന്ദ്രമോദിക്കെതിരെ പ്രിയങ്കാ ഗാന്ധി മത്സരിക്കാന്‍ തയാറാണെന്ന് ഭര്‍ത്താവ് റോബര്‍ട്ട് വദ്ര. 'ഇന്ത്യാ ടുഡേ' ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. മത്സരിക്കാന്‍ തയ്യാറാണെന്ന് പാര്‍ട്ടിയെ അറിയിച്ചിട്ടുണ്ടെന്നും അന്തിമ തീരുമാനം പാര്‍ട്ടിയുടേതാണെന്നും വദ്ര പ്രതികരിച്ചു. ഇനി പാര്‍ട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനം മാത്രമേ വരാനുള്ളൂ എന്നും പ്രിയങ്കതന്നെ വാരണസിയിലെത്തുമ്പോള്‍ മത്സരം കടുത്തതാകുമെന്നും മോദിക്കും പാര്‍ട്ടിക്കും ഇവിടെ വിയര്‍ക്കേണ്ടി വരുമെന്നുതന്നെയാണ് ബി.ജെപിയുടെയും വിലയിരുത്തല്‍.
ജനങ്ങള്‍ മാറ്റത്തിന് വേണ്ടിയാണ് വോട്ട് ചെയ്യുന്നത്. പ്രിയങ്ക പുതിയ ചുമതല ഭംഗിയായി നിര്‍വഹിക്കുന്നുമുണ്ടെന്നും വദ്ര വ്യക്തമാക്കി.
നേരത്തേ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമോ എന്ന ചോദ്യത്തിന് 'വാരാണസിയില്‍ നിന്നായാലെന്താ' എന്ന് പ്രിയങ്ക ചോദിച്ചിരുന്നു. ഇപ്പോള്‍ കിഴക്കന്‍ ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയാണ് പ്രിയങ്ക. മോദിക്കെതിരെ പ്രിയങ്കയെ നിര്‍ത്തിയാല്‍ പാര്‍ട്ടിക്ക് നല്ല മത്സരം കാഴ്ചവയ്ക്കാന്‍ സാധിക്കുമെന്നാണ് കോണ്‍ഗ്രസ് കണക്കുകൂട്ടല്‍. അത് രാജ്യത്തുടനീളം പ്രചാരണത്തിന് കൂടുതല്‍ ഊര്‍ജം നല്‍കുമെന്നും പാര്‍ട്ടിയില്‍ അഭിപ്രായമുണ്ട്. 2022ലെ നിയമസഭാ തെരഞ്ഞെടുപ്പും പ്രിയങ്കയുടെ സ്ഥാനാര്‍ത്ഥിത്വ ചര്‍ച്ചയ്ക്ക് പിന്നിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."