അരിമ്പ്ര ബാപ്പുവിന്റെ പേരില്‍ മൊറയൂരില്‍ റഫറന്‍സ് ലൈബ്രറി സ്ഥാപിക്കും
മലപ്പുറം: ഏറനാട്ടിലെ മുസ്ലിം ലീഗിന്റേയും സുന്നീ പ്രസ്ഥാനത്തിന്റേയും നേതൃപദവിയും മൂന്നു നൂറ്റാണ്ടിലേറെ മൊറയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പദവിയും വഹിച്ച പരേതനായ അരിമ്പ്ര കെ.അഹമ്മദ് എന്ന ബാപ്പുവിന്റെ പേരില്‍ മൊറയൂരില്‍ റഫറന്‍സ് ലൈബ്രറി സ്ഥാപിക്കും.
മുസ്്ലിം ലീഗ് മൊറയൂര്‍ പഞ്ചായത്ത് കമ്മിറ്റിയാണ് ലൈബ്രറി സ്ഥാപിക്കുന്നത്. വിവിധ മേഖലകളെ ആസ്പദമാക്കി ആയിരം റഫറന്‍സ് ഗ്രന്ഥങ്ങളാണ പ്രഥമഘട്ടത്തില്‍ ലൈബറിയില്‍ ഉള്‍ക്കൊള്ളിക്കുന്നത്. വാലഞ്ചേരിയില്‍ മുസ്്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി ആസ്ഥാനത്താണ് ലൈബ്രറി പ്രവര്‍ത്തിക്കുക. ലൈബ്രറി ഫണ്ട് ഉദ്ഘാടനം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. കെ.എം.സി.സി പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനു കാവില്‍ ആദ്യഫണ്ടു കൈമാറി. മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് സി.കെ മുഹമ്മദ്,സെക്രട്ടറി വി.പി അബൂബക്കര്‍,ബി.അബൂബക്കര്‍ ഹാജി, ടി.മൂസ ഹാജി, കെ.സി നജീബ്, കബീര്‍ മോങ്ങം, കെ.സി ശിഹാബ്, സി.സുഹൈല്‍, സി.ടി.യൂസുഫ് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."