മീനാക്ഷിപുരം സ്‌കൂളില്‍ ഹയര്‍ സെക്കന്‍ഡറി അനുവദിക്കണമെന്ന്
വടക്കഞ്ചേരി: പെരുമാട്ടി ഗ്രാമപഞ്ചായത്തില്‍സ്ഥിതിചെയ്യുന്ന മീനാക്ഷിപുരംസര്‍ക്കാര്‍ ഹൈസ്‌ക്കൂളില്‍ ഹയര്‍സെക്കന്‍ഡറിവിഭാഗം അനുവദിക്കണമെന്ന് പി.കെ ബിജു എം.പി ആവശ്യപ്പെട്ടു.
ഈ ആവശ്യമുന്നയിച്ച് മുഖ്യമന്ത്രിക്കും, വിദ്യാഭ്യാസവകുപ്പ് മന്ത്രിക്കും കത്ത് നല്‍കി. എസ്.എസ്.എല്‍.സി പരീക്ഷയില്‍ തുടര്‍ച്ചയായി നൂറു ശതമാനം വിജയം നേടുന്ന ജില്ലയിലെ വിദ്യാലയങ്ങളില്‍ ഒന്നാണ് മീനാക്ഷിപുരം ഗവ.ഹൈസ്‌കൂള്‍ എട്ടു മുതല്‍ പത്തു വരെയുളള ക്ലാസുകളിലായി ആകെ ഇരുനൂറോളംവിദ്യാര്‍ഥികളാണ് മീനാക്ഷിപുരം പഠിക്കുന്നത്.
ഇതിന് പുറമെ പ്ലസ്ടു വിഭാഗമില്ലാത്തതിന്റെ പേരില്‍ മീനാക്ഷിപുരം പ്രദേശത്തെ പഠിക്കാന്‍ മിടുക്കരായ വിദ്യാര്‍ഥികള്‍ ഉപരി പഠനത്തിന് പോകാതെ സമീപത്തെ തോട്ടങ്ങളില്‍ ജോല് ചെയ്യാന്‍ നിര്‍ബന്ധിക്കപ്പെടുകയാണ്.
അടിസ്ഥാന വിഭാഗത്തില്‍നിന്നുളള ഇത്തരം മിടുക്കരായ വിദ്യാര്‍ഥികള്‍ക്ക് മെച്ചപ്പെട്ട പഠന സാഹചര്യം നല്‍കി സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരണമെന്നും, ഇതിനായി മീനാക്ഷിപുരംസര്‍ക്കാര്‍ ഹൈസ്‌ക്കൂളില്‍ വരുന്ന അധ്യായന വര്‍ഷംമുതല്‍ തന്നെ പ്ലസ്ടു വിഭാഗം അനുവദിക്കേണ്ടത് അനിവാര്യമാണെന്നും എം.പി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."