ജനമനസില്‍ ഇടംനേടി സ്ഥാനാര്‍ഥികളുടെ പ്രയാണം
കാസര്‍കോട്: യു.ഡി.എഫ് സ്ഥാനാര്‍ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ഇന്നലെ രാവിലെ ഏഴിന് കണ്ണൂര്‍ ഗസ്റ്റ് ഹൗസില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ സന്ദര്‍ശിച്ചു. തുടര്‍ന്ന് സാധു കല്യാണ മണ്ഡപത്തിലെ യു.ഡി.എഫ് ലീഡേഴ്‌സ് മീറ്റില്‍ പങ്കെടുത്ത് യു.ഡി.എഫ് സ്ഥാനാര്‍ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ കല്ല്യാശ്ശേരി നിയമസഭാ മണ്ഡലത്തിലെ തന്റെ രണ്ടാം ഘട്ട പര്യടനം രാവിലെ പത്തിന് പറവൂരില്‍ നിന്നാരംഭിച്ചു. ആവേശകരമായ സ്വീകരണമാണ് സ്ഥാനാര്‍ഥിക്ക് ലഭിച്ചത്. സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിനാളുകള്‍ പാതയോരത്ത് നിന്നിരുന്നു. പിന്നീട് പറവൂര്‍, പാണപ്പുഴ, കൈതപ്രം, കണ്ടോന്താര്‍, കടന്നപ്പള്ളി, മെഡിക്കല്‍ കോളജ്, പുറച്ചേരി, എടനാട്, കൊവ്വപ്രം, അടുത്തില, ചെങ്ങല്‍, മൂന്നാംപീടിക, കൊട്ടില, ഓണപ്പറമ്പ്, പട്ടുവം കാവ്, മുള്ളൂല്‍, വെള്ളിക്കീല്‍,കല്യാശ്ശേരി,കോലത്ത് വയല്‍, ഇരിണാവ് ജങ്ഷന്‍, മടക്കര, വായനശാല സെന്‍ട്രല്‍, കാവിലെ പറമ്പ്,ബീവി റോഡ്, വെങ്ങര, എന്നിവിടങ്ങളിലെ സ്വീകരണമേറ്റ് വാങ്ങി മൊട്ടാമ്പ്രത്ത് പര്യടനം സമാപിച്ചു.
എം.പി ഉണ്ണികൃഷ്ണന്‍, എസ്.കെ.പി സഖറിയ, ബ്രിജേഷ് കുമാര്‍, ഗഫൂര്‍ മാട്ടൂല്‍, രാജീവന്‍ കപ്പച്ചേരി, പി.പി കരുണാകരന്‍ മാഷ്, മോഹന്‍ കക്കോ പ്രവന്‍, അക്ഷയ് പരവൂര്‍, എ.വി സനല്‍, എ. പി ബദറുദീന്‍, ഒ.ബഷീര്‍, സുധീഷ് കടന്നപ്പള്ളി, നോയല്‍ ടോമിന്‍ ജോസഫ് എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.
ജോസ്ഗിരി സെന്റ് ജോസഫ് ചര്‍ച്ചില്‍നിന്നാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി സതീഷ് ചന്ദ്രന്റെ പര്യടനം തുടങ്ങിയത്. വിശുദ്ധപത്താം പീയൂസ് ക്‌നാനായ കത്തോലിക്ക പള്ളി കാനംവയല്‍, കാനംവയല്‍ എസ്.ടി കോളനി, സെന്റ് അഗസ്റ്റിന്‍സ് ചര്‍ച്ച് രാജഗിരി, സെന്റ് സെബാസ്റ്റ്യന്‍സ് ചര്‍ച്ച് കോഴിച്ചാല്‍, സെന്റ് ജോര്‍ജ് യാക്കോബായ ചര്‍ച്ച് കോഴിച്ചാല്‍ എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തി. പ്രാപ്പൊയില്‍ എസ്.എന്‍.ഡി.പി, എന്‍.എസ്.എസ് പ്രാപ്പൊയില്‍, ജുമാ മസ്ജിദ് പ്രാപ്പൊയില്‍, എയ്യങ്കല്ല് സാംസ്‌കാരിക നിലയം, മലങ്കര ചര്‍ച്ച് തിരുമേനി, തുളസിവനം മഹാവിഷ്ണു ക്ഷേത്രം മുതുവം, എസ്.എന്‍.ഡി.പി തിരുമേനി, സെന്റ് ആന്റണി ചര്‍ച്ച് തിരുമേനി, സ്‌നേഹഭവന്‍ വൃദ്ധ മന്ദിരം ചട്ടിവയല്‍, മഞ്ഞക്കാട് ഖാദി കേന്ദ്രം, സഹകരണ ആശുപത്രി എന്നിവിടങ്ങളിലും സന്ദര്‍ശനം നടത്തി. സെന്റ് അല്‍ഫോന്‍സാ ചര്‍ച്ച് മുളപ്ര, ഭൂദാനം,കാരക്കാട് മസ്ജിദ്, സെന്റ് മേരീസ് ചര്‍ച്ച് കാക്കയംചാല്‍, പാടിയോട്ടുചാല്‍ ചര്‍ച്ച്, ഖാദി കേന്ദ്രം പാടിയോട്ടുചാല്‍, കാര്യപ്പള്ളി സെന്റ് എലിസബത്ത് ചര്‍ച്ച് എന്നിവിടങ്ങളിലും വോട്ട് അഭ്യര്‍ഥിച്ച് കടന്നുചെന്നു. ആദ്യകാല കമ്യൂണിസ്റ്റ് നേതാവ് എം.വി.എം കുഞ്ഞിവിഷ്ണു നമ്പീശന്റെ വീട് സന്ദര്‍ശിച്ച് പത്‌നി സരസ്വതിയമ്മയെ കണ്ട് ആശിര്‍വാദം വാങ്ങി. അരവഞ്ചാല്‍ ചര്‍ച്ച്, ഏറ്റുകുടുക്ക പള്ളി എന്നിവിടങ്ങളിലും സ്ഥാനാര്‍ഥിയെത്തി.
ടിഐ മധുസൂദനന്‍, സി. സത്യപാലന്‍, കെ.ഡി അഗസ്റ്റിന്‍, എ.ടി.വി ദാമോദരന്‍, കെ.പി ഗോപാലന്‍, പ.ി ശശിധരന്‍, പി. പി ഷിബിന്‍, കെ. കുഞ്ഞികൃഷ്ണന്‍, പി. നളിനി, എം.വി സുഷമ, പി.വി ഭാസ്‌കരന്‍ തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു.
എന്‍.ഡി.എ സ്ഥാനാര്‍ഥി രവീശ തന്ത്രിയുടെ പ്രചരണ പര്യടന പരിപാടികളോടൊപ്പം പഞ്ചായത്ത് നിയോജക മണ്ഡലം റാലികള്‍ക്കും തുടക്കമായി. ഇന്ന് വൈകുന്നേരം അഞ്ചിന് നീലേശ്വരത്ത് നടക്കുന്ന തൃക്കരിപ്പൂര്‍ നിയോജക മണ്ഡലം റാലി ബി.ജെ.പി സംസ്ഥാന സെക്രട്ടറി ലീലാവതിയും മുള്ളേരിയയില്‍ വൈകുന്നേരം നാലിന് നടക്കുന്ന കാസര്‍കോട് മണ്ഡലം റാലി എല്‍.ജെ.പി സംസ്ഥാന പ്രസിഡന്റ് എം. മെഹമൂബും ഉദ്ഘാടനം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."