സ്വാശ്രയ കോളജുകളില്‍ ഓംബുഡ്‌സ്മാനെ നിയമിക്കണമെന്ന് പരിഷത്ത്
കണ്ണൂര്‍: സ്വാശ്രയ കോളജുകളിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരേ നടപടിയെടുക്കാന്‍ ഓംബുഡ്‌സ്മാനെ നിയമിക്കണമെന്ന് ശാസ്ത്ര സാഹിത്യ പരിഷത്ത് വാര്‍ഷിക സമ്മേളനം ആവശ്യപ്പെട്ടു.
ജിഷ്ണു പ്രണോയിയുടെ മരണത്തിലേക്കു നയിച്ച സംഭവങ്ങള്‍ ഉള്‍പ്പെടെ പരിഗണിച്ച് സ്വാശ്രയ കോളജുകളെ സാമൂഹിക നിയന്ത്രണത്തിലാക്കണം.
ആദ്യഘട്ടത്തില്‍ പ്രൊഫഷനല്‍ രംഗത്ത് മാത്രം ഉയര്‍ന്നുവന്ന സ്വാശ്രയ കോളജുകള്‍ ഉന്നതവിദ്യാഭ്യാസ രംഗത്തെ എല്ലാതലങ്ങളിലും വ്യാപിപ്പിച്ചു. എയ്ഡഡ് കോളജുകളിലും സ്വാശ്രയ ക്ലാസുകള്‍ നടത്തുന്ന പ്രവണതയും ഇതോടൊപ്പം രൂപപ്പെട്ടുവന്നു.
സ്വാശ്രയ സ്ഥാപനങ്ങള്‍ ഉയര്‍ന്നുവന്ന ഘട്ടത്തില്‍ ഇതുണ്ടാക്കുന്ന അപകടങ്ങളെപ്പറ്റി പരിഷത്ത് മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നും സമ്മേളനം ചൂണ്ടിക്കാട്ടി.
സംസ്ഥാന പ്രസിഡന്റായി ടി.ഗംഗാധരനെയും ജനറല്‍ സെക്രട്ടറിയായി ടി.കെ മീരാഭായിയെയും തിരഞ്ഞെടുത്തു. മറ്റു ഭാരവാഹികള്‍: ബി.രമേഷ്,പി.എസ് ജൂന(വൈസ് പ്രസി), കെ. മനോഹരന്‍, ജി.സ്റ്റാലിന്‍ (സെക്ര), പി. രമേഷ്‌കുമാര്‍ (ട്രഷറര്‍).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."