പിതാവിനെ ശുശ്രൂഷിക്കാനുള്ള സനോബിയയുടെ യാത്ര 'മരണയാത്ര'യായി
കോഴിക്കോട്: കരിപ്പൂര്‍ വിമാനാപകടത്തില്‍ മരിച്ച കോഴിക്കോട് സൗത്ത് ബീച്ചിലെ സനോബിയ നാട്ടിലേക്ക് തിരിച്ചത് രോഗശയ്യയിലായ പിതാവിനെ ശുശ്രൂഷിക്കാന്‍. തന്റെ രണ്ടു മക്കളൊപ്പം യു.എ.ഇയിലെ ഭര്‍ത്താവിന്റെ അടുത്തേക്ക് പോയതായിരുന്നു സനോബിയ. ഉപ്പയ്ക്ക് അസുഖമാണെന്ന് അറിഞ്ഞതോടെയാണ് കൊവിഡ് കാലത്ത് പ്രയാസം സഹിച്ച് നാട്ടിലേക്ക് തിരിച്ചത്.
കോഴിക്കോട് സൗത്ത് ബീച്ചിലെ പെട്രോള്‍ പമ്പിനടുത്ത് മല്‍മിയാരകം ഹമീദിന്റെയും, പന്തക്കലകം റുഖിയയുടെ മകളാണ് സിനോബിയ. ചെരിവീട്ടില്‍ മുഹമ്മദ് അലിയുടെ ഭാര്യയാണ്. പിതാവ് ഹമീദിന് അസുഖം വന്നപ്പോള്‍ ഉപ്പയെ ശുശ്രൂഷിക്കാന്‍ തനിക്ക് നാട്ടിലെത്തണമെന്ന് മകള്‍ നിര്‍ബന്ധം പിടിക്കുകയായിരുന്നു.
അലീഷ, അസം അലി, അഹമ്മദ് അലി എന്നിവരാണ് ഇവരുടെ മക്കള്‍. മകള്‍ അലിഷ ഇവരുടെ കൂടെ യു.എ.ഇയിലേക്ക് പോയിരുന്നില്ല. അസം അലിയും അഹമ്മദ് അലിയും അപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലാണ്. മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം സ്വകാര്യആശുപത്രിയില്‍ ചികിത്സയിലുള്ള മക്കളെ കാണിച്ച ശേഷമാണ് സനോബിയയുടെ മയ്യിത്ത് വീട്ടിലേക്ക് കൊണ്ടുവന്നത്. ഭര്‍ത്താവ് നാട്ടിലേക്ക് പുറപ്പെട്ടിട്ടുണ്ട്. മയ്യിത്ത് ഇന്നലെ വൈകിട്ട് അഞ്ചോടെ കണ്ണംപറമ്പ് ഖബര്‍സ്ഥാനില്‍ മറവുചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."