15 പോളിങ് ബൂത്തുകള്‍ മറ്റിടങ്ങളിലേക്ക് മാറ്റി
നിലമ്പൂര്‍: കെട്ടിടങ്ങളുടെ കാലപഴക്കവും മറ്റും മൂലം വണ്ടൂര്‍, നിലമ്പൂര്‍ മണ്ഡലങ്ങളിലെ 15 പോളിങ് ബൂത്തുകള്‍ പുതിയ കെട്ടിടങ്ങളിലേക്ക് മാറ്റി. ചില കെട്ടിടങ്ങളുടെ തൊട്ടടുത്ത കെട്ടിടങ്ങളിലേക്ക് തന്നെയാണ് മാറ്റിയത്. നിലമ്പൂര്‍ മണ്ഡലത്തില്‍ ബൂത്ത് നമ്പര്‍ രണ്ട് തണ്ണിക്കടവ് എയ്ഡഡ് അപ്പര്‍ പ്രൈമറി സ്‌കൂള്‍ കിഴക്കു ഭാഗം ഇതേ സ്‌കൂളിന്റെ കിഴക്ക് വശത്തെ പുതിയ കെട്ടിടത്തിന്റെ വടക്ക് ഭാഗത്തേക്ക് മാറ്റി.ബൂത്ത് നമ്പര്‍ 10 കാരക്കോട് രാമാനന്ദ മെമ്മോറിയല്‍ എയ്ഡഡ് അപ്പര്‍ പ്രൈമറി സ്‌കൂള്‍ പടിഞ്ഞാറ് ഭാഗത്തെ കെട്ടിടം ഇതേ സ്‌കൂളിന്റെ പുതിയ കെട്ടിടത്തിന്റെ മധ്യഭാഗത്തേക്ക് മാറ്റി. ബൂത്ത് നമ്പര്‍ 18 മൊടപൊയ്ക എയ്ഡഡ് ലോവര്‍ പ്രൈമറി സ്‌കൂള്‍ പടിഞ്ഞാറ് ഭാഗം ഇതേ സ്‌കൂളിലെ തെക്ക് ഭാഗത്തെ പുതിയ കെട്ടിടത്തിന്റെ മധ്യഭാഗത്തേക്ക് മാറ്റി.
ബൂത്ത് നമ്പര്‍ 19 മൊടപൊയ്ക എയ്ഡഡ് ലോവര്‍ പ്രൈമറി സ്‌കൂള്‍ വടക്ക് ഭാഗം ഇതേ സ്‌കൂളിന്റെ പുതിയ കെട്ടിടത്തില്‍ പടിഞ്ഞാറ് ഭാഗത്തേക്ക് മാറ്റി. ബൂത്ത് നമ്പര്‍ 27 വഴിക്കടവ് അപ്പര്‍ പ്രൈമറി സ്‌കൂള്‍ തെക്ക് ഭാഗം ഇതേ സ്‌കൂളിന്റെ പുതിയ കെട്ടിടത്തിന്റെ കിഴക്ക് ഭാഗത്തേക്ക് മാറ്റി. ബൂത്ത് നമ്പര്‍ 28 വഴിക്കടവ് എയ്ഡഡ് അപ്പര്‍ പ്രൈമറി സ്‌കൂള്‍ വടക്ക് ഭാഗം ഇതേ സ്‌കൂളിന്റെ പുതിയ കെട്ടിടത്തിലെ മധ്യഭാഗത്തേക്ക് മാറ്റി.
ബൂത്ത് നമ്പര്‍ 29 വഴിക്കടവ് എയ്ഡഡ് അപ്പര്‍ പ്രൈമറി സ്‌കൂള്‍ പടിഞ്ഞാറ് ഭാഗം ഇതേ സ്‌കൂളിന്റെ പുതിയ കെട്ടിടത്തിന്റെ പടിഞ്ഞാറ് ഭാഗത്തേക്ക് മാറ്റി. പള്ളിക്കുത്ത് ഗവ.അപ്പര്‍ പ്രൈമറി സ്‌കൂള്‍ വഴിക്കടവ് എയ്ഡഡ് അപ്പര്‍ പ്രൈമറി സ്‌കൂള്‍ വടക്കു ഭാഗം പുതിയ കെട്ടിടത്തിന്റെ വടക്ക് ഭാഗത്തേക്ക് മാറ്റി. ബൂത്ത് നമ്പര്‍ 122 പള്ളിക്കുത്ത് ഗവ.അപ്പര്‍ പ്രൈമറി വടക്കു ഭാഗം. പുതിയ കെട്ടിടത്തിന്റെ വടക്കുഭാഗത്തേക്ക് മാറ്റി. ബൂത്ത് നമ്പര്‍ 123 പള്ളിക്കുത്ത് ഗവ.അപ്പര്‍ പ്രൈമറി സ്‌കൂള്‍ ഇതേ സ്‌കൂളിലെ സ്റ്റേജ് കെട്ടിടത്തിന്റെ തെക്ക് ഭാഗത്തേക്ക് മാറ്റി. ബൂത്ത് നമ്പര്‍ 161 പുള്ളിയില്‍ ദേവധാര്‍ എയ്ഡഡ് ലോവര്‍ പ്രൈമറി സ്‌കൂള്‍ പുതിയ കെട്ടിടം കിഴക്കു ഭാഗം പുതിയ കെട്ടിടത്തിന്റെ വടക്കുഭാഗത്തേക്ക് മാറ്റി. ബൂത്ത് നമ്പര്‍ 162 പുള്ളിയില്‍ ദേവധാര്‍ എയ്ഡഡ് ലോവര്‍ പ്രൈമറി സ്‌കൂള്‍ പുതിയ കെട്ടിടം പുതിയ കെട്ടിടത്തിന്റെ പടിഞ്ഞാറ് ഭാഗത്തേക്ക് മാറ്റി.ബൂത്ത് നമ്പര്‍ 165 കരുളായി ദേവധാര്‍ എയ്ഡഡ് ലോവര്‍ പ്രൈമറി സ്‌കൂള്‍ കിഴക്കുഭാഗത്തെ കെട്ടിടം പുതിയ കെട്ടിടത്തിന്റെ കിഴക്കുഭാഗത്തേക്കും മാറ്റി
വണ്ടൂര്‍ മണ്ഡലത്തിലെ ബൂത്ത് നമ്പര്‍ 160. ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ തുവ്വൂര്‍ വടക്കെ കെട്ടിടത്തിന്റെ പടിഞ്ഞാറ് ഭാഗം വടക്കെ കെട്ടിടത്തിന്റെ കിഴക്കുഭാഗത്തേക്ക് മാറ്റി.ബൂത്ത് നമ്പര്‍ 161. ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ തുവ്വൂര്‍ വടക്കെ കെട്ടിടത്തിന്‍ഡറി കിഴക്കുഭാഗം കിഴക്കെ കെട്ടിടത്തിന്റെ തെക്ക് ഭാഗത്തേക്കും മാറ്റി. ബൂത്ത് നമ്പര്‍ 202. പോരൂര്‍ ഐ.സി.ഡി.എസ് അങ്കണവാടി. കോട്ടക്കുന്ന് എയ്ഡഡ് ലോവര്‍ പ്രൈമറി സ്‌കൂളിലേക്കും മാറ്റിയതായി വരണാധികാരി അറിയിച്ചു.
വീട്ടില്‍ സമാന്തര ബാര്‍; മധ്യവയസ്‌കനെ വഴിക്കടവ് പൊലിസ് പിടികൂടി
എടക്കര: വീട്ടില്‍ സമാന്തര ബാര്‍ നടത്തിയ മധ്യവയസ്‌കനെ പൊലിസ് അറസ്റ്റ് ചെയ്തു. ഇയാളുടെ വീട്ടില്‍നിന്ന് 10 ലിറ്റര്‍ വിദേശമദ്യവും പിടിച്ചെടുത്തു. വഴിക്കടവ് നരിവാലമുണ്ട ആക്കാംപാറ ഉണ്ണിക്കൃഷ്ണന്‍ എന്ന ഉണ്ണി (58)യെയാണ് വഴിക്കടവ് എസ്.ഐ ബി.എസ് ബിനുവും സംഘവും അറസ്റ്റ് ചെയ്തത്.
തെരഞ്ഞെടുപ്പും വിഷു ആഘോഷവും ഒന്നിച്ചെത്തിയതോടെയാണ് ഇയാളുടെ വീട്ടില്‍ മദ്യ കച്ചവടം തകൃതിയായി നടന്നിരുന്നു. നിരവധിയാളുകള്‍ മദ്യം കഴിക്കാന്‍ ഇയാളുടെ വീട്ടിലെത്തിയതോടെ പ്രദേശത്ത് സാമൂഹ്യ വിരുദ്ധരുടെ ശല്യം രൂക്ഷമായി. തുടര്‍ന്ന് പ്രദേശത്തെ ചില കുട്ടികള്‍ വഴിക്കടവ് എസ്.ഐ ബിനുവിന് വിവരം നല്‍കുകയായിരുന്നു.
എസ്.ഐയുടെ നേതൃത്വത്തില്‍ വേഷം മാറി എത്തിയ പാലീസ് സംഘം ഉണ്ണിയുടെ വീട്ടിലെത്തുമ്പോള്‍ കച്ചവടം തകൃതിയായി നടക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഒരു ലിറ്ററിന്റെ 10 കുപ്പി വിദേശമദ്യവും, മദ്യം വിറ്റ് കിട്ടിയ ആയിരത്തോളം രൂപയും, അളവ് പാത്രം തുടങ്ങിയവ ഇയാളുടെ വീട്ടില്‍ നിന്നും പിടിച്ചെടുത്തു.
എടക്കരയിലെ സര്‍ക്കാര്‍ വിദേശമദ്യഷാപ്പില്‍ നിന്നും വാങ്ങിയാണ് ഇത്രയും മദ്യം അമിത വിലക്ക് അനധികൃതമായി വില്‍പന നടത്തിയിരുന്നത്.
വഴിക്കടവ് എസ്.ഐക്ക് പുറമെ എ.എസ്.ഐ എം അസൈനാര്‍, സീനിയിര്‍ സി.പി.ഒമാരായ അന്‍വര്‍ സാദത്ത്, മുജീബ്, സി.പി.ഒമാരായ ഉണ്ണികൃഷ്ണന്‍ കൈപ്പിനി, ജയേഷ്, ജാവീദ്, ലിജു എന്നിവരും സംഘത്തിലുണ്ടായിരുന്നു. പ്രതിയെ നിലമ്പൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
ഓവുപാലം അപകട ഭീഷണിയില്‍
കണ്ടില്ലെന്ന് നടിച്ച് അധികൃതര്‍
പള്ളിക്കല്‍: കോഹിനൂര്‍ കരിപ്പൂര്‍ വിമാനത്താവള റോഡിലുള്ള ഓവുപാലം അപകട ഭീഷണിയിലായിട്ടും അധികൃതര്‍ കണ്ടില്ലെന്ന് നടിക്കുന്നതായി പരാതി. ദേശീയപാത കോഹിനൂറില്‍ നിന്നും കരിപ്പൂര്‍ വിമാനത്താവളം, കൊണ്ടോട്ടി ടൗണ്‍, തറയിട്ടാല്‍ എന്നിവടങ്ങളിലേക്കുള്‍പ്പെടെ നിരവധി വാഹനങ്ങള്‍ കടന്നു പോകുന്ന പ്രധാന റോഡില്‍ പുത്തൂര്‍ പള്ളിക്കല്‍ വലിയ തോടിന് കുറുകെയുള്ള ഓവു പാലത്തെ ബന്ധിപ്പിക്കുന്ന അപ്രോച്ച് റോഡിന്റെ ഭിത്തി തകര്‍ന്നതാണ് അപകട ഭീഷണിക്കിടയാക്കുന്നത്.
മൂന്ന് മീറ്ററിലധികം നീളത്തില്‍ ഭിത്തിക്ക് വിള്ളല്‍ വീണിട്ടുണ്ട്. ഇപ്പോള്‍ തോട്ടില്‍ വെള്ളം വറ്റിയ നിലയിലാണ്. എന്നാല്‍ മഴക്കാലമായാല്‍ തോട്ടില്‍ വെള്ളം നിറയുന്നതോടെ ഭിത്തി ഇടിഞ്ഞ് റോഡ് തകര്‍ന്ന് വീഴാവുന്ന അവസ്ഥയിലാണ്. 25 വര്‍ഷങ്ങള്‍ക്ക് മുന്‍പ് എം.എല്‍.എ ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ച ഈ ഓവു പാലത്തില്‍ പിന്നീട് ഇത് വരെ പുനരുദ്ധാര പ്രവര്‍ത്തികളും നടത്തിയിട്ടില്ലായെന്നാണ് വിവരം.
മാസങ്ങള്‍ക്ക് മുന്‍പ് കോടികള്‍ മുടക്കിയാണ് പ്രസ്തുത റോഡില്‍ ദേവതിയാല്‍ മുതല്‍ തറയിട്ടാല്‍ വരെയുള്ള ഭാഗങ്ങളില്‍ റോഡ് റബ്ബറൈസഡ് ചെയ്ത് പുനരുദ്ധാരണ പ്രവര്‍ത്തി നടത്തിയത്. ആവശ്യമായ സ്ഥലങ്ങളില്‍ ഓവു പാലവും ഡ്രൈനേജുകളുമുള്‍പ്പെടെയുള്ള പ്രവര്‍ത്തികള്‍ നടത്തണമെന്ന കരാറിലായിരുന്നു പദ്ധതി. എന്നാല്‍ ഇവിടെ പാലത്തിന്റെ സുരക്ഷ പരിശോധിക്കുകയോ പുനരുദ്ധാരണ പ്രവര്‍ത്തി നടത്തുകയോ ചെയ്യാത്തതാണ് ഇപ്പോള്‍ ദുരിതമായത്.
ബന്ധപ്പെട്ട അധികാരികളുടെ തികഞ്ഞ അനാസ്ഥയാണ് ഇതിന് കാരണമെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. ഈ മഴക്കാലം വരും മുന്‍പേ അപകടാവസ്ഥയിലുള്ള പാലത്തിന്റേയും അപ്രോച്ച് റോഡിന്റേയും പുനരുദ്ധാരണ പ്രവര്‍ത്തി ജനങ്ങളുടെ ആശങ്കയകറ്റാന്‍ അധികൃതര്‍ തയാറാകണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.
ഖുര്‍ആന്‍ മാനവ സമൂഹത്തിന് മാര്‍ഗദര്‍ശനം നല്‍കിയ വേദഗ്രന്ഥം: അബ്ബാസലി ശിഹാബ് തങ്ങള്‍
വേങ്ങര: ഖുര്‍ആന്‍ മാനവ സമൂഹത്തിന് മാര്‍ഗദര്‍ശനം നല്‍കിയ വേദ ഗ്രന്ഥമാണെന്നും പരിശുദ്ധ ഖുര്‍ആന്‍ സാധാരണ ജനങ്ങള്‍ക്കിടയില്‍ അതിന്റെ യഥാവിധി എത്തിക്കണമെന്നും പാണക്കാട് അബാസലി ശിഹാബ് തങ്ങള്‍. സ്ത്രീകള്‍ക്കിടയില്‍ ഖുര്‍ആനിന്റെ സന്ദേശമെത്തിക്കാന്‍ പ്രയത്‌നിക്കണമെന്നും തങ്ങള്‍ പറഞ്ഞു. വേങ്ങര എസ്.വൈ.എസ് ഖുര്‍ആന്‍ പഠന കേന്ദ്രത്തില്‍ വനിതകള്‍ക്കുവേണ്ടി പ്രത്യേകം നിര്‍മിച്ച ബ്ലോക്ക് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെ.ടി സൈതലവി ഹാജി അധ്യക്ഷനായി. എസ്.കെ.എസ്.എസ്.എഫ് ഈസ്റ്റ് ജില്ലാ പ്രസിഡന്റ് പാണക്കാട് ഹാശിറലി ശിഹാബ് തങ്ങള്‍, മുസ്തഫ ഫൈസി വടക്കുമുറി, മണ്ടോട്ടില്‍ മുഹമ്മദ് മുസ്‌ലിയാര്‍, ഇസ്മായില്‍ ഫൈസി കിടങ്ങയം, കെ.പി ചെറിയത് ഹാജി, പി.കെ.സി മുഹമ്മദ്, കെ.ടി സിദ്ദിഖ് മരക്കാര്‍ മൗലവി, പി.കെ ഹനിഫ് ഹാജി, കെ.പി കുഞ്ഞിമോന്‍ ഹാജി, വളപ്പില്‍ ഉമ്മര്‍ ഹാജി, ഇ.വി അബ്ദുസ്സലാം, അന്‍വര്‍ സ്വാദിഖ്, ജലീല്‍ ചാലില്‍ക്കുണ്ട്, ശിഹാബ് അടക്കാപുര, ഹസീബ് ഓടക്കല്‍, സെമീര്‍ ഫൈസി മണ്ണില്‍പിലാക്കല്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."