നഴ്‌സുമാരുടെ സമരം തീര്‍പ്പാക്കാന്‍ സഹായിക്കുന്നവര്‍ക്ക് വോട്ടെന്ന് ഐ.എന്‍.എ
കാസര്‍കോട്: സുപ്രിംകോടതി നിര്‍ദേശപ്രകാരം സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ശമ്പള പരിഷ്‌കരണം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് കാഞ്ഞങ്ങാട് സഞ്ജീവനി ആശുപത്രിയില്‍നിന്ന് മാനേജ്‌മെന്റ് പുറത്താക്കിയ നഴ്‌സുമാരെ ഉടന്‍ തിരിച്ചെടുക്കണമെന്ന് ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
ശമ്പള പരിഷ്‌കരണം നടപ്പാക്കി നഴ്‌സുമാരെ തിരികെ ജോലിയില്‍ പ്രവേശിപ്പിക്കണമെന്നാവശ്യപ്പെട്ട് 29ന് കലക്ടറേറ്റ് മാര്‍ച്ച് നടത്തുമെന്നും നഴ്‌സുമാര്‍ നടത്തുന്ന സമരത്തിന് പിന്തുണ നല്‍കി പ്രശ്‌നം പരിഹരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ക്കാണ് ഈ തെരഞ്ഞെടുപ്പില്‍ കാസര്‍കോട് മണ്ഡലത്തില്‍ പിന്തുണയെന്നും ബന്ധപ്പെട്ടവര്‍ പറഞ്ഞു.
ശമ്പള പരിഷ്‌ക്കരണം ആവശ്യപ്പെട്ട് ജോലിയില്‍നിന്ന് പുറത്താക്കിയ ആറു നഴ്‌സുമാര്‍ ആശുപത്രിയ്ക്കുമുന്നില്‍ നടത്തുന്ന സമരം 72 ദിവസം പിന്നിട്ടിരിക്കുന്നു. പുറത്താക്കിയ നഴ്‌സുമാരെ തിരികെ ജോലിയില്‍ പ്രവേശിപ്പിച്ച് സ്റ്റാറ്റസ്‌കോ നിലനിര്‍ത്തണമെന്ന ഹൈക്കോടതി ഉത്തരവ് നടപ്പാക്കാന്‍ മാനേജ്‌മെന്റ് കൂട്ടാക്കുന്നില്ല.
നഴ്‌സുമാര്‍ സമരം നടത്തുന്ന പന്തല്‍ പൊളിച്ചു കളഞ്ഞും ഗുണ്ടകളെ വിട്ട് നഴ്‌സുമാരെ ഭീഷണിപ്പെടുത്തിയും സമരം അവസാനിപ്പിക്കാനാണ് ആശുപത്രി മാനേജ്‌മെന്റിന്റെ നീക്കമെന്നും ഐ.എന്‍.എ ഭാരവാഹികള്‍ ആരോപിച്ചു. വോട്ടിനുവേണ്ടി പരക്കം പായുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ ഈ സമരത്തെ കണ്ടഭാവം നടിക്കുന്നില്ല.
ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന് ജില്ലയില്‍ 2000 അംഗങ്ങളുണ്ടെന്നും 8000ത്തോളം വോട്ട് മണ്ഡലത്തില്‍ സംഘടനയ്ക്കുണ്ടെന്നും ബന്ധപ്പെട്ടവര്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് ലിബിന്‍ തോമസ്, ജില്ലാ പ്രസിഡന്റ് കെ.ബി ജിഷ, സിമി സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."