HOME
DETAILS

വിദ്യാഭ്യാസ വളര്‍ച്ചയുടെ അണിയറപ്പോരാളിയായി കമലാക്ഷി ടീച്ചര്‍

  
backup
April 29 2017 | 20:04 PM

%e0%b4%b5%e0%b4%bf%e0%b4%a6%e0%b5%8d%e0%b4%af%e0%b4%be%e0%b4%ad%e0%b5%8d%e0%b4%af%e0%b4%be%e0%b4%b8-%e0%b4%b5%e0%b4%b3%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%af%e0%b5%81%e0%b4%9f



പുല്‍പ്പള്ളി: മൂന്ന് പതിറ്റാണ്ടുകാലം അധ്യാപികയായിരുന്ന പുല്‍പ്പള്ളി കമലാഭവനില്‍ കമലാക്ഷി ടീച്ചര്‍ക്ക് പറയാനുള്ളത് കുടിയേറ്റ മേഖലയുടെ വിദ്യാഭ്യാസ പുരോഗതിയുടെ ചരിത്രമാണ്. 1966ല്‍ വയനാട്ടിലെത്തിയതോടെയാണ് കമലാക്ഷി ടീച്ചറുടെ ജീവിതത്തിന് അവിചാരിതമായ മാറ്റം സംഭവിക്കുന്നത്. പൂതാടിയിലെ ബന്ധുവീട്ടില്‍ സമയം ചിലവഴിക്കാന്‍ കേവലമൊരു സന്ദര്‍ശനത്തിന് മാത്രമായി വയനാട്ടിലെത്തിയ കമലാക്ഷി ടീച്ചര്‍ക്ക് പിന്നീട് ചുരമിറങ്ങാന്‍ സാധിച്ചില്ല.
പുറക്കാടി, പൂതാടി, പുല്‍പ്പള്ളി ദേവസ്വങ്ങളില്‍ കുടിയേറ്റക്കാര്‍ എത്തിത്തുടങ്ങിയ കാലമായിരുന്നു. ദേവസ്വം അധികാരിയുടെ ആഗ്രഹപ്രകാരം ബിരുദപഠനം പൂര്‍ത്തിയാക്കിയിരുന്ന കമലാക്ഷി നിനച്ചിരിക്കാതെ പുല്‍പ്പള്ളി മേഖലയില്‍ ആകെയുണ്ടായിരുന്ന വിജയ സ്‌കൂളില്‍ മലയാളം അധ്യാപികയായി 66ല്‍ തന്നെ ജോലിയില്‍ പ്രവേശിച്ചു. 1968ല്‍ കോളേരി സ്വദേശിയായിരുന്ന സി.കെ രാഘവനെ വിവാഹം ചെയ്തതോടെ തന്റെ ജീവിതത്തില്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത മാറ്റങ്ങള്‍ സംഭവിക്കുകയായിരുന്നുവെന്ന് കമലാക്ഷി ടീച്ചര്‍ പറയുന്നു. വിവാഹിതയായി എട്ട് വര്‍ഷം പിന്നിടുമ്പോഴാണ് സാമ്പത്തികമായി ഏറെ പിന്നോക്കം നിന്നിരുന്ന കുടിയേറ്റ മേഖലയില്‍ ഒരു വിദ്യാഭ്യാസ സ്ഥാപനം തുടങ്ങണമെന്ന മോഹം സി.കെ രാഘവനുണ്ടാകുന്നത്. എസ്.എന്‍.ഡി.പിയുടെ സജീവപ്രവര്‍ത്തകനായിരുന്ന രാഘവന്റെ മനസില്‍ സമൂഹത്തില്‍ പിന്നോക്കം നിന്നിരുന്ന കുട്ടികളെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയര്‍ത്തുകയെന്നതായിരുന്നു ലക്ഷ്യം.
ഒരധ്യാപികയെന്ന നിലയില്‍ കമലാക്ഷി ടീച്ചറുടെ പിന്തുണ കൂടി കിട്ടിയപ്പോള്‍ 1976ല്‍ കല്ലുവയലില്‍ ചുടുകട്ട കൊണ്ട് തീര്‍ത്ത വളരെ ചെറിയൊരു കെട്ടിടത്തിന് തറക്കല്ലിട്ടതോടെ ജയശ്രീ സ്‌കൂളിന്റെ പ്രവര്‍ത്തനം ആരംഭിച്ചു. അഞ്ചാംതരത്തിലായിരുന്നു തുടക്കം. പിന്നീട് ഒരോ വര്‍ഷം പിന്നിടുമ്പോഴും ഓരോ ക്ലാസുകള്‍ കൂടി ചേര്‍ന്ന് പതിയെ ഈ സ്‌കൂള്‍ ഹൈസ്‌ക്കൂളായി ഉയര്‍ന്നു.
സാമ്പത്തികമായി ഏറെ പിന്നോക്കം നിന്നിരുന്ന പുല്‍പ്പള്ളി മേഖലയിലെ കുട്ടികള്‍ക്ക് അതോടെ ആശ്രയമായി മാറുകയായിരുന്നു ഈ സ്‌കൂള്‍. പത്താംതരം കഴിഞ്ഞ് പഠിക്കാന്‍ പുല്‍പ്പള്ളി മേഖലയില്‍ മറ്റ് സ്‌കൂളുകളില്ലാത്തതിനാല്‍ ഇവിടെ പിന്നീട് പ്ലസ്ടു ആരംഭിക്കുകയായിരുന്നു. സ്‌കൂള്‍ തുടങ്ങിയെങ്കിലും വിജയ സ്‌കൂളിലെ അധ്യാപനത്തില്‍ നിന്ന് ടീച്ചര്‍ പിന്മാറിയില്ല. അവിടെ തന്നെ 1994 വരെ മലയാളം അധ്യാപികയായി ടീച്ചര്‍ തുടര്‍ന്നു. സി.കെ രാഘവനെ രോഗബാധിതനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം ടീച്ചര്‍ ജയശ്രീയിലെത്തുന്നത്. അതേവര്‍ഷം ഡിസംബര്‍ 24ന് രാഘവന്‍ നിര്യാതനായതോടെ സ്‌കൂളിന്റെ ചുമതല ടീച്ചര്‍  ഏറ്റെടുക്കുകയായിരുന്നു.  
 സി.കെ രാഘവന്‍ മെമ്മോറിയല്‍ ചാരിറ്റബിള്‍ ട്രസ്റ്റിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളിന്റെ ഭാഗമായി പിന്നീട് ടി.ടി.സി, ബി.എഡ് കോഴ്‌സുകള്‍ കൂടി ആരംഭിച്ചു.  മൂന്ന് വര്‍ഷം മുന്‍് ആര്‍ട്‌സ് കോളജ് കൂടി ഈ സ്‌കൂളിന്റെ ഭാഗമായി ആരംഭിച്ചു.
സയന്‍സ് കോഴ്‌സുകള്‍ കൂടി കോളജില്‍ ആരംഭിക്കുന്നതിനായുള്ള നടപടിക്രമങ്ങളും നടന്നുവരികയാണ്.  ഭൂരിഭാഗവും ആദിവാസിക്കുട്ടികളാണ് ഇവിടെ പഠിക്കാനെത്തുന്നത്. ആഗ്രഹമുണ്ടായിട്ടും വിദ്യാഭ്യാസത്തിന് സാധിക്കാതെ വരുന്ന നിര്‍ധനരായ നിരവധി വിദ്യാര്‍ഥികള്‍ക്ക് ആശ്രയമായി മാറിയിരിക്കുകയാണ് ഇപ്പോള്‍ ഈ സ്ഥാപനം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വീല്‍ച്ചെയറിലെ അനീതിയുടെ രൂപം 'അണ്ഡാ സെല്ല് മേം ദസ് സാല്‍'

National
  •  2 months ago
No Image

ഗസ്സയില്‍ വീണ്ടും ഇസ്‌റാഈല്‍ കൂട്ടക്കുരുതി; അല്‍ അഖ്‌സ ആശുപത്രിയിലെ അഭയാര്‍ഥി ടെന്റുകള്‍ക്ക് നേരെ ഷെല്ലാക്രമണം ആളിപ്പടര്‍ന്ന് തീ

International
  •  2 months ago
No Image

'ശബരിമല തീര്‍ഥാടനം അലങ്കോലപ്പെടുത്തരുത്'; മുഖ്യമന്ത്രിക്ക് കത്തയച്ച് പ്രതിപക്ഷ നേതാവ്

Kerala
  •  2 months ago
No Image

'ഒരിക്കല്‍ കൈ പൊള്ളിയിട്ടും പഠിച്ചില്ല'; ശബരിമലയില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് സി.പി.ഐ മുഖപത്രം

Kerala
  •  2 months ago
No Image

മെമ്മറി കാര്‍ഡിലെ അനധികൃത പരിശോധനയില്‍ അന്വേഷണമില്ല; നടിയുടെ ഉപഹരജി തള്ളി ഹൈക്കോടതി

Kerala
  •  2 months ago
No Image

മുംബൈ-ന്യൂയോര്‍ക്ക് എയര്‍ഇന്ത്യ വിമാനത്തിന് ബോംബ് ഭീഷണി; അടിയന്തര ലാന്‍ഡിങ്

National
  •  2 months ago
No Image

ഇസ്‌റാഈലിന് മേല്‍ തീഗോളമായി ഹിസ്ബുല്ലയുടെ ഡ്രോണുകള്‍; നാല് സൈനികര്‍ കൊല്ലപ്പെട്ടു, 60 പേര്‍ക്ക് പരുക്ക് 

International
  •  2 months ago
No Image

പൂമാല, കാവി ഷാള്‍, മുദ്രാവാക്യം...ഗൗരി ലങ്കേഷ് കൊലയാളികളികള്‍ക്ക് വമ്പന്‍ സ്വീകരണമൊരുക്കി ശ്രീരാമസേന 

National
  •  2 months ago
No Image

മദ്യപിച്ച് വാഹനമോടിച്ചു, സ്‌കൂട്ടര്‍ യാത്രക്കാരനെ ഇടിച്ചിട്ടു; നടന്‍ ബൈജുവിനെതിരെ കേസ് 

Kerala
  •  2 months ago
No Image

ഷോൺ റോജർക്ക് സെഞ്ചുറി; കേരളം ശക്തമായ നിലയിൽ

Kerala
  •  2 months ago