HOME
DETAILS

ഹജ്ജ് സീസണില്‍ ഇരുഹറം കാര്യാലയത്തിനു കീഴില്‍ സേവനത്തിനെത്തുക 15000 പേര്‍

  
backup
July 17 2018 | 06:07 AM

%e0%b4%b9%e0%b4%9c%e0%b5%8d%e0%b4%9c%e0%b5%8d-%e0%b4%b8%e0%b5%80%e0%b4%b8%e0%b4%a3%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%87%e0%b4%b0%e0%b5%81%e0%b4%b9%e0%b4%b1%e0%b4%82-%e0%b4%95%e0%b4%be

ജിദ്ദ: ഹജ്ജ് സീസണിലെ സേവനത്തിന് ഇരുഹറം കാര്യാലയത്തിനു കീഴില്‍ 15,000 ത്തിലധികം ജീവനക്കാര്‍ സേവന രംഗത്തുണ്ടാകുമെന്ന് ഇരുഹറം കാര്യാലയ മേധാവി ഡോ. അബ്ദുറഹ്മാന്‍ അല്‍ സുദൈസ് പറഞ്ഞു.

അഞ്ച് ഭാഗങ്ങളായി തിരിച്ചാണ് ഹജ്ജ് പ്രവര്‍ത്തന പദ്ധതി നടപ്പിലാക്കുക. മതകാര്യ മന്ത്രാലയത്തിന്റെ ഹജ്ജ് പ്രവര്‍ത്തനങ്ങള്‍ക്കും തുടക്കമായി
ഇസ്‌ലാമികത്തനിമയും ലോക മുസ്‌ലിംകള്‍ ആദരിക്കുന്ന ഇരുഹറമുകളുടെ സന്ദേശങ്ങളും ലോക സമൂഹത്തിന് പകര്‍ന്നു നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് ഹജ്ജ് പ്രവര്‍ത്തന പദ്ധതികള്‍ ആവിഷ്‌ക്കരിച്ചത്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നത്തെുന്ന തീര്‍ഥാടകര്‍ക്ക് സഊദി അറേബ്യ ചെയ്തുവരുന്ന സേവനപ്രവര്‍ത്തനങ്ങളുടെ നേര്‍ ചിത്രങ്ങളും ഹജ്ജ് വേളയില്‍ ദൃശ്യമാകുമെന്നും ഡോ. സുദൈസ് പറഞ്ഞു.

തീര്‍ഥാടകര്‍ക്ക് മാര്‍ഗ ദര്‍ശനം നല്‍കുക, ആവശ്യമായ സഹായങ്ങളത്തെിക്കുക, തീര്‍ഥാടകര്‍ ലഭ്യമാക്കേണ്ട സാങ്കേതിക സംവിധാനങ്ങള്‍ ഒരുക്കുക, ബോധവത്കണവും പ്രചരണവും ചിട്ടപ്പെടുത്തുക, സേവന പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുക എന്നിവക്കാണ് മുഖ്യമായും ഊന്നല്‍ നല്‍കുന്നത്.

ഹജ്ജ് പഠന ക്ലാസുകള്‍ക്കും തീര്‍ഥാടകരുടെ സംശയ നിവാരണങ്ങള്‍ക്കും മത പണ്ഡിതന്മാരെ നിയോഗിച്ചിട്ടുണ്ട്. മതവിധികള്‍ തേടാന്‍ ഹറമിനുള്ളില്‍ ടെലിഫോണ്‍ സൗകര്യങ്ങളുമൊരുക്കിയിട്ടുണ്ട്.
നിര്‍ദ്ദേശങ്ങളും സ്വീകരിക്കാനും പരാതികള്‍ പരിഹരിക്കാനും പ്രത്യേക സംവിധാനമുണ്ടാകും. മതകാര്യ മന്ത്രാലയത്തിന് കീഴിലെ ഹജ്ജ് ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ക്കും തുടക്കമായി.

ഹജ്ജ് സംബന്ധിച്ച് ലക്ഷക്കണക്കിന് പുസ്തകങ്ങളും ലഘുലേഖകളും കാസറ്റുകളും ഫിലിമുകളും വിതരണം ചെയ്യാനുള്ള പദ്ധതികളാണ് ആവിഷ്‌ക്കരിച്ചിരിക്കുന്നത്. 32ലധികം ലോക ഭാഷകളിലാണ് ഇവ ഒരുക്കിയിരിക്കുന്നത്. ബോധവത്കരണത്തിന് സാധ്യമായ മുഴുവന്‍ മാധ്യമങ്ങളും ഉപയോഗപ്പെടുത്തുന്നതായി ശൈഖ് സ്വാലിഹ് ആലുശൈഖ് പറഞ്ഞു.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡോ. വന്ദന ദാസ് കേസ്: സന്ദീപിന്റെ മാനസിക നില പരിശോധിക്കാന്‍ മെഡിക്കല്‍ ബോര്‍ഡ്

Kerala
  •  a month ago
No Image

'ഭര്‍തൃവീട്ടില്‍ സംഭവിക്കുന്ന എല്ലാ പീഡനങ്ങളും ക്രൂരതയല്ല' ; നവവധു ആത്മഹത്യ ചെയ്ത കേസില്‍ ഭര്‍ത്താവിനെയും വീട്ടുകാരെയും കുറ്റവിമുക്തരാക്കി കോടതി

National
  •  a month ago
No Image

ഉപതെരഞ്ഞെടുപ്പ്: മലപ്പുറം ജില്ലയിലെ 3 നിയോജക മണ്ഡലങ്ങളില്‍ പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ബാധകം

Kerala
  •  a month ago
No Image

ശബരിമലയില്‍ ഒരേ സമയം പതിനാറായിരത്തോളം വാഹനങ്ങള്‍ക്ക് പാര്‍ക്കിംഗ്  സൗകര്യം; നിലയ്ക്കലില്‍ ഫാസ്റ്റ് ടാഗ് സൗകര്യം

Kerala
  •  a month ago
No Image

വഖഫ് പരാമര്‍ശത്തെ കുറിച്ച് ചോദ്യം ചോദിച്ച മാധ്യമ പ്രവര്‍ത്തകനെ മുറിയില്‍ വിളിച്ചു വരുത്തി ഭീഷണിപ്പെടുത്തി സുരേഷ് ഗോപി 

Kerala
  •  a month ago
No Image

ബുര്‍ഖ നിരോധിക്കാന്‍ സ്വിറ്റ്‌സര്‍ലന്‍ഡും; നിരോധനം; നടപടി ദേശീയ സുരക്ഷ ചൂണ്ടിക്കാട്ടി,  2025 മുതല്‍ നിരോധനം നടപ്പാക്കും 

International
  •  a month ago
No Image

പി.പി ദിവ്യ പൊലിസ് സ്റ്റേഷനില്‍ ഹാജരായി; മിണ്ടാതെ മടക്കം

Kerala
  •  a month ago
No Image

ഒരുലക്ഷം കണ്ടെയ്‌നർ; ട്രയൽ റണ്ണിൽ നാഴികക്കല്ലായി വിഴിഞ്ഞം

Kerala
  •  a month ago
No Image

ആലപ്പുഴയില്‍ കെ.എസ്.ആര്‍.ടി.സി ബസ് സ്‌കൂട്ടറില്‍ ഇടിച്ച് രണ്ട് മരണം

Kerala
  •  a month ago
No Image

'കുഞ്ഞുങ്ങളുടെ കൊലയാളി, വംശഹത്യക്കാരന്‍' അമേരിക്കയില്‍ ഇസ്‌റാഈല്‍ പ്രസിഡന്റ് തങ്ങിയ ഹോട്ടലിന് മുന്നില്‍ വന്‍ പ്രതിഷേധം

International
  •  a month ago