HOME
DETAILS

ഉയിര്‍ത്തെഴുന്നേല്‍ക്കാന്‍ കൊല്‍ക്കത്തയും ബാംഗ്ലൂരും

  
backup
April 18 2019 | 18:04 PM

%e0%b4%89%e0%b4%af%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%86%e0%b4%b4%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%87%e0%b4%b2%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95

 

കൊല്‍ക്കത്ത: തുടര്‍ തോല്‍വികളില്‍നിന്ന് ജയിച്ചു കയറാന്‍ കൊല്‍ക്കത്തയും പ്ലേ ഓഫ് സാധ്യതകള്‍ ഏറെക്കുറെ അസ്തമിച്ചെങ്കിലും അവശേഷിക്കുന്ന മത്സരങ്ങള്‍ ജയിച്ച് എതിരാളികളുടെ മുന്നോട്ടുപോക്കില്‍ തടയിടാന്‍ ബാംഗ്ലൂരും ഇന്ന് ഈഡന്‍ ഗാര്‍ഡനില്‍ ഇറങ്ങും.
ആരാധക പ്രീതിയില്‍ ഏറ്റവും മുന്നിലുള്ള രണ്ടു ടീമുകളാണ് കൊല്‍ക്കത്തയും ബാംഗ്ലൂരും. എന്നാല്‍ നിലവില്‍ ഇരു ടീമുകളുടെയും അവസ്ഥ പരിതാപകരമാണ്.
സീസണിന്റെ തുടക്കത്തില്‍ പോയിന്റ് ടേബിളില്‍ മുന്നിലായിരുന്ന കൊല്‍ക്കത്ത ഇപ്പോള്‍ പകുതി മത്സരങ്ങള്‍ പിന്നിടുമ്പോള്‍ ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരിക്കുന്നു. കഴിഞ്ഞ നാലു മത്സരങ്ങളില്‍ മൂന്നിലും കൊല്‍ക്കത്ത പരാജയമറിഞ്ഞു.


എങ്കിലും ഇപ്പോഴും കൊല്‍ക്കത്തയുടെ പ്ലേഓഫ് സാധ്യതകള്‍ വിശാലമാണ്. റസ്സലെന്ന ഒറ്റക്കൊമ്പന്റെ പിന്‍ബലത്തിലാണ് കൊല്‍ക്കത്ത ഇതുവരെ ജയിച്ചു കയറിയത്. എവിടെ റസ്സല്‍ പരാജയപ്പെടുന്നുവോ അവിടെ കൊല്‍ക്കത്ത മത്സരം കൈവിട്ടു കളയുന്നു. ചെന്നൈക്കെതിരേ കളിച്ച രണ്ടു മത്സരങ്ങളും ഇതിനുദാഹരണമാണ്. റസ്സലിനെ കൂടുതല്‍ ആശ്രയിക്കുന്നതാണ് കൊല്‍ക്കത്തയ്ക്ക് വിനയാകുന്നത്.


ഈ മത്സരത്തില്‍ എല്ലാവരും ഉറ്റു നോക്കുന്നത് കൊല്‍ക്കത്തയുടെ ക്യാപ്റ്റനും വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനുമായ ദിനേശ് കാര്‍ത്തിക്കിലാണ്. ഋഷഭ് പന്തിനെ പിന്തള്ളി ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ രണ്ടാം വികറ്റ് കീപ്പറായി ഡി.കെയെ തിരഞ്ഞെടുത്തതുമുതലുള്ള വിമര്‍ശനങ്ങള്‍ക്ക് ശമനമില്ല. എല്ലാ വിമര്‍ശനങ്ങള്‍ക്കും തന്റെ ബാറ്റ്‌കൊണ്ട് മറുപടി നല്‍കാന്‍ ഡി.കെക്ക് കഴിയുമോ എന്നാണ് ആരാധകര്‍ ഉറ്റു നോക്കുന്നത്.
കളിച്ച എട്ടു മത്സരങ്ങളില്‍ ഏഴിലും അമ്പേ പരാജയം, ജയിച്ചത് പഞ്ചാബിനോടുമാത്രം. പ്രൗഢ ഗംഭീരനായ രാജാവിനെപോല്‍ കോഹ്‌ലിയും പടത്തലവന്റെ ശൗര്യവുമായി ഡി വില്ലിയേഴ്‌ലും അങ്കം വെട്ടാന്‍ പടയാളികളായി മോയിന്‍അലിയെയും ചഹലിനെയും സ്‌റ്റോയിനിസിനെയും പോലുള്ളവര്‍ യുദ്ധതന്ത്ര മൊരുക്കാന്‍ ഇന്ത്യയെ 2011 ക്രിക്കറ്റ് ലോകകപ്പില്‍ ചാംപ്യന്‍ കിരീടം ചൂടിച്ച കോച്ച് ഗാരി കേഴ്സ്റ്റനും ഇന്ത്യന്‍ ബൗളിങ്ങിന്റെ നട്ടെല്ലുമായിരുന്ന നെഹ്‌റയും.
എല്ലാത്തിനും ഉപരി ചിന്നസ്വാമിയിലെ പ്രജകളുടെ പിന്തുണ. എന്നിട്ടും ബാംഗ്ലൂര്‍ തോല്‍ക്കുന്നുണ്ടെങ്കില്‍ നിര്‍ഭാഗ്യമെന്ന ഒറ്റവാക്കില്‍ ചുരുക്കുകയല്ലാതെ വേറെ നിവൃത്തിയില്ല. പോരാളിയാണ് കോഹ്‌ലി.
തോല്‍ക്കാന്‍ മനസില്ലാത്ത ഏതു പ്രതിസന്ധി ഘട്ടത്തിലും സമ്മര്‍ദമില്ലാത്ത പോരാളി. ഒരു തിരിച്ചുവരവ് കോഹ്‌ലിയും കൂട്ടരും കാഴ്ചവയ്ക്കും എന്നുതന്നെയാണ് ആരാധകരുടെ പ്രതീക്ഷ. ഇന്ന് രാത്രി എട്ടിനാണ് മത്സരം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എല്ലാം ബി.ജെ.പി നേതൃത്വത്തിന്റെ അറിവോടെ; കൊടകര വെളിപ്പെടുത്തല്‍ ഇഡി അന്വേഷിക്കണമെന്ന് എം.വി ഗോവിന്ദന്‍

Kerala
  •  a month ago
No Image

പി.പി ദിവ്യയെ പൊലിസ് കസ്റ്റഡിയില്‍ വിട്ട് കോടതി; ഇന്ന് 5 മണിവരെ ചോദ്യം ചെയ്യാന്‍ അനുമതി

Kerala
  •  a month ago
No Image

വിശ്വാസവോട്ടെടുപ്പില്‍ മന്‍മോഹന്‍ സിങ് സര്‍ക്കാരിനെ പിന്തുണയ്ക്കാന്‍ പ്രണബ് മുഖര്‍ജി 25 കോടി വാഗ്ദാനം ചെയ്തു; അന്നത് സ്വീകരിക്കാത്തതില്‍ ഖേദമെന്നും സെബാസ്റ്റ്യന്‍ പോള്‍

National
  •  a month ago
No Image

ബംഗളുരുവില്‍ കാറില്‍ സഞ്ചരിച്ച മലയാളി കുടുംബത്തിനു നേരെ ആക്രമണം; അഞ്ച് വയസുകാരന്റെ തലയ്ക്ക് പരുക്ക്

Kerala
  •  a month ago
No Image

നിജ്ജര്‍ വധം:  ഗൂഢാലോചനക്ക് പിന്നില്‍ അമിത് ഷായെന്ന് കാനഡ ; ആരോപണം ഗൗരവതരമെന്ന് അമേരിക്ക

International
  •  a month ago
No Image

 മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലേക്ക് അലക്ഷ്യമായി ഓടിച്ചുകയറ്റി; കോഴിക്കോട് സ്വകാര്യ ബസ് കസ്റ്റഡിയില്‍

Kerala
  •  a month ago
No Image

ദുബായിലെ പുതിയ സാലിക് ഗേറ്റുകള്‍ നവംബര്‍ 24 മുതല്‍

uae
  •  a month ago
No Image

ദീപാവലി ആഘോഷങ്ങള്‍ക്കിടെ ഡല്‍ഹിയില്‍ വെടിവെപ്പ്; രണ്ടുമരണം, പത്തു വയസ്സുകാരന്റെ മുന്നില്‍ വെച്ച് പിതാവിനെ കൊന്നു

National
  •  a month ago
No Image

പ്രളയത്തില്‍ മുങ്ങി സ്‌പെയിന്‍; 158 മരണം

Weather
  •  a month ago
No Image

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴ; അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  

Weather
  •  a month ago