HOME
DETAILS
MAL
നാടിന്റെ നൊമ്പരമായി അയിശ ദുഅ
backup
August 09 2020 | 05:08 AM
മണ്ണാര്‍ക്കാട്: ഉറ്റവരേയും ഉടയവരേയും നൊമ്പരക്കടലിലാഴ്ത്തി കളിചിരികളില്ലാത്ത ലോകത്തേക്ക് യാത്രയായ അയിശ ദുഅയുടെ വേര്‍പാടില്‍ കണ്ണീരണിഞ്ഞ് മണ്ണാര്‍ക്കാട്.
കരിപ്പൂര്‍ വിമാന അപകടത്തില്‍ മരിച്ച രണ്ടര വയസുകാരിയുടെ മരണമാണ് മണ്ണാര്‍ക്കാട് നഗരത്തിന് വിങ്ങലായി മാറിയത്.
മണ്ണാര്‍ക്കാട് കോടതിപ്പടി ചോമേരി ഗാര്‍ഡനില്‍ താമസിക്കുന്ന പുത്തന്‍ കളത്തില്‍ മുര്‍താസ ഫസലിന്റെയും ഭാര്യ സുമയ്യ തസ്നീമയുടെയും ഏകമകളായിരുന്നു അയിശ ദുഅ. അപകടത്തില്‍ പരുക്കേറ്റ സുമയ്യ തസ്നീം ആശുപത്രിയില്‍ ചികിത്സയിലാണ്. യു.എ.ഇയില്‍ ടെലികോം കമ്പനിയില്‍ ജീവനക്കാരനാണ് ഫസല്‍. ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് തസ്നീമയും അയിശയും മൂന്നു മാസത്തെ വിസിറ്റിങ് വിസയില്‍ യു.എ.ഇയിലേക്ക് പോയത്.
അപകടത്തില്‍ പരുക്കേറ്റ ഇരുവരേയും ആശുപത്രിയിലെത്തിച്ചെങ്കിലും പുലര്‍ച്ചയോടെ കുഞ്ഞ് മരിച്ചു. സുമയ്യ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. മകളുടെ മരണവാര്‍ത്തയറിഞ്ഞ് ഫസല്‍ നാട്ടിലെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."