HOME
DETAILS

ഗവ. ഐ.ടി.ഐ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തും: മന്ത്രി ടി.പി രാമകൃഷ്ണന്‍

  
backup
July 18 2018 | 07:07 AM

%e0%b4%97%e0%b4%b5-%e0%b4%90-%e0%b4%9f%e0%b4%bf-%e0%b4%90-%e0%b4%85%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%be%e0%b4%b0%e0%b4%be%e0%b4%b7%e0%b5%8d%e0%b4%9f%e0%b5%8d%e0%b4%b0-%e0%b4%a8%e0%b4%bf%e0%b4%b2

 

കോഴിക്കോട്: കോഴിക്കോട് ഗവ. ഐ.ടി.ഐ അന്തരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നിന് മാസ്റ്റര്‍ പ്ലാന്‍ തയാറാക്കുന്ന നടപടികള്‍ ആരംഭിച്ചതായി തൊഴില്‍-എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്‍ പറഞ്ഞു. മാളിക്കടവില്‍ കോഴിക്കോട് ഗവ. ഐ.ടി.ഐ വര്‍ക്ക്‌ഷോപ്പ് ലാബ്, ഹോസ്റ്റല്‍ കെട്ടിടങ്ങള്‍ എന്നിവയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എം.എല്‍.എയുമായും ഈ രംഗത്തെ വിദഗ്ധരുമായും കൂടിയാലോചിച്ച് മാസ്റ്റര്‍ പ്ലാനിന് അന്തിമ രൂപം നല്‍കുന്നതിനും മന്ത്രി നിര്‍ദേശം നല്‍കി. സംസ്ഥാനത്തെ മുഴുവന്‍ ഗവ. ഐ.ടി.ഐകളെയും ദേശീയ, അന്തര്‍ദേശീയ നിലവാരത്തില്‍ ഉയര്‍ത്തുകയാണു സര്‍ക്കാരിന്റെ ലക്ഷ്യം. ഇതിന്റെ ഭാഗമായി അന്തര്‍ദേശീയ നിലവാരത്തിലുള്ള സ്മാര്‍ട്ട് ക്ലാസ്‌റൂമുകളും പുതിയ സാങ്കേതിക വിദ്യയ്ക്കനുസരിച്ചുള്ള പഠനരീതികളും നടപ്പാക്കും. ഐ.ടി.ഐ ട്രെയിനികള്‍ക്ക് ഈ വര്‍ഷം മുതല്‍ അപകട ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
എ. പ്രദീപ്കുമാര്‍ എം.എല്‍.എ അധ്യക്ഷനായി. പൊതുമരാമത്ത് കെട്ടിടവിഭാഗം എക്‌സിക്യുട്ടീവ് എന്‍ന്‍ജിനീയര്‍ ഗോകുല്‍ദാസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ രതീദേവി, വ്യവസായിക പരിശീലന വകുപ്പ് കണ്ണൂര്‍ മേഖല ജോയിന്റ് ഡയക്ടര്‍ സുനില്‍ ജേക്കബ്, ട്രെയിനിങ് ഇന്‍സ്‌പെക്ടര്‍ കെ.പി ശിവശങ്കരന്‍, ഗവ. ഐ.ടി.ഐ ഐ.എം.സി ചെയര്‍മാന്‍ കെ.ഇ ഷാനവാസ്, എസ്.സി.വി.ടി മെംബര്‍ എം.എസ് ഷാജി, ഗവ. വനിതാ ഐ.ടി.ഐ പ്രിന്‍സിപ്പല്‍ ആര്‍. രവികുമാര്‍, പി.ടി.എ പ്രസിഡന്റ്് പി.ഐ പുഷ്പരാജന്‍, ഐ.ടി.ഐ സ്റ്റാഫ് സെക്രട്ടറി വി. രമേഷ്, ട്രെയിനീസ് കൗണ്‍സില്‍ ചെയര്‍മാന്‍ കെ. ജിത്തു സംസാരിച്ചു. വ്യവസായിക പരിശീലന വകുപ്പ് അഡിഷണല്‍ ഡയറക്ടര്‍ പി.കെ മാധവന്‍ സ്വാഗതവും ഗവ. ഐ.ടി.ഐ പ്രിന്‍സിപ്പല്‍ കെ.വി മുഹമ്മദ് നന്ദിയും പറഞ്ഞു.
150 ലക്ഷം രൂപ മുടക്കി ഗവ. ഐ.ടി.ഐ ഹോസ്റ്റല്‍ കെട്ടിടം 1003 ചതുരശ്ര മീറ്റര്‍ വിസ്തൃതിയാലാണു നിര്‍മിച്ചിരിക്കുന്നത്. രണ്ടുനില കെട്ടിടത്തില്‍ താഴെ നിലയില്‍ ലോബി, ഓഫിസ്, ഡൈനിങ് ഹാള്‍, അടുക്കള, സ്റ്റോര്‍ റൂം, വര്‍ക്ക് ഏരിയ, സ്റ്റയര്‍ റൂം, ടോയ്‌ലറ്റ് എന്നിവയും മുകളിലത്തെ നിലയില്‍ 12 മുറികളും (3 ബെഡ്ഡ്), ടോയ്‌ലറ്റുകളുമാണുള്ളത്. 2005 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ 250 ലക്ഷം രൂപ ചിലവില്‍ നിര്‍മ്മിച്ച മൂന്ന് നില വര്‍ക്ക്ഷാപ്പ് ലാബ് കെട്ടിടത്തില്‍ വിവിധ നിലകളിലായി വര്‍ക്ക്‌ഷോപ്പുകളും, ലാബ്, സ്റ്റാഫ് റൂം, ടോയ്‌ലറ്റ് എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആലപ്പുഴയിൽ കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് അഞ്ച് മെഡിക്കൽ വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

Kerala
  •  11 days ago
No Image

ഇന്ത്യൻ ബാഡ്മിന്റൺ താരം പി വി സിന്ധു വിവാഹിതയാകുന്നു

Others
  •  11 days ago
No Image

വാടക വീട്ടിൽ നാലര കിലോഗ്രാം കഞ്ചാവ് സൂക്ഷിച്ച യുവാവ് പിടിയിൽ

Kerala
  •  11 days ago
No Image

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; സംസ്ഥാനത്ത് 4 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  11 days ago
No Image

കനത്ത മഴ; മലപ്പുറം,ആലപ്പുഴ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  11 days ago
No Image

കഴക്കൂട്ടത്ത് വിൽപ്പനയ്ക്കായി സൂക്ഷിച്ചുവെച്ചിരുന്ന 30 ലിറ്റർ വിദേശ മദ്യം പിടികൂടി

Kerala
  •  11 days ago
No Image

കൊല്ലംചിറയിൽ നീന്തുന്നതിനിടെ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി

Kerala
  •  11 days ago
No Image

തിരുവണ്ണാമലൈ ഉരുള്‍പൊട്ടലിൽ കാണാതായ ഏഴ് പേരുടെയും മൃതദേഹങ്ങൾ കണ്ടെത്തി

National
  •  11 days ago
No Image

ബിജെപി വനിതാ നേതാവിന്റെ ആത്മഹത്യ; വലിയ സമ്മര്‍ദ്ദത്തിലെന്ന് സഹനേതാവിനോട് പറഞ്ഞിരുന്നതായി പൊലിസ്

National
  •  11 days ago
No Image

വർക്കലയിൽ സ്കൂൾ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു; ഓട്ടോറിക്ഷ ഡ്രൈവർക്ക് ​ഗുരുതരപരിക്ക്

Kerala
  •  11 days ago