മാലിന്യം കുന്നുകൂടിയിട്ടും മൗനം പാലിച്ച് അധികൃതര്‍
അമ്പലവയല്‍: പകര്‍ച്ച വ്യാധികള്‍ തടയാന്‍ മുന്‍കരുതലില്ലാതെ അമ്പലവയല്‍ ഗ്രാമ പഞ്ചായത്തിന്റെ നടപടി പ്രധിഷേധത്തിനിടയാക്കുന്നു. മാലിന്യങ്ങള്‍ നീക്കം ചെയ്യാതെ വഴിയാത്രക്കാരെയും, കച്ചവടക്കാരെയും ഒരുപോലെ ബുദ്ധിമുട്ടിലാക്കുകയാണ് അമ്പലവയല്‍ ഗ്രാമ പഞ്ചായത്ത്. അമ്പലവയല്‍ ടൗണിലേക്ക് എത്തുന്നതിന് മുമ്പ് കെ.എസ്.ഇ.ബി ഓഫിസിന് സമീപത്തായി മാലിന്യം കെട്ടിക്കിടന്ന് ദുര്‍ഗന്ധം വമിക്കുന്നത് പതിവ് കാഴ്ച്ചയാണ്.
റോഡിനോട് ചേര്‍ന്ന് മാലിന്യം നിക്ഷേപിക്കുന്നതിനായി സ്ഥാപിച്ചിട്ടുള്ള റിങ് സമീപത്തെ ടൂറിസ്റ്റ് ഹോമുകളില്‍ നിന്നും, കടകളില്‍ നിന്നും, വീടുകളില്‍നിന്നുമുള്ള ഭക്ഷണ സാധനങ്ങള്‍ ഉള്‍പ്പടെയുള്ള മാലിന്യങ്ങള്‍ നിറഞ്ഞ് റോഡിലൂടെ പരന്ന് കിടക്കുകയാണ്. ഏതാനും മീറ്ററുകള്‍ മാറി മാലിന്യ സംസ്കരണ സംവിധാനം ഉണ്ടന്നിരിക്കെ മാലിന്യങ്ങള്‍ നീക്കം ചെയ്യാതെ റോഡില്‍ കുമിഞ്ഞുകൂടുകയാണ്. ഇതിനോട് ചേര്‍ന്നു കിടക്കുന്ന ഡ്രൈനേജില്‍ കാട് മൂടിയതിനാല്‍ മാലിന്യങ്ങള്‍ വലിച്ചെറിയുകയാണ് പതിവ്. ഇതുകാരണം ഡ്രൈനേജിലെ ഒഴുക്കും തടസപ്പെട്ടിരിക്കുകയാണ്.
പുഴുക്കളും, കൂത്താടികളും നിറഞ്ഞ് ദുര്‍ഗന്ധം വമിച്ചിട്ടും മാലിന്യം നീക്കം ചെയ്യുന്നതിനോ നടപടിയെടുക്കുന്നതിനോ ബന്ധപ്പെട്ടവര്‍ക്ക് കഴിഞ്ഞിട്ടില്ല. ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, സി.എസ്.ഐ ചര്‍ച്ച്, കെ.എസ്.ഇ.ബി എന്നിവിടങ്ങളിലേക്ക് എത്തണമെങ്കില്‍ ഈ മാലിന്യം ചവിട്ടി വേണം പോകാന്‍. മാലിന്യം ഭക്ഷിക്കാനെത്തുന്ന തെരുവു നായ്ക്കളുടെ ശല്യം വേറെ. രാത്രി, പകലെന്നില്ലാതെ തെരുവ് നായ്ക്കളുടെ വിഹാര കേന്ദ്രമായ ഇവിടെ വിദ്യാര്‍ഥികള്‍ ഉള്‍പ്പടെയുള്ള വഴിയാത്രക്കാര്‍ക്ക് മാറി നടക്കേണ്ട അവസ്ഥയാണുള്ളത്.
രാത്രിയായാല്‍ തെരുവ് നായകള്‍ മാലിന്യങ്ങള്‍ കടിച്ചെടുത്ത് കച്ചവട സ്ഥാപനങ്ങള്‍ക്ക് മുന്നില്‍ കൊണ്ടിടുന്നതിനാല്‍ കടയുടമകളും പ്രയാസത്തിലാണ്. വിനോദ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമായ അമ്പലവയലില്‍ സഞ്ചാരികളുടെ മനം മടുപ്പിക്കുന്ന ഈ മാലിന്യ കൂമ്പാരം ഇവിടെ നിന്നും പൂര്‍ണമായും എടുത്തുമാറ്റി മാലിന്യങ്ങള്‍ നിക്ഷേപിക്കാന്‍ ജനദ്രോഹപരമല്ലാത്ത നടപടി സ്വീകരിക്കണമെന്ന ആവശ്യത്തിനും ഇതോടെ പ്രസക്തിയേറുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."