HOME
DETAILS

ജനാധിപത്യം സംരക്ഷിക്കണം:  എം.എല്‍.എമാര്‍ക്ക് ഗെലോട്ടിന്റെ കത്ത്

  
backup
August 10 2020 | 03:08 AM

%e0%b4%9c%e0%b4%a8%e0%b4%be%e0%b4%a7%e0%b4%bf%e0%b4%aa%e0%b4%a4%e0%b5%8d%e0%b4%af%e0%b4%82-%e0%b4%b8%e0%b4%82%e0%b4%b0%e0%b4%95%e0%b5%8d%e0%b4%b7%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%a3%e0%b4%82
 
ജയ്‌സാല്‍മിര്‍: രാഷ്ടീയഅനിശ്ചിതത്വം നിലനില്‍ക്കുന്ന  രാജസ്ഥാസ്ഥാനില്‍ നിയമസഭാ സമ്മളേനത്തിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ,  ജനാധിപത്യം സംരക്ഷിക്കണമെന്ന് അഭ്യര്‍ഥിച്ച് എം.എല്‍.എമാര്‍ക്ക് മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ കത്ത്.
 സംസ്ഥാനത്തിന്റെ വികസനത്തിനും അഭിവൃദ്ധിയുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്ക് നല്‍കിയ വാദഗ്ദാനം പാലിക്കാന്‍ സഹകരിക്കണമെന്നും  ഗെലോട്ട് എം.എല്‍.എ മാരോട് ആവശ്യപ്പെട്ടു. '  തെറ്റായ പാരമ്പര്യങ്ങള്‍ ഒഴിവാക്കാനും ജനങ്ങളുടെ വിശ്വാസം നിലനിര്‍ത്തുന്നതിനും ജനാധിപത്യം സംരക്ഷിക്കുന്നതിനും നിങ്ങള്‍ ജനങ്ങളുടെ വാക്കുകള്‍ ശ്രവിക്കണം'. ഗെലോട്ട് കത്തില്‍ അഭ്യര്‍ഥിച്ചു.  
ഭരണം തുടരാന്‍ എം.എല്‍.എമാരുടെ പിന്തുണ തനിക്കുണ്ടാവുമെന്ന ശുഭാപ്തി വിശ്വാസവും അദ്ദേഹം  വ്യക്തമാക്കി. 14നാണ് നിയമസഭാ സമ്മേളനം നടത്താന്‍ നിശ്ചയിച്ചിരിക്കുന്നത്.  
 പോരാട്ടം ജനാധിപത്യത്തെ സംരക്ഷിക്കാനുള്ളതാണെന്നും വിജയം കോണ്‍ഗ്രസിന്റേത് ആയിരിക്കുമെന്നും ഗെലോട്ട് മാധ്യമങ്ങളോട് പറഞ്ഞു. 
 അതിനിടെ ബി.ജെ.പി തങ്ങളുടെ എം.എല്‍.എമാരെ രാജസ്ഥാനില്‍നിന്നു ഗുജറാത്തിലെ പോര്‍ബന്തറിലേക്ക് ലേക്ക് മാറ്റി. 
 കോണ്‍ഗ്രസ് എം.എല്‍.എമാരെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്ന പേടിയിലാണ് ബി.ജെ.പിയെന്നാണ് വിവരം. ഉപമുഖ്യമന്ത്രിയായിരുന്ന സച്ചിന്‍ പൈലറ്റിന്റെ നേതൃത്വത്തില്‍ 18 എം.എല്‍.എമാര്‍ വിമതനീക്കം തുടങ്ങിയതോടെയാണ് രാജസ്ഥാനില്‍ രാഷ്ട്രീയ പ്രതിസന്ധി ഉടലെടുത്തത്. തുടര്‍ന്ന് കോണ്‍ഗ്രസ് സച്ചിന്‍ പൈലറ്റിനെ ഉപമുഖ്യമന്ത്രി സ്ഥാനത്തുനിന്നും  സംസ്ഥാന അധ്യക്ഷ സ്ഥാനത്തുനിന്നും പുറത്താക്കുകയായിരുന്നു. 
സച്ചിന്‍ പൈലറ്റിനും വിമത എം.എല്‍.എമാര്‍ക്കും എതിരേ അയോഗ്യതാ നടപടികള്‍ സ്വീകരിക്കുന്നതില്‍ നിന്നു സ്പീക്കറെ സുപ്രീം കോടതി വിലക്കിയിരിക്കുകയാണ്. ഇതിനെതിരേ സ്പീക്കര്‍ കോടതിയെ സമീപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് നിയമസഭാ സമ്മേളനം നടക്കുന്നത്. 
 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ആരെങ്കിലും മോശമായി ശരീരത്തില്‍ തൊട്ടാല്‍ കൈ വെട്ടണം' വിജയ ദശമി ദിനത്തില്‍ പെണ്‍കുട്ടികള്‍ക്ക് വാള്‍ വിതരണം ചെയ്ത്  ബി.ജെ.പി എം.എല്‍.എ

National
  •  2 months ago
No Image

മദ്രസകള്‍ അടച്ചു പൂട്ടണമെന്ന നിര്‍ദ്ദേശത്തിനെതിരെ പ്രതിഷേധം ശക്തം; രൂക്ഷ വിമര്‍ശനവുമായി അഖിലേഷും യു.പി കോണ്‍ഗ്രസും

National
  •  2 months ago
No Image

മാധ്യമങ്ങളും പൊലിസും വേട്ടയാടുന്നു; ഡി.ജി.പിക്ക് പരാതി നല്‍കി സിദ്ദിഖ്

Kerala
  •  2 months ago
No Image

മഴ ഇന്നും തുടരും; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

ബാബാ സിദ്ധീഖി വധം: പ്രതികള്‍ ബിഷ്‌ണോയി സംഘാംഗങ്ങളെന്ന് സൂചന

National
  •  2 months ago
No Image

ഇന്ത്യയിലെ ജാതി സെന്‍സസ് നടത്തുന്ന മൂന്നാമത്തെ സംസ്ഥാനമാകാന്‍ തെലങ്കാന

Kerala
  •  2 months ago
No Image

ചെര്‍പ്പുളശ്ശേരി സഹകരണ ബാങ്ക് തട്ടിപ്പ്:   സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുടെ പേരില്‍ വായ്പ എടുത്തത് വ്യാജ രേഖകള്‍ ഉപയോഗിച്ച്

Kerala
  •  2 months ago
No Image

ഇന്ന് വിദ്യാരംഭം:  അറിവിന്റെ ലോകത്തേക്ക് പിച്ചവച്ച് കുരുന്നുകള്‍

Kerala
  •  2 months ago
No Image

കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനില്‍ നിന്നു വീണ് തമിഴ്‌നാട് സ്വദേശി മരിച്ചു

Kerala
  •  2 months ago
No Image

സിറിയയിൽ അമേരിക്കന്‍ വ്യോമാക്രമണം; കിഴക്കന്‍ സിറിയയില്‍ യുഎസ് 900 സൈനികരെ വിന്യസിച്ചു

International
  •  2 months ago