അനധികൃത കുടിവെള്ള വില്പന: നടപടി സ്വീകരിക്കണമെന്ന് ആവശ്യം
കൊല്ലം: കോര്പറേഷന് ഓഫിസ് കോമ്പൗണ്ടില്‍ സ്വകാര്യ ഗ്രൂപ്പുമായി ചേര്‍ന്ന് അനധികൃതമായി ശുദ്ധീകരിച്ച കുടിവെള്ളം ഉപയോഗിച്ച് 20 ലിറ്റര്‍ ജാറില്‍ വില്‍പ്പന നടത്തുന്നതിനെതിരേ നടപടി സ്വീകരിക്കണമെന്ന് കേരളാ പാക്കേജ്ഡ് ഡ്രിങ്കിങ് വാട്ടര്‍ മാനുഫാക്ചേഴ്സ് അസോസിയഷേന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. കോര്‍പറേഷനോ സ്വകാര്യ ഗ്രൂപ്പോ വെള്ളം ശുദ്ധീകരിക്കുന്നതിനോ പാക്ക് ചെയ്ത് വില്‍പ്പന നടത്തുന്നതിനോ ആവശ്യമായ ലൈസന്‍സുകള്‍ എടുത്തിട്ടില്ല. ഇവര്‍ക്ക് വെള്ളം പരിശോധിക്കാനാവശ്യമായ ലാബ് സൗകര്യങ്ങളുമില്ല. നിയമനാനുസൃതം വില്പന നടത്തണമെങ്കില്‍ 59 തരം പരിശോധനകള്‍ നടത്തേണ്ടിവരും. കൊല്ലം ഫുഡ് സേഫ്റ്റി അസി. കമ്മിഷനര്‍ക്ക് പരാതി നല്‍കിയിട്ടും പരിഹാരമുണ്ടായിട്ടില്ലെന്നും ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ വൈസ് പ്രസിഡന്റ് എസ്. മനോജ് കുമാര്‍, എ. നാസര്‍, വി. സുലുകുമാര് എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."