HOME
DETAILS

തേയില ഫാക്ടറിയ്ക്ക് തീപിടിച്ച് കോടികളുടെ നഷ്ടം

  
backup
April 30 2017 | 19:04 PM

%e0%b4%a4%e0%b5%87%e0%b4%af%e0%b4%bf%e0%b4%b2-%e0%b4%ab%e0%b4%be%e0%b4%95%e0%b5%8d%e0%b4%9f%e0%b4%b1%e0%b4%bf%e0%b4%af%e0%b5%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%a4%e0%b5%80%e0%b4%aa%e0%b4%bf




ഏലപ്പാറ: സ്വകാര്യ തേയില ഫാക്ടറിയ്ക്ക് തീപിടിച്ച് കോടികളുടെ നഷ്ടം. ഏലപ്പാറയ്ക്ക് സമീപം സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ഹെലിബെറിയ കമ്പനിയുടെ സെമിനി വാലി ഡിവിഷനിലെ തേയില  ഫാക്ടറിക്കാണ് തീപിടിച്ചത്. ഇന്നലെ  രാവിലെ എട്ടരയോടെയാണ്  സംഭവം. ഒരു വര്‍ഷമായി പൂട്ടിക്കിടന്ന ഫാക്ടറി മൂന്നു ദിവസം മുമ്പാണ് തുറന്നു പ്രവര്‍ത്തിച്ചത്. പുകക്കുഴലിന് സമീപത്ത് നിന്നുമാണ് ആദ്യം തീ കണ്ടത് . പിന്നിട് ഫാക്ടറിയുടെ വിവിധ മേഖലകളിലേക്ക് തീ വ്യാപിക്കുകയായിരുന്നു. ഫാക്ടറിയുടെ അടുപ്പില്‍ നിന്നും തീ പടര്‍ന്നതാവാമെന്നാണ് പ്രാഥമിക നിഗമനം. ഫാക്ടറി പൂര്‍ണ്ണമായും കത്തിനശിച്ചു. കോടികളുടെ നഷ്ടമാണ് കണക്കാക്കുന്നത്.  
തീ ഉയരുന്നതു കണ്ട തൊഴിലാളികള്‍ തീയണക്കാന്‍ ശ്രമിച്ചെങ്കിലും നിയന്ത്രിക്കാനായില്ല. ഈ സമയം രാത്രി സമയത്തെ ഷിഫ്ടിലെ നാല്  പേരും പകല്‍ സമയത്തെ 16 പേര്‍ ഉള്‍പ്പെടെ 20 തൊഴിലാളികള്‍ ജോലിയില്‍ ഉണ്ടായിരുന്നുവെങ്കിലും ആര്‍ക്കും പരിക്കില്ല.
 തീപടരുന്നത് തടയാന്‍ വേണ്ട സുരക്ഷാ ക്രമീകരണങ്ങള്‍ ഫാക്ടറിയില്‍ ഉണ്ടായിരുന്നില്ല എന്ന ആരോപണം ശക്തമാണ്.  
പിരുമേട്ടില്‍ നിന്നും അഗ്‌നിശമന സേന സ്ഥലത്തെത്തി തീയണക്കാന്‍ കഠിന പരിശ്രമം നടത്തിയെങ്കിലും ഫാക്ടറിക്കുള്ളില്‍ ഭീമമായി ആളിക്കത്തിയ തീ നിയന്ത്രണ വിധേയമാക്കാന്‍ കഴിഞ്ഞില്ല.  വഴിയുടെ ശോച്യാവസ്ഥ മൂലം ഒന്നര മണിക്കൂര്‍ വൈകിയാണ് ഫാക്ടറിക്ക് സമീപം അഗ്‌നിശമന  സേനകള്‍ എത്തിയത്.
തുടര്‍ന്ന് കാഞ്ഞിരപ്പള്ളി, കട്ടപ്പന, മൂലമറ്റം, എന്നിവിടങ്ങളില്‍ നിന്നും കൂടുതല്‍ അഗ്‌നിരക്ഷാ സേനയുടെ യൂണിറ്റുകളെത്തി മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ അണച്ചത്. പീരുമേട് പൊലിസും രക്ഷാപ്രവര്‍ത്തനത്തിനുണ്ടായിരുന്നു.   കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു. സുരക്ഷ മുന്‍നിര്‍ത്തി ഫാക്ടറിയിലേക്കും പരിസര പ്രദേശത്തേക്കുമുള്ള വൈദ്യുതി ലൈനുകള്‍ പൂര്‍ണമായും വിച്ചേദിച്ചു.
ഫാക്ടറി കെട്ടിടവും ഉപകരണങ്ങളും  തേയിലപ്പൊടിയും നശിച്ചത് ഉള്‍പ്പെടെ കോടികളുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. വേനല്‍മഴയെ തുടര്‍ന്ന് വന്‍തോതില്‍ പച്ചക്കൊളുന്തിന്റെ ഉല്‍പാദനം വര്‍ധിച്ചതിനാല്‍ മറ്റ് ഫാക്ടറികളില്‍ സംസ്‌ക്കരണം നടന്നിരുന്നില്ല.അധികം ഉണ്ടായ കൊളുന്ത് സംസക്കരിക്കാനാണ് ഫാക്ടറി തുറന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കള്ളക്കടല്‍ ജാഗ്രതാ നിര്‍ദേശം; തോട്ടപ്പള്ളിയില്‍ കടല്‍ ഉള്‍വലിഞ്ഞു

Kerala
  •  2 months ago
No Image

വിദ്യാർഥികൾക്ക് പ്രത്യേക നോൽ കാർഡ് പ്രഖ്യാപിച്ച് ആർ.ടി.എ

uae
  •  2 months ago
No Image

ശബരിമലയില്‍ വെര്‍ച്വല്‍ ക്യൂ ബുക്കിങ്; പ്രതിദിനം 70,000 പേര്‍ക്ക് 

Kerala
  •  2 months ago
No Image

രാഹുല്‍ മാങ്കൂട്ടത്തില്‍ പാര്‍ട്ടിയും ജനങ്ങളും ആഗ്രഹിച്ച സ്ഥാനാര്‍ഥിയെന്ന് ഷാഫി പറമ്പില്‍ 

Kerala
  •  2 months ago
No Image

സാമ്പത്തിക തര്‍ക്കം; സുഹൃത്തിനോട് പ്രതികാരം ചെയ്യാന്‍ നാല് വിമാനങ്ങള്‍ക്ക് നേരെ ബോംബ് ഭീഷണി; കൗമാരക്കാരന്‍ പിടിയില്‍

latest
  •  2 months ago
No Image

സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ എഐസിസി തീരുമാനം അന്തിമം, വയനാട്, പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പുകളില്‍ യുഡിഎഫ് വന്‍ വിജയം നേടും: രമേശ് ചെന്നിത്തല

Kerala
  •  2 months ago
No Image

സംസ്ഥാന സ്‌കൂള്‍ കലോത്സവം ജനുവരി നാല് മുതല്‍ എട്ട് വരെ തിരുവനന്തപുരത്ത് 

Kerala
  •  2 months ago
No Image

വിമാനങ്ങളിലെ ബോംബ് ഭീഷണി തുടര്‍ക്കഥയാകുന്നു; അടിയന്തര യോഗം ചേര്‍ന്നു

latest
  •  2 months ago
No Image

തുടരെയുള്ള ബോംബ് ഭീഷണി; വിമാനങ്ങളില്‍ സുരക്ഷയ്ക്കായി ആയുധധാരികളായ സ്‌കൈ മാര്‍ഷലുകളുടെ എണ്ണം വര്‍ധിപ്പിച്ചു

latest
  •  2 months ago
No Image

കേരള തീരത്ത് കള്ളക്കടല്‍ പ്രതിഭാസത്തിന് സാധ്യത; അതീവ ജാഗ്രതാ നിര്‍ദേശം

Kerala
  •  2 months ago