കാറ്റിലും മഴയിലും വന്‍കൃഷി നാശം
കാഞ്ഞിരപ്പള്ളി: വേനല്‍മഴയോടൊപ്പം ആഞ്ഞു വീശിയ കാറ്റില്‍ വ്യാപക നാശനഷ്ടം. ഇന്നലെ വൈകുന്നേരം അഞ്ചു മണിയോടെയുണ്ടായ കാറ്റിലാണ് മേഖലയില്‍ കൃഷിനാശവും വീടുകള്‍ക്ക് കേടുപാടുകളും സംഭവിച്ചത്. മൂന്നിടങ്ങളില്‍ മരങ്ങള്‍ ദേശീയപാതയില്‍ കടപുഴകി വീണു മണിക്കൂറുകളോളം ഗതാഗത തടസമുണ്ടായി.
പൊടിമറ്റം കോളജ് പടി, വെളിച്ചിയാനി, ചോറ്റി എന്നിവിടങ്ങളിലാണ് മരങ്ങള്‍ റോഡിലേക്ക് വീണത്. ഫയര്‍ഫോഴ്്സെത്തി മരങ്ങള്‍ മുറിച്ചു മാറ്റിയാണ് ഗതാഗതം പുനസ്ഥാപിച്ചത്. കര്‍ഷകരുടെ പുരയിടങ്ങളിലെ റബര്‍ മരങ്ങള്‍, വാഴ, കപ്പ, കൊക്കോ, തെങ്ങ് തുടങ്ങിയ കൃഷികളും കാറ്റത്ത് നശിച്ചു. നിരവധി തോട്ടങ്ങളിലെ റബര്‍ മരങ്ങള്‍ വീണ് വന്‍ കൃഷി നാശമാണ് ഉണ്ടായത്. ചോറ്റി കുറിഞ്ഞി നാനിക്കല്‍ ട്രിന്റിയുടെ വീടിന്റെ മുകളിലേക്ക് തേക്ക് മരം ഒടിഞ്ഞുവീണ് മേല്‍ക്കൂര ഭാഗികമായി തകര്‍ന്നു. ചോറ്റി സജികുമാറിന്റെ മേല്‍ക്കൂര കാറ്റില്‍ പറന്നു പോയി.
ചോറ്റി ജങ്ഷനില്‍ കുന്നുംപുറത്ത് ഡോ.കെ ആര് ചന്ദ്രശേഖരന്റെ 50 റബര്‍ മരങ്ങള്‍ കാറ്റില്‍ ഒടിഞ്ഞും കടപുഴകി വീണ്ടും നശിച്ചു.കണ്ണന്താനം പുരയിടത്തിലെ റബര്‍ മരങ്ങള്‍ക്ക് കാറ്റത്ത് നാശമുണ്ടായി. കുളക്കുടിയില്‍ ഈപ്പന്റെ പറമ്പിലെ റബര്‍ തേക്ക്, പ്ലാവ് എന്നിവ ഒടിഞ്ഞു. കുന്നുംപുറത്ത് കെ.കെ പുരുഷോത്തമന്റെ പുരയിടത്തിലെ റബര്‍, തേക്കുമരങ്ങള്‍ കടപുഴകി വീണു. മരങ്ങള്‍ വീണ് 11 കെവി വൈദ്യൂതി ലൈന്‍ ഉള്‍പ്പെടെ വിവിധ പ്രദേശങ്ങളിലെ വൈദ്യുതി ബന്ധവും തകരാറിലായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."