ലണ്ടനില്‍നിന്നുള്ള ചരക്ക് ട്രെയിന്‍ ചൈനയിലെത്തി
ബെയ്ജിങ്: ലണ്ടനില്‍ നിന്ന് ചൈനയിലേക്കുള്ള ആദ്യ ചരക്കു ട്രെയിന്‍ ചൈനയിലെ യിവുയില് എത്തി. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ദീര്‍ഘദൂര പാതയിലാണ് സര്‍വിസ് നടത്തിയത്.
12,000 കി.മി ദൂരം താണ്ടിയാണ് ട്രെയിന്‍ യിവുയിലെത്തിയത്. 19 ദിവസമാണ് യാത്രയ്ക്ക് വേണ്ടിവന്നത്.
പടിഞ്ഞാറന്‍ യൂറോപ്പും ചൈനയുമായി ബന്ധിപ്പിക്കുന്ന സില്‍ക് റൂട്ടിലൂടെയാണ് ട്രെയിന്‍ സഞ്ചരിച്ചത്. ചൈനയുടെ വ്യാപാരം ലക്ഷ്യമിട്ടാണ് സര്‍വിസ്.
ഏപ്രില്‍ പത്തിനാണ് മദ്യം, ശീതളപാനീയങ്ങള്‍, ബേബി മില്‍ക്ക്, ഫാര്‍മസ്യൂട്ടിക്കല്‍സ് തുടങ്ങിയ ഉല്പന്നങ്ങളുമായി ട്രെയിന്‍ കിഴക്കന്‍ ലണ്ടനിലെ ഇസക്സില് നിന്നും ചൈനയിലെ യിവുവിലേക്ക് യാത്ര തിരിച്ചത്.
മുപ്പത് കോച്ചുകളുമായി ഫ്രാന്‍സ്,ബെല്‍ജിയം, ജര്‍മനി, പോളണ്ട്, റഷ്യ, ഖസാക്കിസ്ഥാന്‍ എന്നീ രാജ്യങ്ങളിലൂടെയാണ് ട്രെയിന്‍ കടന്നുപോയത്.
ചൈനക്കും ലണ്ടനുമിടയില്‍ പുതിയ ചരക്കുപാത യാഥാര്‍ത്ഥ്യമായതോടെ വ്യാപാരമേഖലയില്‍ വന്‍ കുതിച്ചുചാട്ടം ഉണ്ടാക്കാനാണ് ഇരു രാജ്യങ്ങളും തയ്യാറെടുക്കുന്നത്. ചൈനയുമായി ട്രെയിന്‍ വഴി വ്യാപാരബന്ധത്തിലേര്‍പ്പെടുന്ന 15ാമത്തെ നഗരമാണ് ലണ്ടനെന്ന് ചൈനീസ് റെയില്‍ കോര്പറേഷന് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."