മരണം പതിയിരിക്കുന്ന മണല്‍ക്കുഴികള്‍
തൃക്കരിപ്പൂര്‍: അപകടം പതിയിരിക്കുന്ന മണല്‍ക്കുഴികളുടെ കാര്യത്തില്‍ നടപടി വേണമെന്ന ആവശ്യം ശക്തമാകുന്നു. മൂന്നു പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് വെള്ളാപ്പ്, ആയിറ്റി, മാച്ചിക്കാട് പ്രദേശങ്ങളിലെ വലിയ മണല്‍ക്കൂനകളായിരുന്നു ആ പ്രദേശങ്ങളുടെ ശുദ്ധജല സൗഭാഗ്യത്തിനു കാരണമായത്. എന്നാല്‍ ഇന്ന് ശുദ്ധ ജലത്തിന് പകരം നഞ്ചു കലങ്ങിയ വെള്ളവും മണല്‍ക്കൂനകള്‍ക്കു പകരം മരണം മാടിവിളിക്കുന്ന മണലെടുത്ത കുഴികളുമുള്ള ഇടമായി ഈ പ്രദേശങ്ങള്‍ മാറിയിരിക്കുകയാണ്.
അനിയന്ത്രിത മണലൂറ്റാണ് ഈ പ്രദേശങ്ങളിലെ സൗഭാഗ്യങ്ങള്‍ തട്ടിയെടുത്തത്. മണല്‍ ഊറ്റിയെടുത്ത് ഉപേക്ഷിച്ച നൂറുകണക്കിന് വന്‍ കുഴികളാണ് നിലവില്‍ ഈ പ്രദേശങ്ങളിലുള്ളത്. കാലവര്‍ഷമായതോടെ കുഴികളിലെല്ലാം വെള്ളം നിറഞ്ഞ് അപകടം പതിയിരിക്കുന്ന അവസ്ഥയിലാണ്.
തിങ്കളാഴ്ച ബന്ധുവിന്റെ വീട്ടില്‍ കല്യാണം കൂടാന്‍ വന്ന ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥി മുഹമ്മദ് മുഷ്‌റഫിന്റെ ജീവന്‍ തട്ടിയെടുത്തത് ഇത്തരത്തിലുള്ള മണല്‍ക്കുഴിയാണ്. മൂന്നര പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് ഇ.കെ നായനാര്‍ മുഖ്യമന്ത്രിയായിരിക്കുന്ന അവസരത്തില്‍ ആയിറ്റി പ്രദേശം കേന്ദ്രീകരിച്ച് താപനിലയം അനുവദിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഇവിടങ്ങളിലെ മണല്‍ക്കകൂനകള്‍ നീക്കം ചെയ്തു തുടങ്ങിയത്. താപനിലയത്തിന് പ്രദേശ വാസികള്‍ എതിരായതോടെ താപനിലയം സ്ഥാപിക്കുന്നതില്‍നിന്നു സര്‍ക്കാറും പിന്തിരിഞ്ഞു.
എന്നാല്‍ മണല്‍ നനം തുടര്‍ന്നു കൊണ്ടിരുന്നു. പത്തടിയോളം ഉയരത്തില്‍ മണല്‍ക്കൂനകള്‍ ഉണ്ടായിരുന്ന ആയിറ്റി വെള്ളാപ്പ് മേഖലകള്‍ ഇപ്പോള്‍ ഭൂമി നിരപ്പില്‍ നിന്ന് പത്ത് അടിയോളം താഴ്ചയുള്ള കുഴികളായി മാറുകയും ചെയ്തു. ഭൂ നിരപ്പിന് മുകളില്‍ നിന്ന് മണല്‍ ഖനനം ചെയ്തവര്‍ ഭൂമിയും തുരന്ന് മണല്‍ തട്ടിയെടുത്തു തുടങ്ങി. എന്നാല്‍ മണലെടുത്ത കുഴികള്‍ മൂടാന്‍ ഇവര്‍ തയാറായതുമില്ല. മറ്റൊരു അപകടം സംഭവിക്കുന്നതിന് മുന്‍പ് പ്രശ്‌നം പരിഹരിക്കാന്‍ അധികൃതര്‍ ഇടപെടുമെന്ന വിശ്വാസത്തിലാണ് പ്രദേശവാസികള്‍.
രാത്രിയുടെ മറവില്‍ തുടങ്ങുന്ന മണല്‍ ഖനനം പുലരുന്നതുവരെ നീളും. പുലര്‍ച്ചെ ചീറിപായുന്ന ലോറികള്‍ പാല്‍, പത്ര വിതരണക്കാര്‍ക്കും, മദ്‌റസയില്‍ പോകുന്ന വിദ്യാര്‍ഥികള്‍ക്കും, പ്രഭാത സവാരിക്കാര്‍ക്കും ഭീഷണിയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS
ദുബൈ സഫാരി പാർക്ക് തുറന്നു
uae
• 2 months agoഎഡിജിപിയെ മാറ്റണമെന്ന നിലപാടിലുറച്ച് സിപിഐ; ഡിജിപിയുടെ റിപ്പോര്‍ട്ട് വന്നതിനുശേഷം തീരുമാനമെന്ന് മുഖ്യമന്ത്രി
Kerala
• 2 months agoകറന്റ് അഫയേഴ്സ്-02-10-2024
PSC/UPSC
• 2 months agoദുബൈ ഇന്ത്യൻ കോൺസുലേറ്റ് അറ്റസ്‌റ്റേഷൻ കേന്ദ്രം പുതിയ സ്ഥലത്തേക്ക് മാറ്റി
uae
• 2 months agoവർദ്ധിച്ചുവരുന്ന സംഘർഷങ്ങളിലും യുദ്ധഭീതിയിലും വിമാനങ്ങൾ റദ്ദാക്കുകയും വഴിതിരിച്ചുവിടുകയും ചെയ്ത് യുഎഇയിലെ എയർലൈനുകൾ
uae
• 2 months agoഇറാന്റെ മിസൈലാക്രമണം; ഡല്‍ഹിയിലെ ഇസ്‌റാഈല്‍ എംബസിയുടെ സുരക്ഷ വര്‍ധിപ്പിച്ചു
National
• 2 months agoകേന്ദ്ര സര്‍ക്കാര്‍ 32849 രൂപ ധനസഹായം നല്‍കുന്നുവെന്ന് വ്യാജ പ്രചാരണം
National
• 2 months agoഡല്‍ഹിയില്‍ വന്‍ മയക്കുമരുന്ന് വേട്ട; പിടികൂടിയത് 2000 കോടി രൂപ വിലവരുന്ന കൊക്കെയ്ന്‍
National
• 2 months ago'തെറ്റ് ചെയ്‌തെങ്കില്‍ കല്ലെറിഞ്ഞു കൊല്ലട്ടെ, ഒരു രൂപ പോലും അര്‍ജുന്റെ പേരില്‍ പിരിച്ചിട്ടില്ല', പ്രതികരിച്ച് മനാഫ്
Kerala
• 2 months agoപാര്‍ട്ടിയോടോ മുന്നണിയോടോ നന്ദികേട് കാണിക്കില്ല; സി.പി.എമ്മിന്റെ സഹയാത്രികനായി മുന്നോട്ട് പോകും, കെ ടി ജലീല്‍
Kerala
• 2 months ago'മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശം'; പൊലീസ് മേധാവിക്ക് പരാതി നല്കി യൂത്ത് ലീഗും യൂത്ത് കോണ്‍ഗ്രസും
Kerala
• 2 months agoമഴ മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
Kerala
• 2 months ago'പോരാട്ട ചരിത്രത്തിലെ അസാധാരണനാള്‍' ഇറാന് ആക്രമണത്തില്‍ പ്രതികരിച്ച് അബു ഉബൈദ; ഗസ്സന്‍ തെരുവുകളില്‍ ആഹ്ലാദത്തിന്റെ തക്ബീര്‍ ധ്വനി
International
• 2 months agoമഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡ് മസ്റ്ററിങ് നാളെ മുതല്‍, മസ്റ്ററിങ് നടത്തിയോ എന്ന് ഓണ്‍ലൈന്‍ വഴി അറിയാം
Kerala
• 2 months ago'മുഖ്യമന്ത്രിക്ക് പി.ആര് ഏജന്‍സിയുടെ ആവശ്യമില്ല, തെറ്റ് പ്രചരിപ്പിച്ച മാധ്യമങ്ങള്‍ കണ്ണാടി നോക്കിയെങ്കിലും ഏറ്റു പറയണം' രൂക്ഷ വിമര്‍ശനവുമായി റിയാസ്
Kerala
• 2 months ago'ദ ഹിന്ദു'വിന്റെ മാപ്പ് മാത്രം, പി.ആര് ഏജന്‍സിയെ പരാമര്‍ശിക്കാതെ 'ദേശാഭിമാനി'
Kerala
• 2 months agoചലോ ഡല്‍ഹി മാര്‍ച്ച് തടഞ്ഞു
Kerala
• 2 months agoജീവിതശൈലി സർവേക്ക് വേറെ ആളെ നോക്കൂ; കൂലിയില്ല, സർവേ നിർത്തി ആശാപ്രവർത്തകർ
Kerala
• 2 months agoഹനിയ്യ, നസ്റുല്ല കൊലപാതകങ്ങള്‍ക്കുള്ള മറുപടി, ഇസ്റാഈലിന് മേല്‍ തീമഴയായത് 200ലേറെ ബാലിസ്റ്റിക് മിസൈലുകള്‍, പേടിച്ച് ബങ്കറിലൊളിച്ച് നെതന്യാഹുവും സംഘവും
ഒരു കേടിയിലേറെ ജനതയും ബങ്കറുകളില്‍