കുടിവെള്ള വിതരണത്തിന് നടപടിയെടുക്കാത്ത പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു
വര്‍ക്കല: കുടിവെള്ള വിതരണം തടഞ്ഞ പഞ്ചായത്ത് സെക്രട്ടറിയെ സിപിഎം പഞ്ചായത്തംഗങ്ങളും നാട്ടുകാരും ഉപരോധിച്ചു. യു.ഡി.എഫ് ഭരണ നേതൃത്വത്തിലുള്ള വെട്ടൂര്‍ പഞ്ചായത്തില്‍ ചൊവ്വാഴ്ച രാവിലെ 10നാണ് സംഭവം. കത്തുന്ന ചൂടില്‍ ദാഹജലത്തിനായി ജനം നെട്ടോട്ടമോടുമ്പോള്‍ പഞ്ചായത്ത് അധികൃതര്‍ മുടന്തന്‍ ന്യായങ്ങള്‍ നിരത്തി കുടിവെള്ളം നിഷേധിക്കുകയാണ്. തീരദേശ പഞ്ചായത്തായ വെട്ടൂരില്‍ കഴിഞ്ഞ മൂന്ന് മാസത്തിലേറെയായി കുടിവെള്ളം ലഭ്യമല്ല. കുടിവെള്ള ക്ഷാമം പരിഹരിക്കാന്‍ പഞ്ചായത്ത് കമ്മിറ്റിയില്‍ തീരുമാനമെടുക്കുമെങ്കിലും പഞ്ചായത്ത് സെക്രട്ടറി ബിജി ജോസഫിന്റെ അനാസ്ഥയിലും കെടുകാര്യസ്ഥതയിലും പിടിവാശിയിലുമാണ് ജനങ്ങളുടെ കുടിവെള്ളം ഇത്രയും നാള് മുടങ്ങിയത്.
എന്നാല്‍, കഴിഞ്ഞ പഞ്ചായത്ത് കമ്മിറ്റിയില്‍ കുടിവെള്ള ക്ഷാമം രൂക്ഷമായ പ്രദേശങ്ങളില്‍ കിയോസ്ക് സ്ഥാപിച്ചു കുടിവെള്ള വിതരണം നടത്താന്‍ അടിയന്തരമായി തീരുമാനിച്ചെങ്കിലും ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ഇതില്‍ പ്രതിഷേധിച്ചാണ് സിപിഎം പഞ്ചായത്തംഗങ്ങളായ എസ്.സുനില്‍, പി.ഗോപീന്ദ്രന്‍, നാസിമുദ്ധീന്, വിറീന, ജെ.മീനാംബിക, സിപി എം ലോക്കല്‍ സെക്രട്ടറി എസ്.സുധാകരന് എന്നിവരുടെ നേതൃത്വത്തില്‍ ബഹുജന പങ്കാളിത്തത്തോടെ സെക്രട്ടറിയെ തടഞ്ഞത്. ഇതിനിടയില്‍ പഞ്ചായത്ത് സെക്രട്ടറി പഞ്ചായത്ത് ഡെ.ഡയറക്ടറുമായി ഫോണില്‍ ബന്ധപ്പെട്ടെങ്കിലും അടിയന്തരമായി കുടിവെള്ള വിതരണം നടത്താനാണ് നിര്‍ദേശിച്ചത്. തുടര്‍ന്ന് പഞ്ചായത്തിലെ 14വാര്‍ഡില്‍ 13 സ്ഥലത്ത് കിയോസ്ക് സ്ഥാപിച്ച് അടുത്ത ദിവസം തന്നെ കുടിവെള്ളം നല്കാംഎന്നബ് ഉറപ്പിന്മേല് ഉപരോധ സമരം അവസാനിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."